twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹത്തിനൊരുങ്ങി പെൺകുട്ടികൾ, ഇപ്പോൾ വധുവിനെ തിര‍ഞ്ഞെടുക്കാനാവില്ലെന്ന് ആര്യ, വേദിയിൽ ഉണ്ടായത്

    ആരേയും തിരഞ്ഞെടുക്കാനാവില്ലെന്ന് ആര്യ

    |

    റിയാലിറ്റി ഷോകൾ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരായിരിക്കുമോ വിജയ് എന്ന് അറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയാണ് ഓരേ റിയാലിറ്റിഷോയുടേയും വിജയം. ഈ അടുത്ത കാലത്ത് പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചായ റിയാലിറ്റി ഷോയാണ് തമിഴ് താരം ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്ന ഷോയായ എങ്ക വീട്ടു മാപ്പിളൈ. തുടക്കം ആളുകൾക്കിടയിൽ മികച്ച പ്രതികരണമായിരുന്നെങ്കിലും പിന്നീട് ഇത് വിമർശനങ്ങളാവുകയായിരുന്നു.

    ആര്യ കേരളത്തിന്റെ മരുമകൻ തന്നെ!! എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെ, വീഡിയോ കാണാംആര്യ കേരളത്തിന്റെ മരുമകൻ തന്നെ!! എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെ, വീഡിയോ കാണാം

    താരം പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടുകയാണെന്നും ആരേയും വിവാഹം കഴിക്കില്ലെന്നുമുള്ള വിമർശനങ്ങൾ ശക്തമായി തന്നെ വന്നിരുന്നു. ഇന്നലെയായിരുന്നു റിയാലിറ്റി ഷോയുടെ ഗ്രാൻറ് ഫിനാലെ. ആരാകും ആര്യയുടെ വധുവെന്ന് എല്ലാവരും ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാൽ വേദിയിൽ സംഭവിച്ചത് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. ആര്യയുടെ പ്രഖ്യാപനം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു

     ആരെയും തിരഞ്ഞെടുക്കാനാവില്ല

    ആരെയും തിരഞ്ഞെടുക്കാനാവില്ല

    ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാവരും ആര്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. റിയാലിറ്റി ഷോയ്ക്കൊടുവിൽ വിജയിയെ പ്രഖ്യാപിക്കാനുള്ള സമയം എത്തുകയും ചെയ്തു. എന്നാൽ ആര്യയുടെ പ്രതികരണം എല്ലാവരേയും ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഇങ്ങനെയാരു വേദിയിൽ തനിയ്ക്ക് അതിനു സാധിക്കുകയില്ല എന്നായിരുന്നു ആര്യയുടെ മറുപടി. വിവാഹ വേദിയ്ക്ക് സമാനമായി നവവധുവിനെ പോലെയാണ് പെൺകുട്ടികൾ എത്തിയിരിക്കുന്നത്. ഇത്തരം സന്ദർഭത്തിൽ രണ്ടു പെൺകുട്ടികളെ വിഷമിപ്പിച്ച് അവരുടെ മാതപിതാക്കളോടൊപ്പം പറഞ്ഞു വിടുന്നത് അവരുടെ കല്യാണം മുടങ്ങുന്നതിനു സമാനമായിരിക്കും. ആ തോന്നൽ രണ്ടു കുടുംബങ്ങളേയും മോശമായി ബാധിക്കും. അതിനു തനിയ്ക്ക് താൽപര്യമില്ലെന്ന് താരം പറഞ്ഞു.

