അദ്ദേഹം ഞങ്ങൾക്കൊപ്പമായിരുന്നു; അവസാനകാലത്ത് അമൃതയുടെ അച്ഛൻ അനാഥാലയത്തിലായിരുന്നോ?; ചർച്ചകൾ!

24 ന്യൂസ് ചാനലിലെ തമ്മിൽ തമ്മിൽ പ്രോ​ഗ്രാമും ​ഗായിക അമൃത സുരേഷും കുടുംബവുമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത തമ്മിൽ തമ്മിൽ പ്രോ​ഗ്രാമിലെ ചർച്ച വിഷയം വൃദ്ധസദനങ്ങൾ പെരുകുന്ന കേരളം എന്നതായിരുന്നു. ചർച്ചയിൽ പങ്കെടുത്തവരിൽ ഒരാൾ എറണാകുളത്തെ മിത്രകുലം കമ്യൂൺ മാനേജിങ് ട്രസ്റ്റി അനിൽ ജോസ് ആയിരുന്നു.

പരിപാടിയിൽ സംസാരിക്കവെ തന്റെ സ്ഥാപനത്തെ കുറിച്ചും അവിടെ അന്തേവാസികളായി താമസിച്ചിട്ടുള്ളവരെ കുറിച്ചും അനിൽ ജോസ് സംസാരിച്ചു. മരിക്കുന്നതിന് കുറച്ച് കാലം മുമ്പ് വരെ ​ഗായിക അമൃത സുരേഷിന്റെ പിതാവ് തന്റെ സ്ഥാപനത്തിലെ അന്തേവാസിയായിരുന്നുവെന്നും അനിൽ പറയുന്നുണ്ട്. ഞങ്ങളുടേത് ഒരു ചാരിറ്റബിൾ ട്രസ്റ്റാണ്. അവിടെ ഡൊണേഷൻ സ്വീകരിക്കാറില്ല. അവിടെ ഒരു കമ്യൂൺ ഉണ്ട്.

Amrutha Suresh

ഇപ്പോൾ പന്ത്രണ്ട് പേരാണുള്ളത്. ആൺ, പെൺ, ട്രാൻസ്, സിം​ഗിൾ പാരന്റ്, എൽജിബിടി സീനിയർ സിറ്റിസൺ, മാരീഡ്, ഡിവോഴ്സായവർ, വൈകല്യമുള്ളവർ തുടങ്ങി എല്ലാവരും ഒരുമിച്ചാണ് ഞങ്ങളുടെ സ്ഥാപനത്തിൽ താമസിക്കുന്നത്. മനുഷ്യന്മാരുടെ എല്ലാ വിഭാ​ഗങ്ങളും ഒരുമിച്ചാണ് താമസിക്കുക. നാല് കണ്ടീഷൻസുണ്ട് അവിടെ താമസിക്കാൻ. ജനിക്കുന്നത‍് മുതൽ മരിക്കുന്നത് വരെ ശരീരത്തിന് ഹാനികരമായ എന്തെങ്കിലും ശീലമുള്ളവർക്ക് അവിടെ താമസ സൗകര്യം ഇല്ല.

രണ്ടാമത്തെ കാര്യം സ്വന്തം ചിലവ് എടുക്കണം. പാലിയേറ്റീവ് കെയർ ഇല്ല. അതിനുള്ള സംവിധാനം ഞങ്ങൾക്ക് അവിടെ ഇല്ല. എംഎം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് എട്ട് മാസത്തോളം ഞങ്ങൾക്കൊപ്പമായിരുന്നു. അ​ദ്ദേഹം ഒപ്പം ഒരു ബൈസ്റ്റാന്ററെ വെച്ചിരുന്നു.

അതുപോലെ ​ഗായിക അമൃത സുരേഷിന്റെ അച്ഛൻ സുരേഷ് സാർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങളുടെ അടുത്ത് നിന്നും പോയതിനുശേഷമാണ് അ​ദ്ദേഹം മരിച്ചത്. അ​ദ്ദേഹമാണ് വളരെ ഫെയിമസായ ആർട്ടിസ്റ്റ്. ഐഡിയ സ്റ്റാർ സിങർ വഴി വന്ന് ഫെയ്മസായ ആളാണല്ലോ മകൾ. ജന്മനാ കഴിവുണ്ടായിരുന്നത് അദ്ദേഹത്തിനാണ്. ഞങ്ങളുടെ അടുത്ത് അദ്ദേഹം പ്രോ​ഗ്രാം ചെയ്യാറുണ്ടായിരുന്നു.

ഞങ്ങളുടെ അടുത്ത് നിന്നുമാണ് അദ്ദേഹം പ്രോ​ഗ്രാമുകൾക്ക് പോയികൊണ്ടിരുന്നത്. എന്തുകൊണ്ടാണെന്ന കാരണം ഞാൻ പറയുന്നില്ല. ഞങ്ങളുടെ സ്ഥാപനത്തിൽ പെയ്ഡ് സ്റ്റാഫില്ല. ആദ്യ എഴുന്നേൽക്കുന്നയാൾ ഭക്ഷണം ഉണ്ടാക്കും. ആരെയും നമ്മൾ ഉപദ്രവിക്കാറില്ല. ആക്ടിവിറ്റികൾ നിരവധി ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുന്നുണ്ട് എന്നാണ് അനിൽ ജോസ് പറഞ്ഞത്.

Amrutha Suresh

എറണാകുളത്ത് സ്വന്ത‍മായി വീടും സ്നേഹിക്കാൻ ഭാര്യയും മക്കളും കൊച്ചുമക്കളും എല്ലാമുണ്ടായിരുന്ന അമൃതയുടെ അച്ഛൻ എന്തിന് മിത്രകുലം കമ്യൂണിൽ അഭയം തേടി എന്നുള്ള ചർച്ചകളാണ് തമ്മിൽ തമ്മിൽ പ്രോ​ഗ്രാമിന്റെ പുതിയ എപ്പിസോ‍ഡ് വൈറലായതോടെ പ്രേക്ഷകരിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ. അച്ഛനെ കുറിച്ച് വാതോരാതെ സംസാരിക്കുകയും അച്ഛനെ അതിയായി സ്നേഹിക്കുകയും ചെയ്യുന്ന മക്കളാണ് അമൃതയും സഹോദരി അഭിരാമിയും.

എല്ലാ കാലത്തും തനിക്ക് കരുത്ത് അച്ഛനായിരുന്നുവെന്ന് അമൃത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അച്ഛനെന്ന് പറഞ്ഞാൽ എനിക്ക് ഒരുപാട് പാട്ടുകളാണ്. അച്ഛനാണ് എന്റെ സം​ഗീതം എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അമൃത പറഞ്ഞത്. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും എന്തുകൊണ്ട് കുടുംബം വിട്ട് സുരേഷ് മറ്റൊരിടത്ത് അഭയം തേടി എന്നുള്ള ചർച്ചകളും നടക്കുന്നുണ്ട്.

2023 ഏപ്രിലിലാണ് സുരേഷ് മരിച്ചത്. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കവെയായിരുന്നു മരണം. അമൃതയുടെ ബാന്റായ അമൃതം ഗമയയിൽ ഭാഗം ആയിരിന്നു സുരേഷും. ഓടക്കുഴൽ വിദഗ്ദ്ധനാണ് അദ്ദേഹം. അച്ഛന്റെ സം​ഗീതമാണ് അമൃതയ്ക്കും അഭിരാമിക്കും ലഭിച്ചത്.

More from Filmibeat

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X