»   » ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി ആത്മസഖി, സത്യനും നന്ദിതയും വീണ്ടും ഒരുമിക്കുമോ ??

ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി ആത്മസഖി, സത്യനും നന്ദിതയും വീണ്ടും ഒരുമിക്കുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് ആത്മസഖി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഈ സീരിയല്‍ മികച്ച അഭിപ്രായം നേടി ജൈത്രയാത്ര തുടരുകയാണ്. സംഗീതാ മോഹനാണ് ഈ സീരിയലിന് കഥ ഒരുക്കുന്നത്. ഈ സീരിയലില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന താരങ്ങളായ ബീനാ ആന്റണിയും മനോജും. റിമി ടോമിയുടെ പരിപാടിയായ ഒന്നും ഒന്നും മൂന്നിന്റെ ലേറ്റസ്റ്റ് എപ്പിസോഡില്‍ അതിഥിയായി എത്തിയത് ഇവരായിരുന്നു. മകന്‍ ശങ്കരുവും ഇവരോടൊപ്പമുണ്ടായിരുന്നു.

ആത്മസഖി സീരിയലില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. അഭിനയ ജീവിതത്തില്‍ ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ആത്മസഖി സീരിയലില്‍ ഡോക്ടര്‍ നന്ദിതയുടെ അച്ഛനും അമ്മയുമായാണ് ഇവര്‍ വേഷമിടുന്നത്. മാധവ മേനോനും ഭാഗ്യലക്ഷ്മിയുമായി ഇരുവരും തകര്‍ത്ത് അഭിനയിക്കുകയാണ് ഈ സീരിയലില്‍. പലപ്പോഴും സീരിയലില്‍ അഭിനയിക്കുന്നതിനിടയില്‍ തങ്ങള്‍ ഗ്ലിസറിന്‍ പോലും ഉപയോഗിക്കാറില്ലെന്ന് ഇരുവരും പറയുന്നു.

ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധി, അറിയേണ്ട കാര്യങ്ങള്‍, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

ഗള്‍ഫില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് യുഎഇ; ഇസ്രായേലുമായി ചേര്‍ന്ന് അവര്‍ ചെയ്തത്, രഹസ്യങ്ങള്‍ പുറത്ത്

ആത്മസഖിയിലെ ഉത്തമദമ്പതികള്‍ ഒരുമിച്ചെത്തി

ജീവിതത്തിലും സീരിയലിലും ഭാര്യാ ഭര്‍ത്താക്കന്‍മാരായ ഇരുവരും മകന്‍ ശങ്കരുവിനൊപ്പമാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പാട്ടും നൃത്തവും തമാശയുമായി പരിപാടി ഗംഭീരമാക്കിയാണ് ഇരുവരും തിരിച്ചു പോയത്.

ആത്മസഖിയുടെ വിജയ രഹസ്യം

മഴവില്‍ മനോരമയില്‍ റേറ്റിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്ന സീരിയലാണ് ആത്മസഖി. മുന്‍പ് ഒരു സിനിമയില്‍ ഇരുവരും ഒരുമിച്ച് വേഷമിട്ടിരുന്നുവെങ്കിലും ഇത്രയ്ക്കധികം ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഇരുവരും സമ്മതിക്കുന്നു.

റേറ്റിങ്ങില്‍ മുന്നിട്ടു നില്‍ക്കുന്നു

വൈകുന്നേരം ആറരയ്ക്കാണ് സീരിയല്‍ ചാനലില്‍ പ്രേക്ഷപണം ചെയ്യുന്നത്. ആ സമയത്തായിട്ടു പോലും റേറ്റിങ്ങില്‍ ഈ സീരിയല്‍ മുന്നിട്ട് നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.

നന്ദിതയുടേയും സത്യന്റേയും പ്രണയം

ഡോക്ടര്‍ നന്ദിതയുടേയും എസിപി സത്യന്റേയും പ്രണയത്തിലൂടെയായിരുന്നു സീരിയല്‍ ആരംഭിച്ചത്. നന്ദിതയുടെ അച്ഛനായ മാധവമേനോന്‍ എടുത്തു വളര്‍ത്തിയതാണ് സത്യനെ. ഒരു വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ക്കിടയിലുള്ള പ്രണയം മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതിന് മുന്‍പ് അരങ്ങേറിയ അപ്രതീക്ഷിത സംഭവങ്ങളാണ് പിന്നീടുള്ള എപ്പിസോഡുകളിലേക്ക് വഴി മാറിയത്.

