ആദ്യം സൂരജ് മാറി, ഇപ്പോഴിത ലക്ജിത്തും,പാടാത്ത പൈങ്കിളില്‍ നിന്ന് പിന്‍മാറാന്‍ കാരണം...

സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒരു പരമ്പരയായിരുന്നു പാടാത്ത പൈങ്കിളി. ബംഗാളി സീരിയലിന്റെ മലയാളം പതിപ്പായ പാടാത്ത പൈങ്കിളി 2020ല്‍ ആയിരുന്നു മലയാളത്തില്‍ ആരംഭിക്കുന്നത്. മികച്ച സ്വീകാര്യതയായിരുന്ന തുടക്കത്തില്‍ ലഭിച്ചിരുന്നത്. മനീഷയും സൂരജുമായിരുന്നു സീരിയലില്‍ പ്രധാന കഥാപാത്രങ്ങളായ ദേവയേയും കണ്‍മണിയേയും അവതരിപ്പിച്ചത്. പുതുമുഖങ്ങളായിരുന്ന ഇവര്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇവരുടെ സ്വന്തം പേരിനെക്കാളും സീരിയലിലെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

റേറ്റിംഗില്‍ ടോപ്പ് ഫൈവില്‍ സ്ഥാനം നിലനിര്‍ത്തി പോകുമ്പോഴായിരുന്നു സൂരജ് സീരിയലില്‍ നിന്ന് പിന്‍മാറുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സീരിയലില്‍ നിന്ന് മറുന്നതെന്നാണ് സൂരജ് അന്ന് പറഞ്ഞത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു . നടന്‍ പോയതോടെ പാടാത്ത പൈങ്കിളി റേറ്റിംഗില്‍ നിന്ന് കാലിടറുകയായിരുന്നു.ടോപ്പ് ഫൈവില്‍ ഇടംപിടിച്ചിരുന്ന സീരിയല്‍ താഴെയ്ക്ക് പോവുകയും ചെയ്തു. ലക്ജിത്ത് ആയിരുന്നു സൂരജിന് പകരക്കാരനായി എത്തിയത്. ഇരുവരും തമ്മിലുള്ള രൂപസാദ്യശ്യം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു എങ്കിലും സൂരജിനെ പോലെ ലക്കിയ്ക്ക് പ്രേക്ഷക സ്വീകാര്യത നേടാന്‍ കഴിഞ്ഞല്ല. തുടക്കത്തില്‍ സൈബര്‍ ആക്രമണം വരെ നേരിട്ടിരുന്നു.

ലക്കിയും മാറി

ഇപ്പോഴിത സൂരജിന് പകരക്കാരനായി ദേവയായി എത്തിയ ലക്കിയും സീരിയലില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. സൂരജിനെ പോലെ ദേവയായി ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നടന് ആരാധകര്‍ക്ക് കുറവൊന്നും ഇല്ലായിരുന്നു. ലക്കി മികച്ച നടന്‍ ആണെന്നും എന്നാല്‍ സൂരജിനെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നടന് മികച്ച ഫോളോവേഴ്‌സാണുള്ളത്. ലക്കിയുടേയും പിന്‍മാറ്റം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. സൂരജിനെ കൂടാതെ ഇതിനോടകം തന്നെ പല താരങ്ങളും പാടാത്ത പൈങ്കിളിയില്‍ നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് പിന്‍മാറിയിട്ടുണ്ട് .

 പിന്‍മാറുന്ന കാര്യം

സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് പിന്‍മാറുന്ന കാര്യം അറിയിച്ചത്. കുറിപ്പ് നിമിഷനേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു. ''ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നും പൂര്‍ണമായും പിന്‍മാറി എന്ന് നിങ്ങള്‍ ഓരോരുത്തരേയും അറിയിക്കുന്നു എന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി കുറിച്ചു കൊണ്ടാണ് സീരിയലില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് അറിയിച്ചത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ..

നടന്റെ വാക്കുകള്‍ ഇങ്ങനെ... '' ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നും പൂര്‍ണമായും പിന്‍മാറി എന്ന് നിങ്ങള്‍ ഓരോരുത്തരേയും അറിയിക്കുന്നു. ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഞാന്‍ ഈ പരമ്പരയില്‍ നിന്ന് പിന്‍മാറാന്‍ ഉണ്ടായ കാരണം. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ ഇത്രയും ദൂരം നയിച്ചത് എന്നതിനാല്‍ എത്രയും വേഗം നിങ്ങളോട് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാണ്.

   പ്രേക്ഷകരോട് നന്ദി

അല്ലാത്ത പക്ഷം പല അവ്യക്തമായ ഗോസിപ്പുകളും എനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്, അതിനാലാണ് ഞാന്‍ ഈ പോസ്റ്റ് എന്റെ സോഷ്യല്‍ മീഡിയയിലൂടെ നിങ്ങളുമായി പങ്കിടുന്നത്. എനിക്ക് ഇത്രയധികം സ്നേഹവും പിന്തുണയും ബഹുമാനവും നല്‍കിയതിന് എന്‍രെ പ്രേക്ഷകരേ, നിങ്ങളോട് എന്റെ സ്നേഹവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാടാത്ത പൈങ്കിളി ടീമിന് എന്റെ നന്ദി. ഇത്രയും മികച്ച പ്ലാറ്റ്ഫോമില്‍ എനിക്ക് അവസരം നല്‍കിയതിനും, എല്ലാ പ്രേക്ഷക ഹൃദയത്തില്‍ എനിക്കൊരു സ്ഥാനം ഉറപ്പിച്ചതിന് ഏഷ്യാനെറ്റിന് നന്ദി, സ്നേഹപൂര്‍വ്വം ലക്ജിത് സൈനി എന്ന് സേഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നടന്റെ പിന്‍മാറ്റം

നടന്റെ പിന്‍മാറ്റം പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മാറാനുള്ള കാരണം ആരാഞ്ഞ് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മാറേണ്ടിയിരുന്നില്ല എന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. വ്യക്തിപരമായ കാരണമാണെന്നാണ് ലക്ജിത് കുറിച്ചതെങ്കിലും അത് എന്താണെന്നാണ് ആരാധകരുടെ ചോദ്യം.

Recommended Video

മധുവിന്റെ ജീവന് പകരംചോദിക്കാൻ മമ്മൂക്ക, കേസ് മമ്മൂട്ടി ഏറ്റെടുത്തു
സൂരജ് മാറി

ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നായിരുന്നു സൂരജ് പരമ്പരയില്‍ നിന്നും മാറിയത്. നാളുകള്‍ക്ക് ശേഷമായി താന്‍ ആരോഗ്യം വീണ്ടെടുത്തുവെന്ന് താരം പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ ഒരു സീനില്‍ സൂരജും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അവസരത്തില്‍ ലക്കിയ്ക്ക് പതകരം സൂരജ് എത്തുമോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. അതേസമയം സൂരജ് മടങ്ങി വരുന്നതിനെ കുറിച്ച് നടനോ സീരിയല്‍ അധികൃതരോ പ്രതികരിച്ചിട്ടില്ല. ഇനി ആരാകും പുതിയ ദേവ എന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X