»   » ഡി ത്രി ഡാന്‍സില്‍ ജിപി ഇല്ലാത്തത്, പുതിയ അവതാരകന്‍ ആര്? പ്രോഗ്രാം പ്രൊഡ്യൂസര്‍ പറയുന്നു

ഡി ത്രി ഡാന്‍സില്‍ ജിപി ഇല്ലാത്തത്, പുതിയ അവതാരകന്‍ ആര്? പ്രോഗ്രാം പ്രൊഡ്യൂസര്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിന്റെ മൂന്നാം സീസണില്‍ ഗോവിന്ദ് പത്മ സൂര്യ എന്ന ജിപി അവതാരകനായി ഉണ്ടാകില്ല. ജിപിയെ പ്രോഗ്രാമില്‍ ഇല്ലാത്തതിന്റെ പേരില്‍ പ്രോഗ്രാം ടീമിന് ഭീഷണി വരെ വന്ന് തുടങ്ങിയിരിക്കുന്നു. ജിപിയെ മനപൂര്‍വം പ്രോഗ്രാമില്‍ നിന്ന് ഒഴിവാക്കിയതാണോ എന്നാണ് പലരുടെയും സംശയം.

എന്നാല്‍ പ്രോഗ്രാമില്‍ നിന്ന് ജിപിയെ മനപൂര്‍വ്വം ഒഴിവാക്കിയതല്ലെന്ന് പ്രോഗ്രാം പ്രൊഡ്യൂസര്‍ യമുനയാമി പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സീസണ്‍ ത്രിയില്‍ ജിപി ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കിയത്. ജിപിയെ ആരും മാറ്റിയതല്ല. മറ്റൊരു പ്രമുഖ ചാനലുമായി ജിപി കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. അവിടെ പരിപാടി നടക്കുമ്പോള്‍ ഡി ത്രിയുമായി സഹകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് പുതിയ അവതാരകനെ തെരഞ്ഞെടുത്തതെന്നും യമുനയാമി പറയുന്നു.

govindpadmasoorya

പുതിയ അവതാരകന്‍ ആരാണെന്നുള്ളത് ഇപ്പോള്‍ പറയില്ല. അതൊരു സര്‍പ്രൈസാണ്. എന്നാല്‍ പുതിയ അവതാരകന്‍ ജിപിക്ക് പകരകാരനല്ല. ജിപിക്ക് അയലത്തെ വീട്ടിലെ പാവം പയ്യന്‍ എന്ന ഇമേജായിരുന്നുവെങ്കില്‍ പുതിയ അവതാരകന്‍ അയലത്തെ വീട്ടിലെ കുറുമ്പന്‍ എന്ന ഇമേജായിരിക്കും ഉണ്ടാവുക. പുതിയ അവതാരകന് ജിപിയെ പോലെയാകാന്‍ പറ്റുമോ എന്ന് ഞങ്ങള്‍ ആദ്യം ടെന്‍ഷനടിച്ചിരുന്നു. എന്നാല്‍ പുതിയ ആളുടെ പെര്‍ഫോം ശരിക്കും ഞങ്ങളെ ഞെട്ടിച്ചു-യമുനയാമി.

yamuna-yami

അടുത്ത സീസണില്‍ ചിലപ്പോള്‍ ജിപി തന്നെയായിരിക്കും അവതാരകന്‍. ഇപ്പോഴും ജിപി ഡി ഫോര്‍ ഡാന്‍സ് കുടുംബത്തിലെ അംഗമാണ്. ഡി ത്രിയിലേക്ക് പുതിയ അവതാരകനെ വിളിച്ചത് ഒരു വെല്ലുവിളിയായിരുന്നു. അതിനര്‍ത്ഥം ജിപിയെ അത്രമാത്രം പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു എന്ന് തന്നെ. ജിപിക്ക് പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും സ്വീകാര്യതയും പുതിയ അവതാരകനും നേടിയെടുക്കണം-യമുനയാമി പറയുന്നു.

English summary
Why diddn't Govind PadmaSoorya in D 3 Dance.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam