ഇന്ദ്രന്‍-സീത, ബാലു-നീലു, ടെലിവിഷന്‍ സമ്മാനിച്ച താരദമ്പതികള്‍ ഇവരാണ്! യഥാര്‍ത്ഥ ജീവിതത്തിലോ?
ദിലീപ്-കാവ്യ മാധവന്‍, പ്രേം നസീര്‍-ഷീല തുടങ്ങി മലയാള സിനിമയിലെ ഒട്ടനവധി താരജോഡികളെ ഇതിനകം നമ്മള്‍ കണ്ട് കഴിഞ്ഞിരിക്കുകയാണ്. സിനിമയെ പോലെ തന്നെ ടെലിവിഷന്‍ പരിപാടികളും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. സീരിയലുകളിലൂടെയും അല്ലാതെയുമായി മലയാളി മനസില്‍ കൊണ്ട് നടക്കുന്ന ഒട്ടനവധി താരജോഡികളുണ്ട്.
വേറിട്ട കഥാപാത്രങ്ങളിലെ അഭിനയം കൊണ്ടും മറ്റുമാണ് ഓരോ താരങ്ങളും പ്രേക്ഷകരെയെ കൈയിലെടുത്തത്. 2018 കഴിയുമ്പോള്‍ ഒരു കണക്കെടുത്ത് നോക്കിയാല്‍ അത്തരം ചില താരങ്ങളെ പരിചയപ്പെടാന്‍ കഴിയും. എല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാവും. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകളിൽ മികച്ച പ്രകടനം നടത്തിയ താരജോഡികൾ ഇവരാണ്.

ഇന്ദ്രനും സീതയും
ഫ്ളവേഴ്‌സ് ചാനലിലെ ഹിറ്റായ സീരിയലാണ് സീത. ഈ വര്‍ഷം കേരളത്തില്‍ തരംഗമായ സീരിയലുകളില്‍ ഒന്ന് സീതയായിരുന്നു. പരമ്പരയിലെ സീതയും ഇന്ദ്രനും തമ്മിലുള്ള പ്രണയമായിരുന്നു ആരാധകരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. സിനിമയെ കടത്തിവെട്ടുന്ന അഭിനയമായിരുന്നു സീതയായി അഭിനയിക്കുന്ന സ്വാസികയും ഇന്ദ്രനായി അഭിനയിക്കുന്ന ഷാനവാസും കാഴ്ച വെച്ചിരുന്നത്. അടുത്തിടെ സീരിയലില്‍ ഇന്ദ്രന്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ആരാധകരും നിരാശയിലായിരുന്നു. ഇന്ദ്രനെ കൊന്നതോടെ സംവിധായകനെതിരെ വധഭീഷണി വരെ വന്നിരുന്നു.

പേളി-ശ്രീനിഷ്
ടെലിവിഷന്‍ പരിപാടിയിലൂടെ കരിയര്‍ വളര്‍ത്തിയെടുത്ത താരങ്ങളായിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും. വീണ്ടുമൊരു ടെലിവിഷന്‍ പരിപാടിയിലൂടെ ഇരുവരും വിവാഹം കഴിക്കാമെന്ന് തീരുമാനത്തിലേക്ക് എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ മത്സരാര്‍ത്ഥികളായി എത്തിയതോടെയായിരുന്നു ഇരുവരും അടുത്ത് പരിചയപ്പെടുന്നത്. സൗഹൃദം അതിവേഗം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാമെന്ന തീരുമാനമായിരുന്നു ഇരുവരും ചേര്‍ന്ന് എടുത്തിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യമേ തന്നെ പേളി-ശ്രീനി വിവാഹം ഉണ്ടാവും.

ബാലുവും നീലുവും
കേരളത്തിലെ ജനപ്രിയ പരമ്പരകളിലൊന്നാണ് ഫ്ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. ബാലചന്ദ്രന്‍ തമ്പി (ബാലു), നീലിമ ബാലചന്ദ്രന്‍ തമ്പി (നീലു), എന്നീ കഥാപാത്രങ്ങളും അവരുടെ മക്കളുമടങ്ങുന്ന കുടുംബത്തിലെ ചില രസകരമായ സംഭവങ്ങളാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. അതിവേഗം ജനപ്രീതി സ്വന്തമാക്കിയ ഷോയിലൂടെ ശ്രദ്ധേരായ താരജോഡികളാണ് ബിജു സോപാനവും നിഷ സാരംഗും. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു പ്രേക്ഷകരെ ഏറ്റവുമധികം സ്വാധീനിച്ചത്. യഥാര്‍ത്ഥ ജീവിതകഥ പോലെ തോന്നിപ്പിക്കുന്ന ഉപ്പും മുളകിലെയും നര്‍മ്മ സംഭാഷണങ്ങളും താരങ്ങളെ ഹിറ്റാക്കി.

ദീപ്തിയും സുരജും
മലയാളികള്‍ ഒരിക്കലും മറക്കാത്ത രണ്ട് കഥാപാത്രങ്ങളായിരിക്കും ദീപ്തിയും സൂരജും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പര്‌സപരം എന്ന സീരിയലിലൂടെയായിരുന്നു ഇരുവരും മിന്നും താരങ്ങളായി മാറിയത്. പരസ്പരം ഹിറ്റായതോടെ ദീപ്തിയെ അവതരിപ്പിക്കുന്ന ഗായത്രിയ്ക്ക് സിനിമയിലേക്കുള്ള അവസരങ്ങളും ലഭിച്ചിരുന്നു. അഞ്ച് വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ ഈ വര്‍ഷമായിരുന്നു അവസാനിച്ചത്. ഒരു ബോംബ് പൊട്ടിത്തെറിച്ച് ഇരുവരും മരിക്കുന്നതിലൂടെയാണ് സീരിയല്‍ അവസാനിച്ചത്.

സത്യജിത്തും നന്ദിതയും
മഴവില്‍ മനോരമയിലെ ആത്മസഖി എന്ന സീരിയലിലൂടെ ശ്രദ്ധേയരായവരാണ് അവന്തിക മോഹനും റെയ്ജന്‍ രാജനും. സത്യജിത്ത് ഐപിഎസ്, ഡോ.നനന്ദിത എന്നീ കഥാപാത്രങ്ങളെയായിരുന്നു ഇരുവരും അവതരിപ്പിച്ചിരുന്നത്. ഓണ്‍സ്‌ക്രീനിലെ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ഇവരുടെ പ്രണയവും സീരിയലിനെ ശ്രദ്ധേയമാക്കിയിരുന്നു.


Click it and Unblock the Notifications











