ശരിക്കും അപ്പച്ചി ആരാണ്, ആ കുടുബത്തിലെത്തിയതിങ്ങനെ? ബന്ധുവാണെങ്കിൽ ഇങ്ങനെയായിരിക്കുമോ; ചർച്ച
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. അടുത്ത കാലത്തായി ഈ കുടുംബത്തിനുള്ള ജനപ്രീതി കുത്തനെ കൂടിയിട്ടുണ്ട്. ദിയ കൃഷ്ണയുട സ്ഥാപനത്തിൽ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയ സംഭവം ദിയയും കുടുംബവും കെെകാര്യം ചെയ്ത രീതി ഏവർക്കും ഇഷ്ടപ്പെട്ടു. ഇതിന് പിന്നാലെ ദിയയുടെ ഡെലിവറി വ്ലോഗ് വന്നു. കുടുംബത്തിന്റെ ഐക്യവും പരസ്പരം സ്നേഹവും ഏവരും ചൂണ്ടിക്കാട്ടി. കൃഷ്ണ കുമാർ ഈയടുത്തായി തുടരെ വീഡിയോകൾ പങ്കുവെക്കുന്നുണ്ട്.
ഇവരിൽ എല്ലാവരുടെയും വീഡിയോകൾ പലപ്പോഴും യൂട്യൂബിൽ ട്രെൻഡിംഗ് ആകാറുണ്ട്. താര കുടുംബത്തിലെ എല്ലാവരെയും ഇന്ന് ആരാധകർക്ക് അടുത്തറിയുന്നവരെ പോലെയാണ്. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വ്ലോഗുകളിൽ കാണുന്ന ഒരാളാണ് അപ്പച്ചി. വീട്ടിലെ ജോലികൾ ചെയ്യുന്ന ഈ വയോധികയെക്കുറിച്ച് അധികമൊന്നും വിവരങ്ങൾ ഇതുവരെയും ഇവരാരും പങ്കുവെച്ചിട്ടില്ല.

വീട്ടിലെ റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി സകലമാന കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ച് സംസാരിക്കുന്നവരാണ് അഹാന കൃഷ്ണയും ദിയ കൃഷ്ണയും സിന്ധു കൃഷ്ണയുമെല്ലാം. എന്നാൽ അപ്പച്ചി ആരാണെന്നോ എവിടെ നിന്ന് വരുന്നെന്നോ വ്ലോഗുകളിലൊന്നും സംസാരിച്ചിട്ടില്ല. ഇതേക്കുറിച്ച് റെഡിറ്റ് യൂസേർസ് പങ്കുവെച്ച അഭിപ്രായങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്താണ് ബന്ധമെന്ന് കൃത്യമായി അറിയില്ല, പക്ഷെ സിന്ധു കൃഷ്ണയുടെ ബന്ധുവാണ് എന്നാണ് ഒരാളുടെ കമന്റ്. സിന്ധു കൃഷ്ണയുടെ അപ്പച്ചിയാണത്. ഒരുപക്ഷെ സിന്ധുവിന്റെ അച്ഛന്റെ സഹോദരിയോ കസിനോ ആയിരിക്കും. അഹാന ജനിച്ചത് മുതൽ തനിക്കൊപ്പമാണ് അവരെന്ന് സിന്ധു കൃഷ്ണയുടെ വ്ലോഗിൽ പറഞ്ഞിട്ടുണ്ടെന്നാണ് മറ്റൊരാൾ പറയുന്നു.

അഹാനയോ ഇഷാനിയോ ഒരിക്കൽ അപ്പച്ചിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് മറ്റൊരു റെഡിറ്റ് യൂസറും പറയുന്നുണ്ട്. എന്താണ് അപ്പച്ചിയുമായുള്ള ബന്ധമെന്ന് അവർക്ക് വ്യക്തമായി അറിയില്ല. സിന്ധു കൃഷ്ണയുടെ അകന്ന ബന്ധുവാണ്. സിന്ധുവിന്റെ മാതാപിതാക്കളുടെ സഹായിയായിരുന്നു. സിന്ധു ഗർഭിണിയായപ്പോൾ അവരുടെ ഒപ്പം വന്നു. മക്കളെല്ലാം കുട്ടിക്കാലം തൊട്ടേ അവരെ കാണുന്നുണ്ടെന്നും കമന്റുണ്ട്.
ഫാമിലി ട്രിപ്പുകളിൽ അപ്പച്ചി ഉണ്ടാകാറില്ല. ആ വീട്ടിലുള്ള മറ്റുള്ളവർ ഇടയ്ക്കിടെ ട്രിപ്പുകൾ പോകാറുണ്ടെന്നാണ് മറ്റൊരു കമന്റ്. കൃഷ്ണ കുമാർ കുടുംബം അപ്പച്ചിയെ ഒരു ജോലിക്കാരിയായി മാത്രമാണ് കാണുന്നതെന്നും റെഡിറ്റിൽ അഭിപ്രായങ്ങളുണ്ട്. അതേസമയം താര കുടുംബത്തെ പിന്തുണയ്ക്കുന്നുമുണ്ട്. ബന്ധുവായിരിക്കില്ല, സ്നേഹം കൊണ്ട് അപ്പച്ചി എന്ന് വിളിക്കുന്നതയാരിക്കും എന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. അപ്പച്ചിക്കൊപ്പം വീട്ടുജോലിക്ക് സഹായം ചെയ്യാൻ രണ്ട് ജോലിക്കാർ കൂടെയുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.
അടുത്തിടെയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ വീട്ടിൽ ജോലിക്കായി ഒന്നിലേറെ പേരുണ്ട്. ദിയയുടെ ഡെലിവറി വ്ലോഗ് വലിയ ചർച്ചയായി. പ്രസവ സമയത്ത് ലേബർ റൂമിൽ ദിയക്ക് വീട്ടുകാരുടെ സാമീപ്യം ലഭിച്ചത് നിരവധി പേർ ചൂണ്ടിക്കാട്ടി. പേടിയോടെ ലേബർ റൂമിൽ നഴ്സുമാരുടെ വഴക്ക് കേട്ട് കിടക്കേണ്ടി വന്നതിനെക്കുറിച്ച് പല സ്ത്രീകളും അന്ന് കമന്റ് ചെയ്തു.
സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരകുടുംബമായതിനാൽ ആരാധകരും ഹേറ്റേഴ്സും ഇവർക്ക് ഒരുപോലെയുണ്ട്. നേരത്തെ വിവാദങ്ങളിൽ അകപ്പെട്ടെങ്കിലും ഇന്ന് ഇവർക്ക് ജനപ്രീതി കൂടുതലാണ്. നെഗറ്റീവ് കമന്റുകൾ താര കുടുംബം അവഗണിക്കുന്നു. ആഭരണങ്ങൾ വാങ്ങിയവരുടെ പരാതി ദിയ കേൾക്കുന്നില്ലെന്ന ആരോപണം നേരത്തെ വലിയ ചർച്ചയായിരുന്നു.


Click it and Unblock the Notifications











