എപ്പോഴും കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നു, കുഞ്ഞിന്റെ കണ്ണിന് പ്രശ്നമുണ്ടോ?; മറുപടിയുമായി തനി മലയാളി

തനി മലയാളി എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ഐശ്വര്യ ആർ നായരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരാൾക്കും അറിയാവുന്നതാണ്. ടിക്ക് ടോക്ക് വീഡിയോകൾ ചെയ്തുകൊണ്ടാണ് ഐശ്വര്യ സോഷ്യൽമീഡിയയിൽ സജീവമാകുന്നത്. ടിക്ക് ടോക്കിന് ഇന്ത്യയിൽ ബാൻ വന്നതോടെ ഇൻസ്റ്റ​ഗ്രാമും യുട്യൂബുമായി സജീവമാവുകയായിരുന്നു.

എഞ്ചിനീയറിങ് ബിരുദധാരിയായ ഐശ്വര്യ വിവാഹശേഷം ഭർത്താവിനൊപ്പം ആംസ്റ്റർഡാമിൽ സെറ്റിൽഡാണ്. അടുത്തിടെയാണ് ഇരുവർക്കും മകൻ പിറന്നത്. യുവാൻ വിഷ്ണു എന്നാണ് ഇരുവരും കുഞ്ഞിന് നൽകിയ പേര്. മകന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ ഐശ്വര്യ പങ്കിടാറുണ്ട്. മകൻ ഐശ്വര്യയുടെ വ്ലോ​ഗിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയശേഷം സ്ഥിരമായി വീഡിയോകൾക്ക് ലഭിക്കാറുള്ള ഒരു കമന്റിന് മറുപടി നൽകുകയാണിപ്പോൾ ഐശ്വര്യ.

Tani Malayali

മകന്റെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നതാണ് സ്ഥിരമായി കമന്റിൽ വരാറുള്ള ആ ചോ​ദ്യം. അതിനുള്ള മറുപടിയാണ് ഐശ്വര്യ ഇപ്പോൾ നൽകിയത്. നിരന്തരമായി വരാറുള്ള കമന്റ്സാണ് എന്റെ മകൻ യുവിയുടെ കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടോ കണ്ണ് എപ്പോഴും മിഴിച്ചാണല്ലോ ഇരിക്കുന്നത് എന്നത‍്. യുവിയുടെ കണ്ണിന് ഒരു പ്രശ്നവുമില്ല. അവന്റെ എല്ലാ അവയവങ്ങൾക്കും വേണ്ട പരിശോധന കൊടുത്തിരുന്നു. കൃത്യമായ റൊട്ടീൻ ചെക്കപ്പുകൾ നടത്താറുണ്ട്.

അതിൽ ഒന്നും ഇന്നേവരെ അവന്റെ കണ്ണിന് എന്തെങ്കിലും പ്രശ്നമുള്ളതായി കണ്ടിട്ടില്ല. പക്ഷെ അവന് അത്ഭുതം കുറച്ച് കൂടുതലാണ്. പൊതുവെ കുട്ടികൾക്കെല്ലാം അത്ഭുതം കൂടുതലായിരിക്കുമല്ലോ. മറ്റുള്ള കുട്ടികളെ വെച്ച് നോക്കുമ്പോൾ യുവിക്ക് അതൊരു മുപ്പത് ശതമാനം കൂടി കൂടുതലാണെന്ന് തോന്നുന്നു. എന്ത് കണ്ടാലും വളരെ അത്ഭുതത്തോടെ അവൻ ഞെട്ടിത്തരിച്ച് നോക്കുന്നത് കാണാറുണ്ട്.

ഒബ്സർവേഷനും ഭയങ്കര കൂടുതലാണ്. നാട്ടിൽ പോയ സമയത്തും എല്ലാവരും പറയുകയുണ്ടായി ചുറ്റം നോക്കി നല്ലോണം മനസിലാക്കിയശേഷം മാത്രമാണ് അവൻ മറ്റൊരു കാര്യത്തിലേക്ക് കടക്കുകയുള്ളുവെന്നത്. അതുകൊണ്ട് തന്നെ എന്ത് ചെറിയ കാര്യം കണ്ട് കഴിഞ്ഞാലും ഭയങ്കരമായി ഞെട്ടിയവൻ നോക്കുന്നത് കാണാം. അതുപോലെ മോന് വിഷ്ണുവിന്റെ അതേ കണ്ണാണ്. കുറച്ച് വലിയ ഉണ്ട കണ്ണാണ്.

വിഷ്ണുവിന്റെ മുഖം കുറച്ച് വലുതായ കാരണം ആ ഉണ്ട കണ്ണ് മനസിലാകാത്തതാണ്. അതേ കണ്ണ് തന്നെയാണ് മോനും. അതിൽ അത്ഭുതം കൂടി പ്രകടമാകുമ്പോൾ കണ്ണ് പുറത്തേക്ക് തള്ളി നിൽക്കുന്നതാണ് സം​ഗതി. അല്ലാതെ ദൈവം സഹായിച്ച് അവന് ഇതേവരെ ഒരു പ്രശ്നവുമില്ല എന്നാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യയുടെ മറുപടിയെ പ്രശംസിച്ചാണ് കമന്റുകൾ ഏറെയും പ്രത്യക്ഷപ്പെട്ടത്. കുട്ടികൾ അങ്ങനെയാണ്. തുറിച്ച് നോക്കും.

Tani Malayali

യുവിക്കുട്ടന് ഒരു കുഴപ്പവും ഇല്ല. കുട്ടിയെ കുറിച്ച് ആരെങ്കിലും ഇത്തരം സംശയങ്ങളും ചോദ്യങ്ങളും പറഞ്ഞാൽ മീഡിയയിൽ ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. പലരും പലതും ചോദിക്കും. നിങ്ങൾക്കും എന്തേലും തോന്നിയാൽ ഒരു ഡോക്ടറുടെ സഹായം തേടുക. അല്ലാതെ സോഷ്യൽമീഡിയയിൽ ബോധിപ്പിക്കാൻ നിൽക്കാതിരിക്കൂ, കുഞ്ഞുങ്ങൾക്ക് ബ്ലിങ്കിങ് കുറവായിരിക്കും അതുകൊണ്ട് കൂടിയാണ് കണ്ണ് മിഴിച്ചിരിക്കുന്നതായി തോന്നുന്നതെന്നും കമന്റുകളുണ്ട്.

ഐശ്വര്യയുടെ ​ഗർഭകാലവും പ്രസവവും എല്ലാം ആംസ്റ്റർഡാമിൽ തന്നെയായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിനിയാണ് ഐശ്വര്യ. സ്കൂൾ കാലം മുതൽ കലയിൽ താൽപര്യമുള്ളയാളായിരുന്നു ഐശ്വര്യ. സോഷ്യൽമീഡിയയിൽ ആക്ടീവായതിന്റെ പേരിൽ വിവാഹ ആലോചനകൾ വരെ മുടങ്ങിയ കഥയും ഐശ്വര്യ തുറന്ന് പറഞ്ഞിട്ടുണ്ട്.

സോഷ്യൽമീഡിയയിൽ ആക്ടീവ് അല്ലെങ്കിലും ഭർത്താവ് വിഷ്ണു ഐശ്വര്യയ്ക്ക് എപ്പോഴും പൂർണ പിന്തുണ നൽകിയുണ്ട്. ഐശ്വര്യ പങ്കുവെയ്ക്കുന്ന സ്മൂത്തി റെസിപ്പിക്കളാണ് ആദ്യം വൈറലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X