പ്രണയം തുറന്നു പറയുന്നതിന് മുന്‍പ് വിവാഹക്കാര്യത്തില്‍ തീരുമാനമായി

സത്യനുമായുള്ള പ്രണയം അച്ഛനോട് തുറന്നു പറയുന്നതിന് മുന്‍പ് തന്നെ ഡോക്ടര്‍ അഭിലാഷുമായി നന്ദിതയുടെ വിവാഹം തീരുമാനിക്കപ്പെട്ടിരുന്നു. സത്യന്റെ പോലീസ് ജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയ ചാരുലത മേനോന്റെ തന്നെ മകളാണെന്ന് സത്യന്‍ തിരിച്ചറിയുകയും അക്കാര്യം മാധവ മേനോനെ അറിയിക്കുകയും ചെയ്തതോടെ മകളുടെ കാര്യം സുരക്ഷിതമാക്കുന്നതിനായി ചാരുലത സത്യന്‍ വിവാഹം മേനോന്‍ നടത്തുന്നു.

പുതിയ വഴിത്തിരിവുകളുമായി മുന്നേറുന്നു

വിവാഹത്തിനു തൊട്ടുമുന്‍പാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നന്ദിത അറിയുന്നത്. മനസ്സില്ലാ മനസ്സോടെ ഡോക്ടര്‍ അഭിലാഷിന്റെ വീട്ടിലെത്തിയ നന്ദിത ഒടുവില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് തിരികെപ്പോരുകയും ചെയ്യുന്നു.

വീട്ടുകാര്‍ സ്വീകരിച്ചില്ല

തിരികെ വീട്ടിലെത്തിയ നന്ദിതയെ വീട്ടുകാര്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല തിരികെപ്പോവാനും നിര്‍ബന്ധിച്ചു. തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയ നന്ദിതയെ വീട്ടുകാര്‍ കണ്ടെത്തി ആശുപത്രിയിലാക്കുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് നാടുവിട്ട നന്ദിത മറ്റൊരു ഗ്രാമത്തിലെത്തുകയും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് പിന്നീടുള്ള എപ്പിസോഡുകളില്‍ ഉള്‍പ്പെടുത്തിയത്. ഉദ്വേഗഭരിതമായ എപ്പിസോഡുകളുമായി സീരിയല്‍ ജൈത്രയാത്ര തുടരുകയാണ്.

ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങുന്ന സത്യന്‍ എത്തിയത്

വീട്ടില്‍ വെറുക്കപ്പെട്ടവനായി കഴിയുന്നതിനിടയിലാണ് സത്യന്‍ ട്രാന്‍സ്ഫര്‍ ചോദിച്ച് വാങ്ങി മറ്റൊരു നാട്ടിലേക്കെത്തുന്നത്. ചാരുലതയെ ഉള്‍ക്കൊള്ളാന്‍ സത്യനോ സത്യനെ മനസ്സിലാക്കാന്‍ ചാരുവിനോ കഴിഞ്ഞിരുന്നില്ല. വെറും കയ്യോടെ മണിമുറ്റത്ത് വീട്ടില്‍ നിന്നിറങ്ങിയ സത്യന്‍ കേസന്വേഷണത്തിനിടയില്‍ അപ്രതീക്ഷിതമായാണ് നന്ദിതയെ വീണ്ടും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് കിങ്ങിണി മോളെയും കാണുന്നു.

ഇടയിലൊരു വില്ലന്റെ രംഗപ്രവേശം

നാടകീയ സംഭവങ്ങളാണ് മണിമുറ്റത്ത് തറവാട്ടില്‍ അരങ്ങേറിയത്. നന്ദിതയുടെ അനുജത്തിയുടെ ഭര്‍ത്താവായി തറവാട്ടില്‍ കയറിക്കൂടിയ ജീവന്റെ ലക്ഷ്യം മണിമുറ്റത്തുകാരുടെ സ്വത്ത് കൈക്കലാക്കുന്നതാണ്. ഭര്‍ത്താവിന്‍െ നാട്യത്തെക്കുറിച്ച് ആരെന്തു പറഞ്ഞിട്ടും മനസ്സിലാകാതെ നിന്നിരുന്ന നിയയ്ക്ക് വന്‍തിരിച്ചടിയാണ് പിന്നീട് ലഭിച്ചത്. സ്വന്തം വീടുപോലും നഷ്ടപ്പെടുന്നു, അപ്രതീക്ഷിത സംഭവങ്ങള്‍ക്കിടെ മേനോന്‍ അസുഖ ബാധിതനാവുന്നു. വില്ലന്‍രെ രംഗപ്രവേശത്തോടെ കഥ ആകെ മാറിമറിയുകയാണ്.

ജൈത്രയാത്ര തുടരുന്നു

വൈകിട്ട് ആറരയ്ക്ക് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഈ സീരിയല്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇതിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

English summary
Athmasakhi serial getting good response

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X