രഞ്ജിനി അല്ലെങ്കില്‍ പേളി മാണി? ആരായിരിക്കും ഇത്തവണ പുറത്തുപോവുന്നത്? ആകാംക്ഷ തുടരുന്നു!

By Nimisha

ബിഗ് ബോസില്‍ മറ്റൊരു എലിമിനേഷന്‍ കൂടി സമാഗതമായിരിക്കുകയാണ്. 5 പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റിലുള്ളത്. ഇവരിലാരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി അരങ്ങേറുന്നുണ്ട്. പോയവാരത്തില്‍ എലിമിനേഷനില്ലായിരുന്നു. രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, ശ്രിനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ്, പേളി എന്നിവരാണ് ഇത്തവണ എലിമിനേഷനെ അഭിമുഖീകരിക്കുന്നത്. പെര്‍ഫോമന്‍സ് മാത്രമല്ല പ്രേക്ഷകരുടെ പിന്തുണയും കൂടി കണക്കിലെടുത്തതിന് ശേഷമാണ് ഇവരിലാരാണ് പുറത്തേക്ക് പോവേണ്ടതെന്ന് തീരുമാനിക്കുന്നത്.

രഞ്ജിനി ഹരിദാസാണ് പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. താരത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പോയവാരത്തില്‍ എലിമിനേഷന്‍ ഒഴിവാക്കിയതെന്നായിരുന്നു വിമര്‍ശനം. അനൂപും ഷിയാസുമായി നടത്തിയ വഴക്കാണ് താരത്തിന് പിന്തുണ കുറയുന്നതിലേക്ക് നയിച്ചതെന്നും വിലയിരുത്തലുകളുണ്ട്. ഐബി ടൈംസ് നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രഞ്ജിനി കഴിഞ്ഞാല്‍ ഈ സാധ്യതയുള്ള മറ്റൊരു താരം പേളിയാണെന്നാണ് വിലയിരുത്തല്‍.

big-boss

അരിസ്റ്റോ സുരേഷുമായുള്ള വഴക്കാണ് താരത്തിന് വിനയായത്. ശ്രീനിയുമായുള്ള ബന്ധത്തിനായി അദ്ദേഹത്തെ അവഗണിക്കുന്നതിനോട് പലര്‍ക്കും യോജിപ്പില്ല. ശ്രീനിയും അര്‍ച്ചനയും സേഫ് സോണിലാണെന്നും ഐബി ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തവണ ആരാണ് പുറത്തുപോവുന്നതെന്നറിയാനായി മണിക്കൂറുകള്‍ കൂടി കാത്തിരിക്കേണ്ടതുണ്ട്. പേളിയോ രഞ്ജിനിയോ ഇനി വേറെയാരെങ്കിലുമാണോ പോവുന്നതെന്നറിയാനായി നമുക്ക് കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X