»   » കുട്ടികളോട് ദ്വയാര്‍ത്ഥ പ്രയോഗമുള്ള ചോദ്യങ്ങള്‍ ചോദിച്ചു, കുട്ടിപ്പട്ടാളം അവസാനിപ്പിക്കാന്‍ കാരണം?

കുട്ടികളോട് ദ്വയാര്‍ത്ഥ പ്രയോഗമുള്ള ചോദ്യങ്ങള്‍ ചോദിച്ചു, കുട്ടിപ്പട്ടാളം അവസാനിപ്പിക്കാന്‍ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

കുട്ടികളുടെ നിഷ്‌കളങ്കതയും കളിചിരി തമാശകളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചാനല്‍ പരിപാടിയായിരുന്നു കുട്ടിപ്പട്ടാളം. അതുകൊണ്ട് തന്നെ സൂര്യ ടിവിയിലെ ഏറ്റവും റേറ്റിങുള്ള പരിപാടിയായി കുട്ടിപ്പാളം മാറി. എന്നാല്‍ കുറച്ച് എപ്പിസോഡുകള്‍ പിന്നിട്ടതോടെ പരിപാടിയുടെ കൊഴുപ്പ് കൂട്ടാനായി അവതാരികി കുട്ടികളോട് ദ്വയാര്‍ത്ഥ പ്രയോഗമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഇതോടെയാണ് പരിപാടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തിയത്.

പേര് കേട്ടാലേ ആളുകള്‍ ചിരിക്കാന്‍ തുടങ്ങും, അപ്പോള്‍ മണ്ഡോദരിയെ നേരിട്ട് കണ്ടാലോ... ?

മൂന്ന് മുതല്‍ അഞ്ച് വരെ പ്രായമുള്ള കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്നു എന്നായിരുന്നു ആരോപണം. ഇത്തരം പരിപാടികള്‍ നിര്‍ത്തണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ഹാഷിം സമര്‍പ്പിച്ച പരാതിയില്‍ നടപടി എടുക്കുകയും ചെയ്തു. ഗുണകരമായ മാറ്റങ്ങളോടെ കുട്ടിപ്പട്ടാളം തുടരാന്‍ കമ്മീഷന്‍ അനുവദി നല്‍കിയിരുന്നു. എന്നാല്‍ പരിപാടി നിര്‍ത്തിയതായി ചാനല്‍ സത്യവാങ്മൂലം നല്‍കി.

kuttippattalam

മലപ്പുറം ചൈല്‍ഡ് ലൈനിലാണ് ഹാഷിം ആദ്യം പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരിപാടിയില്‍ കുഴപ്പമില്ലെന്ന് വാദിയ്ക്കുകയും, ഇവയെല്ലാം ഹാഷിമിന്റെ മാനസിക നിലയുടെ തകരാറാണെന്നും ചാനല്‍ അധികൃതര്‍ പരിഹസിച്ചു. തുടര്‍ന്ന് ആവശ്യമായ തെളിവുകളോടെ വിശദമായി പരാതി സമര്‍പ്പിയ്ക്കാന്‍ കമ്മീഷന്‍ ഹാഷിമിനോട് ആവശ്യപ്പെട്ടു. 2015 ജൂണ്‍ 13 ന് എട്ട് പേജുള്ള പരാതി കമ്മീഷന് നല്‍കി.

ഇതേ തുടര്‍ന്ന് ചാനല്‍ അധികൃതരോട് പരിപാടിയുടെ സിഡി ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഹാജരാക്കിയ സിഡിയില്‍ ഗുണപരമായി ഒന്നുമില്ലെന്നും, കുട്ടികളുടെ മാനസിക നിലയെ നെഗറ്റീവായി ബാധിയ്ക്കുന്നത് ചിലത് ഉണ്ടെന്നും പ്രത്യക്ഷത്തില്‍ തന്നെ കമ്മീഷന്‍ മനസ്സിലാക്കി. ഇതേ നിലയില്‍ പരിപാടി മുന്നോട്ട് കൊണ്ടു പോകാന്‍ സാധ്യമല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കൂടാതെ യുട്യൂബില്‍ ഔദ്യോഗികമായി വന്ന ഷോയുടെ ഡിലീറ്റ് ചെയ്യാനും നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പരിപാടി നിര്‍ത്തുകയാണെന്ന് ചാനല്‍ സത്യവാങ്മൂലം നല്‍കിയത്.

English summary
Why did Kuttippattalam Stopped

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam