ദിലീപിന്റെ കടുത്ത ആരാധിക, എന്നിട്ടും ദിയ കൃഷ്ണ മൗനത്തിൽ; കാരണം കൃഷ്ണകുമാറോ?
നടി ആക്രമിക്കപ്പെട്ട കേസിൽ കീഴ്കോടതി വിധി പ്രകാരം നടൻ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്ന ചോദ്യം ബാക്കിയാണ്. ദിലീപല്ലെങ്കിൽ ആരാണ് ഗൂഡോലോചനയ്ക്ക് പിന്നിലെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. പ്രോസിക്യൂഷന്റെ ഭാഗത്ത് പിഴവുണ്ടായി, വിധി നീതിയുക്തമല്ല എന്നിങ്ങനെ അഭിപ്രായങ്ങൾ വരുന്നു. ഇതിനിടെ ദിലീപ് സിനിമാ രംഗത്ത് തനിക്ക് നഷ്ടമായ സ്ഥാനം തിരികെ നേടാനുള്ള ശ്രമത്തിലാണ്. ബ ഭ ഭ എന്ന സിനിമ റിലീസിനൊരുങ്ങുന്നു. ദിലീപ് നിരപരാധിയായതിൽ സന്തോഷം പ്രകടിപ്പിച്ച സഹപ്രവർത്തകരുണ്ട്.
എന്നാൽ ദിലീപിനെ അനുകൂലിച്ച് ചില ഇൻഫ്ലുവൻസർമാർ ഉൾപ്പെടെ പോസ്റ്റുകളിടുന്നത് വലിയ ചർച്ചയാകുന്നുണ്ട്. ദിലീപിനെ അനുകൂലിക്കുന്ന പലരും അതിജീവിതയ്ക്ക് വേണ്ടി ഒരിക്കൽ പോലും ഒരു പോസ്റ്റ് പോലും പങ്കുവെച്ചിട്ടില്ലെന്ന വിമർശനം വരുന്നുണ്ട്. കൃഷ്ണ കുമാർ കുടുംബം വിഷയത്തിൽ പാലിക്കുന്ന മൗനവും ചർച്ചയാകുന്നുണ്ട്.

പൊതുവെ സമാകാലിക വിഷയം വന്നാൽ അതിൽ അഭിപ്രായം പറയുന്ന ആളാണ് കൃഷ്ണകുമാർ. നാല് പെൺമക്കളുടെ അച്ഛനായതിനാൽ തന്നെ ഈ വിഷയത്തിൽ കൃഷ്ണകുമാർ എടുക്കുന്ന നിലപാട് എന്തെന്നറിയാൻ ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ കൃഷ്ണകുമാർ മൗനത്തിലാണ്. തെരഞ്ഞെടുപ്പായതിനാലായിരിക്കും ഈ മൗനമെന്ന് വാദമുണ്ട്.
കൃഷ്ണകുമാറിന്റെ മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരും പ്രതികരിച്ചിട്ടില്ല. ദിലീപിന്റെ വലിയ ആരാധികയാണ് ദിയ കൃഷ്ണ. ദിലീപ് അനുകൂല പോസ്റ്റുകൾക്ക് ദിയ പലപ്പോഴും ലെെക്ക് ചെയ്തിട്ടുണ്ട്. ഒരിക്കൽ ദിലീപിനൊപ്പമുള്ള ഫോട്ടോ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഫോട്ടോയിൽ ഇഷാനി, ഹൻസിക എന്നിവരുമുണ്ടായിരുന്നു. അഹാനയില്ല.

കോടതി വിധി വന്നപ്പോൾ ദിയ കൃഷ്ണ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടമായതിനാൽ ദിയയുടെ പ്രതികരണം കൃഷ്ണകുമാറിനെയും ബാധിച്ചേക്കും. അതേസമയം അഹാന ദിലീപ് ചിത്രം ഭ ബ്ബ ബ്ബയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. അഹാനയുടെ സുഹൃത്തായ നൂറിൻ ഷെരീഫും ചിത്രത്തിന്റെ തിരക്കഥയുടെ ഭാഗമാണ്.
അഹാനയുടെ സുഹൃത്തായ റിയ നജമും ദിലീപ് ചിത്രത്തിന് ആശംസയറിയിച്ചു. പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ്ടാഗിൽ അതിജീവിതയെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. പൊതുവെ സമകാലിക വിഷയങ്ങളിൽ അഹാനയും സഹോദരിമാരും പ്രതികരിക്കാറില്ല. സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാതെ പോയവരാണ് നാല് പേരും. എന്നാൽ സോഷ്യൽ മീഡിയയിൽ താരങ്ങളായി. അതിനാൽ തന്നെ ഇവരുടെ പ്രതികരണങ്ങൾക്ക് വാർത്താ പ്രാധാന്യമുണ്ട്. ദിയ കൃഷ്ണയാണ് താരകുടുംബത്തിൽ മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടാറ്. ഇവരിൽ ഹേറ്റേഴ്സ് കൂടുതലുള്ളതും ദിയ കൃഷ്ണയ്ക്കാണ്. പലപ്പോഴും ദിയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയായിട്ടുണ്ട്.


Click it and Unblock the Notifications