'എല്ലാ ജോലിയും ചെയ്യുന്നു, നിങ്ങൾ കരുതുന്നത് പോലെ സമ്പന്നരല്ല സൗഭാഗ്യയും താരയും'; പോസ്റ്റിന് പിന്നാലെ ചർച്ചകൾ
സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ ലഭിച്ച ഇൻഫ്ലുവൻസറാണ് സൗഭാഗ്യ വെങ്കിടേശ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സൗഭാഗ്യ സിനിമാ രംഗത്തേക്ക് കടന്ന് വരുമെന്ന് പലരും കരുതി. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൗഭാഗ്യ തുടർന്നു. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഭർത്താവും മകളുമുള്ള സൗഭാഗ്യയുടെ വീട്ടിൽ ഒരുപാട് അരുമ മൃഗങ്ങളുമുണ്ട്.
സൗഭാഗ്യയുടെ വ്ലോഗുകൾക്കും ഷോർട്ട് വീഡിയോകൾക്കും കാഴ്ചക്കാരേറെയാണ്. വീട്ടമ്മമാർക്ക് സൗഭാഗ്യയുടെ വീഡിയോകൾ പെട്ടെന്ന് കണക്ട് ചെയ്യാനാകുന്നുണ്ട്. വീട്ടിലെ ജോലികൾ, മകളുടെ കാര്യങ്ങൾ തുടങ്ങി എല്ലാം നോക്കി നടത്തുന്ന സൗഭാഗ്യയെ വ്യൂവേർസ് പ്രശംസിക്കാറുണ്ട്. എന്നാൽ ചിലർക്കെങ്കിലും സൗഭാഗ്യയുടെ വീട്ടുജോലികളിൽ മറ്റൊരു അഭിപ്രായമുണ്ട്. റെഡിറ്റിൽ ഇതേക്കുറിച്ച് വന്ന ഒരു പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സൗഭാഗ്യ വർഷങ്ങളായി ഇൻഫ്ലുവൻസറാണ്. നന്നായി സമ്പാദിക്കുന്നുണ്ടാകും. എല്ല വീഡിയോകളിലും വീട്ടുജോലികൾ ചെയ്യുന്നയാളാണ് സ്വയം കാണിക്കുന്നത്. ഡാൻസ് സ്കൂൾ നടത്തുന്നു, രണ്ട് ഫ്ലോറുള്ള വീട് വൃത്തിയാക്കുന്നു. ഒരു കുഞ്ഞിനെയും നോക്കാനുണ്ടെന്ന് മറക്കരുത്. പെറ്റ്സിനെയും വളർത്തുന്നു. എല്ലാ വീഡിയോകളിലും ഒരു നാനിയെയോ വീട്ടുജോലിക്കാരിയെയോ കാണുന്നുള്ളൂ. എല്ലാ കാര്യങ്ങൾ ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ചെയ്യുകയെന്നത് ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു.
പണക്കാരിയായിട്ടും എന്തുകൊണ്ട് ഒരു ജോലിക്കാരിയെ കൂടി വെക്കുന്നില്ല. ഒരു വ്ലോഗിൽ വാക്ക്വം ക്ലീനർ ബ്രാൻഡിന്റെ ഫ്രീ കൊലാബറേഷനും സൗഭാഗ്യ ചോദിക്കുന്നുണ്ട്. 40000-60000 വില വരുന്ന നല്ല റോബോട്ടിക് വാക്ക്വം ക്ലീനർ സൗഭാഗ്യക്ക് എളുപ്പത്തിൽ വാങ്ങാം. എന്നാൽ എന്തുകൊണ്ട് സൗഭാഗ്യ അത് ചെയ്യുന്നില്ലെന്നാണ് റെഡിറ്റില പോസ്റ്റ്.
