നാല് മാസം മുമ്പ് വന്ന കല്യാണ ആലോചന, ആ ടെൻഷൻ ഉണ്ടായിരുന്നു, സേവ് ദി ഡേറ്റ് പോലും വേണ്ടെന്ന് പറഞ്ഞത് ആര്യ!

ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനായിരുന്നു സീരിയൽ താരവും നർത്തകിയും സോഷ്യൽമീ‍ഡിയ ഇൻഫ്ലൂവൻസറുമായ ആര്യ പാർവതിയുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നടനും മോഡലുമായ ദിലീപാണ് ആര്യയെ വിവാഹം ചെയ്തത്. പൊതുവെ സെലിബ്രിറ്റി വെഡ്ഡിങുകളിൽ കണ്ട് വരുന്ന ഒരു തരത്തിലുള്ള ആഡംബരങ്ങളും ആര്യയുടെ വിവാഹത്തിന് ഉണ്ടായിരുന്നില്ല.

ഒരു പുരുഷൻ വെയിലും മഴയും മറന്ന് കഷ്ടപ്പെടുന്നത് സ്വന്തം സ്വപ്നങ്ങൾക്കല്ല; വെെകാരികമായി ഷാനി​ദ്
ഒരു പുരുഷൻ വെയിലും മഴയും മറന്ന് കഷ്ടപ്പെടുന്നത് സ്വന്തം സ്വപ്നങ്ങൾക്കല്ല; വെെകാരികമായി ഷാനി​ദ്

അതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഇപ്പോൾ ആര്യയുടെ അമ്മ ദീപ്തി. വെറും നാല് മാസം മാത്രമാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി കിട്ടിയതെന്നും അതിന്റേതായ എല്ലാ ടെൻഷനും വിവാഹം ഭം​ഗിയായി കഴിയും വരെ ഉണ്ടായിരുന്നുവെന്നും ദീപ്തി പറയുന്നു. പുതിയ വ്ലോ​ഗിലാണ് മകളുടെ വിവാഹം ലളിതമാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

Arya Parvathy

ആര്യ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്. അതിനാൽ പാചകവും മറ്റ് കാര്യങ്ങളുമായി ഞാൻ തിരക്കിലായിരുന്നു. ദിലീപിന് നോൺ വെജ് വിഭവങ്ങളോടാണ് കൂടുതൽ താൽപര്യം. അതുകൊണ്ട് വിഭവങ്ങളിൽ ഏറെയും നോൺ വെജ്ജാണ്. ആര്യയ്ക്ക് കൂട്ടുകറി, പച്ചടി തുടങ്ങിയവയാണ് കൂടുതൽ ഇഷ്ടം. നാല് മാസം കൊണ്ട് വന്ന കല്യാണ ആലോചനയായിരുന്നു ദിലീപിന്റേത്.

ഒരു കല്യാണം നടത്താൻ ഞങ്ങൾ അതിനാൽ തയ്യാറുമായിരുന്നില്ല. വിവാഹ വീഡിയോ കണ്ട് നെർവസായി ഇരിക്കുന്നത് പോലെ തോന്നി എന്നൊക്കെ ആളുകൾ അഭിപ്രായം രേഖപ്പെടുത്തി കണ്ടു. ആ വിവാഹം കഴിയുന്നത് വരെ ഞങ്ങൾക്കും ടെൻഷനുണ്ടായിരുന്നു. കുറേ നാളായി ഞങ്ങൾ ഒരുങ്ങിയിരുന്ന് നടത്തിയ കല്യാണമായിരുന്നില്ലല്ലോ. പെട്ടന്ന് വന്ന കല്യാണമായതിന്റെ ടെൻഷനുണ്ടായിരുന്നു.​

ശാലിനിയെ ചിരിയോടെയല്ലാതെ കണ്ടിട്ടില്ല, അജിത്തിനോട് ബഹുമാനം, ഭാര്യ അപമാനിക്കപ്പെട്ടിട്ടും വിജയ് ഇടപെടുന്നില്ല!
ശാലിനിയെ ചിരിയോടെയല്ലാതെ കണ്ടിട്ടില്ല, അജിത്തിനോട് ബഹുമാനം, ഭാര്യ അപമാനിക്കപ്പെട്ടിട്ടും വിജയ് ഇടപെടുന്നില്ല!

ദിലീപിനും ഇപ്പോൾ വിവാഹം നടന്നില്ലെങ്കിൽ പിന്നീട് വിവാഹം നടക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് പെട്ടന്ന് വിവാഹം നടത്തിയത്. ആര്യയുടെ കാര്യത്തിലും ഇപ്പോൾ വിവാഹം നടക്കുന്നതാണ് നല്ലത് എന്ന രീതിയിലാണ് കണ്ടത്. ശരിയാണ് വിവാഹം നടക്കാൻ പോവുകയാണെന്ന് ആരോടും പറയുകയോ വീഡിയോ എടുക്കുകയോ ഒന്നും ചെയ്തില്ല. മന്ത്രകോടി എടുക്കുന്ന വീഡിയോയൊക്കെ ഇടണമെന്ന് പറഞ്ഞ് എടുത്തിരുന്നു. പക്ഷെ അതൊന്നും നടന്നില്ല.

സം​ഗീത്, ഹൽദി പോലുള്ള ചടങ്ങുകളും ഉണ്ടായിരുന്നില്ല. സേവ് ദി ഡേറ്റിനോട് ആ​ര്യയ്ക്കും ദിലീപിനും താൽപര്യമില്ലായിരുന്നു. പിന്നെ ട്രെഡീഷണൽ രീതിയിൽ കയ്യിൽ മൈലാഞ്ചിയിട്ട് നിലവിളക്കൊക്കെ കത്തിച്ച് വെച്ച് തിരുവാതിരയൊക്കെ കളിച്ച് പാരമ്പര്യ രീതിയിൽ ഒരു ചടങ്ങ് നടത്തണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. ആ ഒരു ചടങ്ങ് നടത്തി.

Arya Parvathy

ഞങ്ങളുടെ ബന്ധുക്കളും ആര്യയുടെ സുഹൃത്തുക്കളും എല്ലാം ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. അതുപോലെ കല്യാണവും ഭം​ഗിയായി നടന്നു. ഒരുപാട് ചാനലുകാരൊക്കെ വന്നിരുന്നു. തിരക്ക് കാരണം അവരെ നന്നായി ​ഗൗനിക്കാനൊന്നും എനിക്ക് പറ്റിയിരുന്നില്ല. ആരെയും വിളിക്കരുതെന്നോ ഒളിപ്പിച്ച് വെക്കണമെന്നോ ഒന്നും കരുത‍ിയിട്ടില്ല. പെട്ടന്ന് നടന്ന വിവാഹമായതുകൊണ്ട് പലതും ചെയ്യാൻ കഴിഞ്ഞില്ല. ചേട്ടൻ വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യേണ്ടി വന്നിരുന്നു.

എന്റെ ഫാമിലിയെ ചേർത്ത് നിർത്തുന്ന എല്ലാവർക്കും നന്ദി. ആര്യയും ദിലീപും വന്നാൽ പാലുവിന് കൂടുതൽ സന്തോഷമാണ്. ദിലീപിനെ പാലുവിന് വലിയ കാര്യമാണ്. വീഡിയോകോൾ ചെയ്താൽ ആ​ദ്യം പാലു ദിലീപിനെയാണ് തിരക്കുക എന്നും ദീപ്തി പറയുന്നു. ആര്യയുടെ വിവാഹ വീഡിയോ വൈറലായ സമയത്ത് ദിലീപ് റെഡ് ഫ്ലാ​ഗാണ് എന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു.

ഇവളെ എന്താ ചെയ്യേണ്ടത്! അടിച്ച് കൊല്ലാന്‍ തോന്നുവാ! പബ്ലിക്കായിട്ട് വധഭീഷണി! മാസ് റിപ്ലേയുമായി രേണു സുധി
ഇവളെ എന്താ ചെയ്യേണ്ടത്! അടിച്ച് കൊല്ലാന്‍ തോന്നുവാ! പബ്ലിക്കായിട്ട് വധഭീഷണി! മാസ് റിപ്ലേയുമായി രേണു സുധി

ആര്യയുമായി അറ്റാച്ച്മെന്റ് കാണിക്കുന്നില്ല, കെമിസ്ട്രി തോന്നുന്നില്ല എന്നൊക്കെയുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ആര്യയെപ്പോലെ തന്നെ കുടുംബത്തേയും ആര്യയുടെ കുഞ്ഞനിയത്തി പാലുവിനേയും ദിലീപ് ചേർത്ത് പിടിക്കുന്നുണ്ടെന്നത് ദീപ്തിയുടെ വ്ലോ​ഗുകളിൽ നിന്ന് തന്നെ വ്യക്തമാണ്.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X