»   » വയസ്സ് അന്‍പതിനടുത്ത്.. സംഗീത മോഹന്‍ ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം

വയസ്സ് അന്‍പതിനടുത്ത്.. സംഗീത മോഹന്‍ ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം

Posted By:
Subscribe to Filmibeat Malayalam
സീരിയല്‍ നടി സംഗീത മോഹന്‍ വിവാഹം കഴിക്കാത്തതിന് കാരണം | filmibeat Malayalam

സ്വക്യാര്യ ചാനലുകളില്‍ ടെലിവിഷന്‍ പരമ്പരകള്‍ മത്സരമായി സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പേ മലയാളികള്‍ക്ക് സുപരിചിതയാണ് സംഗീത മോഹന്‍. അന്ന് ദൂരദര്‍ശന്‍ എന്ന ഒറ്റ ചാനലും അതില്‍ വരുന്ന സീരിയലുകളും മാത്രമാണ് വീട്ടമ്മമാര്‍ക്ക് ആശ്വാസം. അന്ന് മുതലേ സംഗീതയും പരിചിതയാണ്.

ഇന്നും സീരിയല്‍ ലോകത്ത് സജീവിമല്ലെങ്കിലും സംഗീത അഭിനയിക്കുന്നുണ്ട്. എന്നും സ്വീകരണമുറിയില്‍ വരുന്ന സംഗീതയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും കാര്യമായി ഒന്നും അറിയില്ല. സംഗീത വിവാഹം കഴിച്ചിട്ടില്ല എന്ന് എത്രപേര്‍ക്ക് അറിയാം?

മഹിരയോടൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരോടുള്ള കലിയടങ്ങുന്നില്ല, രണ്‍ബീറിന്‍റെ പുതിയ അടവ്

വിവാഹം കഴിച്ചിട്ടില്ല

അന്‍പതിനോട് അടുത്ത് പ്രായമുണ്ട് സംഗീതയ്ക്ക്. എന്നാല്‍ ഇന്നും ജീവിതത്തില്‍ ഒറ്റയ്ക്കാണ്. സീരിയലിന്റെ തിരക്കുകളില്‍ കല്യാണം കഴിക്കാന്‍ മറന്നതാണെന്നോ താത്പര്യമില്ലാഞ്ഞിട്ടാണെന്നോ സംഗീത പറഞ്ഞിട്ടില്ല

സെക്‌സ് ആസ്വദിക്കണം

ഒരിക്കല്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്‌സാണ് നല്ലത് എന്ന് നടി പറഞ്ഞിരുന്നു. അതുകൊണ്ടാണോ വിവാഹം കഴിക്കാത്തത് എന്ന് ചിലര്‍ക്ക് സംശയമുണ്ട്

താളം തെറ്റിയ ജീവിതം

സീരിയലും പ്രശസ്തിയും പണവും ഒറ്റയ്ക്കുള്ള ജീവിതവും സംഗീതയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരുന്നു എന്ന് പാപ്പരാസികള്‍ പറയുന്നു. ഒരിക്കല്‍ മദ്യപിച്ച് ലക്ക് കെട്ട് സംഗീത പൊലീസുകാരോട് വഴക്കിടുന്ന വീഡിയോ വൈറലായിരുന്നു.

തമിഴ്‌നാട്ടുകാരി

മലയാളികള്‍ക്ക് ഏറെ പരിചിതയായ സംഗീത തമിഴ്‌നാട്ടുകാരിയാണെന്ന് നിങ്ങള്‍ക്കറിയാമോ. ചെന്നൈയില്‍ ജനിച്ച മലയാളിയാണ് സംഗീത. അച്ഛനും അമ്മയും സര്‍ക്കര്‍ ഉദ്ദോഗസ്ഥര്‍. സഹോദരി സരിത

അഭിനയത്തില്‍ തുടക്കം

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീത അഭിനയിച്ചു തുടങ്ങിയത്. കിളിമാര്‍ക് കുടകളുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം. സഹോദരി സരിതയും ഈ പരസ്യത്തില്‍ സംഗീതയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

സീരിയലിലേക്ക്

സൗമിനി എന്ന സീരിയല്‍ അഭിനയിച്ചുകൊണ്ടാണ് സംഗീത സീരിയല്‍ രംഗത്തേക്ക് കടക്കുന്നത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിനൊപ്പം സംഗീതയും ഹിറ്റായി.

ചന്ദ്രോദയം

സംഗീതയുടെ കാലമായി മാറിയിരുന്നു പിന്നീട് സീരിയല്‍ ലോകം. ചുണ്ടിന്റെ കോണില്‍ ഒരു മറുകുമായി വന്ന സംഗീതയായിരുന്നു അമ്മൂമ്മമാരുടെ ഇഷ്ടനായിക. അതിന് സഹായിച്ച സീരിയലായിരുന്നു ദൂരദര്‍ശനിലെ ചന്ദ്രോദയം

ജ്വാലയായി

സംഗീത അഭിനയിച്ച് ഹിറ്റായ മറ്റൊരു സീരിയലാണ് ജ്വാലയായി. സൗമിനിയും ചന്ദ്രോദയവും ജ്വാലയായും തന്നെ മതി സംഗീതയുടെ അഭിനയ മികവിനെ കുറിച്ചു പറയാന്‍.

മറ്റ് സീരിയലുകള്‍

അഞ്ചേ അഞ്ച് മെഗാസീരിയലുകളില്‍ മാത്രമാണ് സംഗീത അഭിനയിച്ചത്. അഞ്ചും ഹിറ്റ്. സൗമിനിയും ചന്ദ്രോദയവും ജ്വാലയായും കൂടാതെ കൈരളി ടിവിയിലെ വാസ്തവത്തിലും മഴവില്‍ മനോരമയിലെ ദത്തുപുത്രിയിലും സംഗീത അഭിനയിച്ചു.

തിരക്കഥയും സംഭാഷണവും

വെറും അഭിനേത്രി മാത്രമല്ല, സീരിയലുകള്‍ക്ക് തിരക്കഥയും സംഭാഷണവും സംഗീത എഴുതി. വാസ്തവത്തിനും മഴവില്‍ മനോരമയിലെ ആത്മസഖിയ്ക്കും കഥ- തിരക്കഥ- സംഭാഷണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് സംഗീതയാണ്.

സിനിമയില്‍

സിനിമയിലും സംഗീത സാന്നിധ്യം അറിയിച്ചു. സായ് വര്‍ തിരുമേനി, ജീവന്‍ മാസൈ, സൗണ്ട് ഓഫ് ബൂട്ട്, ലിസ്സമയുടെ വീട്, മിലി എന്നിവിയാണ് സംഗീത അഭിനയിച്ച സിനിമകള്‍.

English summary
Why Sangeetha Mohan didn't get married

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam