'എവിക്ടായാൽ വീട്ടിൽ വരും ചിലരെപ്പോലെ വല്ലിടത്തോട്ടും പോവില്ല, ഭാര്യ ഭർത്താവിനേക്കാൾ വലിയ ചൊറി'; വിമർശനം!

By Desk

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അമ്പത്തിയാറ് ദിവസങ്ങൾ പിന്നിടുന്നു. ഈ സീസണിൽ വൈൽഡ് കാർഡായി എത്തിയവരിൽ ഹൗസിൽ അവശേഷിക്കുന്നത് മൂന്നുപേരാണ്. അതിൽ ഒരാൾ സീരിയൽ താരം ജിഷിൻ മോഹനാണ്. ഇന്ന് സംപ്രേഷണം ചെയ്യാനുള്ള വീക്കെന്റ് എപ്പിസോ‍ഡിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം തന്നെ ചെന്നൈയിൽ പൂർത്തിയായി. മാത്രമല്ല ഇത്തവണ ആരാണ് ഹൗസിൽ നിന്നും എവിക്ടായത് എന്നതുമായി ബന്ധപ്പെട്ട് പലവിധ പ്രചാരണങ്ങളും നടക്കുന്നുണ്ട്.

അഭിലാഷാണ് പുറത്തായത് എന്നാണ് ചില റൂമറുകൾ. അതേസമയം അഭിലാഷല്ല ജിഷിനാണ് പുറത്തായത് എന്നാണ് മറ്റ് ചിലർ പറയുന്നത്. വൈൽ‌ഡ് കാർഡായി ഹൗസിലേക്ക് കയറിയവരിൽ ഏറ്റവും ആക്ടീവ് ജിഷിൻ മോഹനാണ്. നടൻ എവിക്ടായി എന്നുള്ള പ്രചാരണം വന്നതോടെ ജിഷിനെ ഇഷ്ടമുള്ള ബിബി പ്രേക്ഷകർ ആദ്യം ഓടിയത് നടന്റെ പങ്കാളിയും നടിയുമായ അമേയ നായരുടെ ഇൻസ്റ്റ​ഗ്രാമിലേക്കാണ്.

Jishin Mohan
Photo Credit: Ameya Nair / Instagram

ഞങ്ങളുടെ ചെറിയ ലോകമെന്ന് പറഞ്ഞ് മകൾക്കും ജിഷിനും ഒപ്പമുള്ള ഒരു ഫാമിലി ഫോട്ടോ അമേയ പങ്കുവെച്ചിരുന്നു. അതിന് താഴെയാണ് ആരാധകർ ജിഷിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ ചോദിച്ച് എത്തിയത്. ചേച്ചി ഭർത്താവ് എവിക്ടായിയെന്ന് കേട്ടല്ലോ... വീട്ടിൽ എത്തിയോ എന്നാണ് ഒരാൾ കമന്റിലൂടെ ചോദിച്ചത്.

ജിഷിന്റെ മേലുള്ള സ്നേഹം കൊണ്ടുള്ള ചോ​ദ്യമായിട്ടല്ല പരിഹസിച്ചുള്ള ചോദ്യമായിട്ടാണ് അമേയയ്ക്ക് തോന്നിയത്. അതുകൊണ്ട് തന്നെ കുറിക്കുകൊള്ളുന്ന മറുപടിയാണ് അമേയ നൽകിയത്. എവിക്ടായാൽ വീട്ടിലേക്ക് തന്നെ വരും വിഷമിക്കേണ്ട. അല്ലാതെ നാട്ടിലെ ചിലരെപ്പോലെ പുള്ളി വേറൊരിടത്തോട്ടും പോവില്ല. ഇവിടുന്ന് അവിടേക്ക് വിട്ടത് അവിടെ സ്ഥിരതാമസമാക്കാനല്ല. ഇറങ്ങിയാൽ ഇങ്ങോട്ട് വരാൻ വേണ്ടി തന്നെയാണ് എന്നാണ് അമേയ മറുപടി നൽകി കുറിച്ചത്.