    വധുവിനെ പിന്നെ അറിയിക്കും

    വധുവിനെ പിന്നെ അറിയിക്കും

    താരത്തിന്റെ പ്രതികരണം എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഇപ്പോൾ പറഞ്ഞില്ലെങ്കിലും തന്റെ തീരുമാനം ഉടനെ അറിയിക്കുമെന്നും താരം പറഞ്ഞു. അതിനു കുറച്ചു ദിവസത്തെ സമയം വേണമെന്നും സാധരണ ഗതിയിൽ താൻ ആ തീരുമാനം അറിയിക്കുമെന്നും ആര്യ വ്യക്തമാക്കി.. താരത്തിന്റെ നിലപാടിനെ പെൺകുട്ടികളുടെ മാതാപിതാക്കൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആര്യയുടെ നിലപാടിനെതിരെ വിമർശനവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. മറ്റു ചിലർ താരത്തിന് പിന്തുണയും നൽകിയിട്ടുണ്ട്. പൊതു വേദിയിൽ പെൺകുട്ടികളുടെ മനസ് വേദനപ്പിക്കാത്ത ആര്യയുടെ ഈ തീരുമാനം മികച്ചതാണ്. ഉടൻ തന്നെ താരം ഭാവി വധുവിനെ കണ്ടെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

     ആര്യയുടെ തീരുമാനം

    ആര്യയുടെ തീരുമാനം

    താരത്തിന്റെ തീരുമാനത്തെ പിന്തുണച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. ആര്യ അവസരത്തിന് അനിയോജ്യമായ തീരുമാനമാണ് എടുത്തതെന്ന് സുഹൃത്തും നടിയുമായ ജനനി അയ്യർ പറഞ്ഞു. ആര്യയുടെ തീരുമാമനം ഒരു തരത്തിലുമുള്ള വിഷമവും ഉണ്ടാക്കുന്നതല്ലയെന്ന് അനുരാധ കൃഷ്ണ മൂർത്തി പറഞ്ഞു. എന്നാൽ ഈ തീരുമാനം ആരും പ്രതീക്ഷിച്ചില്ലെന്നും ശരിയ്ക്കും ഞെട്ടിച്ചുവെന്ന് നടി സുജാ വാണി പറ‍ഞ്ഞു. ഇനിയാണ് യാഥാർഥ ജീവിതം തുടങ്ങാൻ പോകുന്നതെന്ന് ആര്യയയുടെ സുഹൃത്ത് കാർത്തിക് വ്യക്തമാക്കി.

     ആര്യ വേറെ ലെവൽ

    ആര്യ വേറെ ലെവൽ

    ആര്യ തങ്ങളാരും വിചാരിക്കുന്ന ഒരാളല്ലെന്നും മറ്റൊരു ലെവലാണെന്നും മത്സാർഥിയായിരുന്ന അബർനദി പറഞ്ഞു. ഏവരും പ്രതീക്ഷിച്ചരുന്നത് അബർനദി ആര്യയുടെ വധുവാകുമെന്നാണ്. എന്നാൽ അവാസന ഘട്ടത്തിൽ അബർനദി ഷോയിൽ നിന്ന് പുറത്തു പോകുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാഥിയായിരുന്നു അബർ. ആരാധകരുടെ എണ്ണം കൂടുതലും ഇവർക്കായിരുന്നു. ഈ പരിപാടിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളാണ് ഉയർന്നു വരുന്നത്

     അഗതയ്ക്ക് സാധ്യത

    അഗതയ്ക്ക് സാധ്യത

    ആദ്യം ആര്യയുടെ വധുവായി കുംഭകോണം സ്വദേശി അബർനദിയുടെ പേരാണ് ഉയർന്ന് കേട്ടിരുന്നത്. എന്നാൽ ഇവർ പുറത്തു പോയതോടെ കാസർഗോട് സ്വദേശി അഗതയുടെ പേരാണ് ആര്യയുടെ പേരിനോടൊപ്പം കേൾക്കുന്നത്. രണ്ടു മലയാളി പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന പേരാണ് അവസാന റൗണ്ടിൽ എത്തി നിൽക്കുന്നത്. ശ്രീലങ്കൻ സ്വദേശി സൂസന്ന, പലക്കാട് സ്വദേശി സീതലക്ഷ്മി, കാസർഗോഡ് സ്വദേശി അഗത എന്നിവരാണ്. ഇതിൽ സൂസന്ന വിവാഹിതയും ഒരു കൂട്ടിയുടെ മാതാവുമാണ്.

    വീഡിയോ കാണാം

    English summary
    Why Arya didn't CHOOSE anyone? Enga Veetu Mapillai Final Winner
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X