ര‍ഞ്ജിനി പുറത്താകാൻ കാരണം വോട്ടല്ല!! അത് സാബുവിന് അറിയാം? പുറത്തു പോകാൻ കാരണം ഇത്?

ബിഗ് ബോസ് ഹൗസിലേയ്ക്ക് രഞ്ജിനി വീണ്ടും മടങ്ങി വരുമെന്നാണ് പ്രേക്ഷകർ ഉറച്ച വിശ്വാസമുണ്ട്.

Recommended Video

BigBoss Malayalam | ര‍ഞ്ജിനി പുറത്താകാൻ കാരണം വോട്ടല്ല | FilmiBeat Malayalam

ബിഗ്ബോസിൽ നടന്ന് എലിമിനേഷൻ പ്രേക്ഷകരെ അടിമുടി ഞെട്ടിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസിലെ വളരെ ശക്തയായ മത്സരാർഥിയായിരുന്നു രഞ്ജിനി. ഇവരാണ് ബിഗ്ബോസ് ഹൗസിൽ നിന്ന ഈ ആഴ്ച പുറത്തു പോയിരിക്കുന്നത്. രഞ്ജിനിയുടെ വിടവാങ്ങൽ ബിഗ് ബോസ് ഹൗസിനെ അടിമുടി ഞെട്ടിപ്പിച്ചിട്ടുണ്ട്. പേളി മാണി, രഞ്ജിനി, ശ്രീനീഷ്. അർച്ചന, സുരേഷ് എന്നിവരായിരുന്നു എലിമിനേഷനിൽ എത്തിയത്.

ഇതിനു മുൻപും രഞ്ജിനി എവിക്ഷനിൽ എത്തിയിരുന്നു. ശ്വേതയോടൊപ്പമായിരുന്നു അന്ന്. അന്ന് ശ്വേത പുറത്തു പോകുകയും രഞ്ജിനി വീണ്ടും ബിഗ് ബോസ് ഹൗസിൽ എത്തുകയായിരുന്നു. എന്നാൽ ഇത്തവണത്തെ രഞ്ജിനിയുടെ പുറത്തു പോക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പ്രേക്ഷകർ തങ്ങളുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്. പലരും അൺ ഫെയർ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബിഗ് ബോസിൽ നിന്ന് ഇത്രയും ശക്തയായ മത്സരാർഥിയെ പുറത്താക്കാൻ‌ ഒരു കാരണമുണ്ട്....

  രഞ്ജിനി മടങ്ങി വരും

രഞ്ജിനി മടങ്ങി വരും

ബിഗ് ബോസ് ഹൗസിലേയ്ക്ക് രഞ്ജിനി വീണ്ടും മടങ്ങി വരുമെന്നാണ് പ്രേക്ഷകർ ഉറച്ച വിശ്വാസമുണ്ട്. ഒരു വൈൽഡ് കാർഡ് എൻട്രി പ്രതീക്ഷിക്കുന്നുവെന്നുവെന്നും ആരാധകർ പറയുന്നുണ്ട്. എന്നാൽ ബിഗ് ബോസിൽ എന്ത് എപ്പോൾ നടക്കുമെന്ന് പ്രവചനാതീതമാണ്. ഇത്തവണത്തെ എലിമിനേഷനും രഞ്ജിനിയെ പുറത്താക്കിയതും പ്രക്ഷകർക്ക് അത്ര രസിച്ചിട്ടില്ല. ബിഗ് ബോസിൽ രഞ്ജിനിയെ പോലെയുളള സ്ട്രോങ് മത്സരാർഥിയെ ഒഴിവാക്കിയത് ഷോയെ ബാധിക്കുമെന്നുളള കമന്റുകളും ഉയർന്ന് കേൾക്കുന്നുണ്ട്.

 ഒരാൾ മാത്രം ഞെട്ടിയില്ല

ഒരാൾ മാത്രം ഞെട്ടിയില്ല

രഞ്ജിനിയുടെ പേര് ലാലേട്ടൻ പറഞ്ഞപ്പോൾ എല്ലാ മത്സരാർഥികളും അക്ഷരം പ്രതി ഞെട്ടിയിരുന്നു. തമ്മിൽ വഴക്കിട്ടവർവരെ രഞ്ജിനിയുടെ വിടവാങ്ങലിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിഗ് ബോസ് ഹൗസിലെ ര‍ഞ്ജിനിയുടെ സുഹൃത്തും സന്തതസഹചാരിയുമായ സാബു മാത്രം ഞെട്ടിയില്ല. അദ്ദേഹം വളരെ കൂളായി പെട്ടി എടുത്തുകൊണ്ട് വന്ന് രഞ്ജിനിയെ യാത്രയാക്കുകയായിരുന്നു. അതേസമയം വളറെ സന്തോഷവതിയായിട്ടായിരുന്നു രഞ്ജിനി ബിഗ് ബോസിൽ നിന്ന് പടിയറങ്ങിയത്

   രഞ്ജിനി ആവശ്യപ്പെട്ടു.

രഞ്ജിനി ആവശ്യപ്പെട്ടു.

രഞ്ജിനി ആവശ്യപ്പെട്ടപ്രകാരമാണ് ബിഗ് ബോസിൽ നിന്ന് പോകുന്നത് എന്നുളള വാർത്തകളും ഇപ്പോൾ പ്രചരിക്കുന്നത്. മുകേഷ് ബിഗ് ബോസ് ഹൗസിൽ അതിഥിയായി എത്തിയ ദിവസം വീണവീഴ്ചയിൽ രഞ്ജിനിയുടെ പല്ലിന് പരിക്ക് പറ്റിയിരുന്നു. താൽക്കാലിക ചികിത്സ മാത്രം നൽകുകയായിരുന്നു. നാല് റൂട്ട് കനാൽ ചെയ്യണമെന്നും ഡോക്ടർ നിർദേശിച്ചിരുന്നു. പല്ല് പൊട്ടിയതിന്റെ ചികിത്സയ്ക്കയി നിൽക്കുന്നുവെന്നും രഞ്ജിനി അറിയിച്ചിട്ടുണ്ട്. ഇതാണ് രഞ്ജിനി പുറത്തു പോകാനുള്ള കാരണം.

 ഹാപ്പി ഡേയ്സ്

ഹാപ്പി ഡേയ്സ്

രഞ്ജിനി പല്ല് ശരിയായതിനു ശേഷം തിരിച്ചു വരുമെന്നുള്ള വിശ്വാസം പ്രേക്ഷകർക്കും, അതു പോലെ വൈൽഡ് കാർഡ്എൻട്രിയിലൂടെ മടങ്ങി വരുമെന്നുള്ള വിശ്വാസം മത്സരാർഥികൾക്കുമുണ്ട്. എന്നാൽ താൻ കളി നന്നായി ആസ്വദിച്ചുവെന്നാണ് രഞ്ജിനി പറയുന്നത്. ഇത് കളിയാണെന്നുളള പൂർണ് ബോധമുണ്ടായിരുന്നു. ഞാൻ എന്താണോ അത് തന്നെയായിരുന്നു വീട്ടിലും എന്നെ പഠിക്കാൻ വേണ്ടിയിട്ടായിരുന്നു ബിഗ്ബോസിൽ എത്തിയത്. താൻ അത്ര മോശക്കാരിയല്ലെന്ന് മനസ്സിലായെന്നും രഞ്ജിനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X