ഒരാൾ സ്നേഹത്തോടെ കാര്യം തിരക്കുമ്പോൾ അമേയ തർക്കുത്തരം നൽകിയത് ശരിയായില്ലെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. നല്ല പ്ലയർ ആയിരുന്നു ജിഷിൻ. ​ഗെയിം പോലും കളിക്കാത്തവർ ഹൗസിൽ തുടരുമ്പോൾ ജിഷിൻ പുറത്തായിയെന്ന് കേട്ടപ്പോൾ ഷോക്കായി. അതുകൊണ്ട് ചോദിച്ചതാണ് എന്നായിരുന്നു ആരാധകൻ അമേയയ്ക്ക് നൽകിയ മറുപടി. അറിയാനുള്ള ആകാംഷ കൊണ്ട് ചോ​ദിച്ച കമന്റായിട്ടാണ് തോന്നിയത്.

അതിന് അമേയ രോഷം കൊണ്ട് മറുപടി പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും ചിലർ കുറിച്ചു. ഒരാൾ ഒരു കാര്യം ചോ​ദിക്കുമ്പോൾ ഇങ്ങനെയാണോ മറുപടി പറയേണ്ടത്?. അയാൾ ജിഷിനോടുള്ള സ്നേഹം കൊണ്ട് ചോദിച്ചതാണെന്ന് കമന്റിലെ വരികളിൽ വ്യക്തമാണ്. എല്ലാത്തിനും ഭർത്താവിനെ പോലെ കിടന്ന് ചൊറിയാൻ മാത്രമെ അമേയയ്ക്കും അറിയൂവെന്ന് മനസിലായി എന്നായിരുന്നു അമേയയെ വിമർശിച്ച് വന്ന മറ്റൊരു കമന്റ്.

Jishin Mohan
Photo Credit: Ameya Nair / Instagram

അതിനും നടി കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട്. നിനക്ക് തോന്നിയത് എനിക്കും കൂടെ തോന്നണ്ടേ?. നിനക്ക് ഇപ്പോൾ മനസിലായില്ലേ ഞാൻ ചൊറിയുമെന്ന്. ചിലപ്പോൾ ഞാൻ മാന്തും നീ പോ നിന്റെ പണി നോക്ക് പോ ചെല്ല് എന്നായിരുന്നു അമേയ മറുപടിയായി കുറിച്ചത്. ജിഷിൻ ബി​ഗ് ബോസ് ​ഹൗസിലെ നല്ലൊരു എന്റർടെയ്നറായിരുന്നു ഇത്ര വേ​ഗം പുറത്താകുമെന്ന് കരുതിയില്ലെന്നും കമന്റുകളുണ്ട്.

ചിലർക്ക് അറിയേണ്ടത് ഫോട്ടോയിൽ ഒപ്പമുള്ളത് ജിഷിന്റേയും അമേമയുടേയും മകളാണോ എന്നാണ്. അത്തരം കമന്റുകൾക്കൊന്നും നടി മറുപടി കൊടുത്തിട്ടില്ല. അമേയയുടെ ആദ്യ വിവാഹ ബന്ധത്തിലുള്ള മകളാണ് ഫോട്ടോയിൽ ഇരുവർക്കും ഒപ്പമുള്ളത്. അതൊരു ടോക്സിക്ക് റിലേഷൻഷിപ്പായിരുന്നതുകൊണ്ടാണ് താൻ വിവാഹമോചനം നേടിയതെന്ന് അമേയ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ജിഷിനുമായി അമേയ റിലേഷൻഷിപ്പിലായിട്ട് രണ്ട് വർഷത്തോളമായി. നടി വരദയായിരുന്നു നടന്റെ ആദ്യ ഭാര്യ. ആ ബന്ധത്തിൽ ഒരു മകനും ജിഷിനുണ്ട്. കുഞ്ഞിന്റെ സംരക്ഷണം വരദയ്ക്കാണ് കോടതി നൽകിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X