പോസ്റ്റിന് താഴെ നിരവധി കമന്റുകൾ വരുന്നുണ്ട്. താരയും സൗഭാഗ്യയും അത്ര സമ്പന്നരല്ലെന്നും കമന്റുണ്ട്. ഞാൻ അവരുടെ വ്ലോഗുകൾ സ്ഥിരമായി കാണുന്നുണ്ട്. സൗഭാഗ്യ നിങ്ങൾ കരുതുന്നത് പോലെ സമ്പന്ന അല്ല. സൗഭാഗ്യയും താരയും ഒരുപാട് സമ്പാദിക്കുന്നില്ല. ഡാൻസ് സ്കൂളിൽ ഒരു കുട്ടിയിൽ നിന്നും 500 രൂപയാണ് ഫീസായി വാങ്ങുന്നത്. യൂട്യൂബിൽ ഒരു മാസം പരാമവധി 4-5 വീഡിയോകൾ. മിനിമൽ വ്യൂസാണ് അവയ്ക്ക്. താര കല്യാണിന് തിരുവനന്തപുരത്ത് ഒരു വീടും എറണാകുളത്ത് ഒരു ഫ്ലാറ്റുമുണ്ട്. അത് വാടകയ്ക്ക് കൊടുത്തതാണ്. നിങ്ങൾ കരുതുന്നത് പോലെ അവർ റിച്ച് അല്ല, ഒരു കമന്റ് ഇങ്ങനെ

സൗഭാഗ്യയുടെയും അമ്മ താര കല്യാണിന്റെയും സാമ്പത്തിക മാനേജ്മെന്റിൽ പ്രശ്നങ്ങളുണ്ടെന്നാണ് ചിലരുടെ വാദം. ലക്ഷ്വറി കാറുകൾ അവർക്കുണ്ട്. എന്നാൽ അടിസ്ഥാനപരമായ വേണ്ട കാര്യങ്ങളില്ല. വീടും കാറും കാണുമ്പോൾ വളരെ കൺഫ്യൂസ് ആണെന്നാണ് ചിലരുടെ കമന്റ്.
ജോലിക്കാരെ സൗഭാഗ്യ വെക്കാത്തതിന് കാരണമുണ്ടാകുമെന്ന് അഭിപ്രായങ്ങളുണ്ട്. ഒരു അഭിമുഖത്തിൽ വീട്ടുജോലിക്കാരെക്കുറിച്ച് സൗഭാഗ്യയുടെ ഭർത്താവ് സംസാരിച്ചിട്ടുണ്ട്. ജോലിക്കാരെ നിർത്തുമെങ്കിലും സ്വന്തം തൃപ്തിക്ക് വേണ്ടി എല്ലാ ജോലികളും സൗഭാഗ്യ തന്നെ ചെയ്യും എന്ന് ഭർത്താവ് പറഞ്ഞിട്ടുണ്ടെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി.
ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ വ്ലോഗുകളെക്കുറിച്ച് സൗഭാഗ്യ സംസാരിച്ചിരുന്നു. മിക്ക വ്ലോഗുകളിലും വീട്ടിൽ എങ്ങനെയാണോ അത് പോലെ തന്നെയാണ്. വ്ലോഗ് ചെയ്യുമ്പോൾ പ്രസന്റബിൾ ആയി നിൽക്കണമെന്ന് ഞാൻ ചിന്തിച്ചില്ല. ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടെന്ന് കമന്റുകൾ വായിച്ചപ്പോൾ മനസിലായി. നന്നായി ഡ്രസ് ചെയ്ത് ജോലി ചെയ്യുന്നത് അവർക്ക് റിലേറ്റ് ചെയ്യാൻ പറ്റില്ല. എന്നെ കാണുമ്പോൾ ഇങ്ങനെയാണോ എല്ലാ വീട്ടിലും എന്ന ചിന്ത അവർക്ക് വരും. അത് തനിക്കിഷ്ടപ്പെട്ടെന്നും സൗഭാഗ്യ വ്യക്തമാക്കി.
നിങ്ങൾ കാണുന്ന ലെെഫ് മാത്രമല്ല വേറെ വശങ്ങളുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരാൾക്ക് സന്തോഷം തോന്നാനാണല്ലോ നമ്മൾ വീഡിയോ ചെയ്യുന്നത്. എന്റെ വീഡിയോ കണ്ട് അവർ ഡെസ്പ് ആയിപ്പോകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. എന്റെ ഭയങ്കരമായ ഡൗൺ സെെഡുകളൊന്നും ഞാൻ കാണിക്കാറില്ലെന്നും സൗഭാഗ്യ വെങ്കിടേശ് അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications