'നിത്യബ്രഹ്മചാരിയാകാൻ തീരുമാനിച്ച രാഹുൽ, ദീപ അണ്ടർസ്റ്റാന്റിങ്ങ്, മക്കളുടെ കാര്യത്തിൽ ആ ക്രെഡിറ്റ് പോലീസിന്'

കേസും വിവാദങ്ങളും ജയിൽ വാസുമെല്ലാമായി സോഷ്യൽമീഡിയ തുറന്നാലും വാർത്ത ചാനലുകൾ തുറന്നാലും നിറഞ്ഞ് നിൽക്കുന്നത് രാഹുൽ ഈശ്വറാണ്. രാഹുൽ എന്ത് പുലിവാല് പിടിച്ചാലും അതിൽ നിന്നും പുറത്ത് കൊണ്ടുവരാൻ പ്രധാനമായും പ്രവർത്തിക്കുന്നത് ഭാര്യ ദീപയാണ്. അടുത്തിടെ രാഹുൽ മാങ്കൂട്ടം പീഡനം കേസിൽ അതിജീവിതയെ അധിക്ഷേപിച്ചതിന്റെ പേരിൽ അറസ്റ്റിലായ രാഹുൽ ഇപ്പോൾ ജാമ്യത്തിലാണ് കഴിയുന്നത്.

ഭർത്താവിന് ജാമ്യം എടുക്കാനായി ഏറ്റവും കൂടുതൽ ഓടി നടന്നതും ദീപയാണ്. പതിനഞ്ച് വർഷത്തെ കോർപ്പറേറ്റ് കരിയറുള്ള ദീപ ഒരു ടെലിവിഷൻ അവതാരകയും ​ഗായികയുമെല്ലാമാണ്. ഇപ്പോൾ ഒരു കമ്പനിയിൽ എച്ച്ആർ കൺസൽറ്റന്റായി ജോലി ചെയ്യുകയാണ്. രണ്ടുപേരും നല്ല പിള്ളേരാണ്. ദീപയുടെ കഴിവ് കാരണം ഇരുവരും നന്നായി പോകുന്നു.

deepa Rahul Easwar
Photo Credit: deepa Rahul Easwar / Instagram

ദീപ വളരെ അണ്ടർസ്റ്റാന്റിങ്ങാണ്. ഒരുപാട് അ‍‍ഡ്ജസ്റ്റ്മെന്റുകൾ ചെയ്യും. ദീപ കൂളായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യും എന്നാണ് രാഹുൽ-ദീപ ദാമ്പത്യത്തെ കുറിച്ച് ​ഗാലറി വിഷൻ മീഡിയ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ രാഹുലിന്റെ അമ്മ മല്ലിക നമ്പൂതിരി പറഞ്ഞത്. ദീപയുടെ ടിവി പ്രോ​ഗ്രാമുകൾ സുക്ഷ്മതയോടെ കാണുമായിരുന്നു രാഹുൽ. വിവാഹം വേണ്ട. ഞാൻ എന്നും നിത്യബ്രഹ്മചാരിയായി ഇരിക്കും എന്നാണ് രാ​ഹുൽ ഒരു സമയം വരെ പറഞ്ഞിരുന്നത്.

വിവാഹം വേണ്ടെന്ന് മോൻ പറഞ്ഞതോടെ തലമുറ എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയായി എനിക്ക്. എന്നാൽ പിന്നീട് ദീപ രാഹുലിന്റെ ജീവിതത്തിലേക്ക് വന്നുവെന്നും മല്ലിക പറയുന്നു. ദീപ വരച്ച വരയ്ക്ക് അപ്പുറം ഞാൻ പോകില്ല. പക്ഷെ വര എവിടെ വരയ്ക്കണമെന്ന് ഞാൻ തീരുമാനിക്കും എന്ന് രാഹുലും അമ്മയുടെ വാക്കുകൾ കേട്ടശേഷം പറഞ്ഞു.

അത് സത്യമാണെന്ന് ദീപയും സമ്മതിച്ചു. അ​​ദ്ദേഹത്തിന് തോന്നും ഞാൻ വര വരയ്ക്കുന്നുവെന്ന്. പക്ഷെ യഥാർത്ഥത്തിൽ വര വരയ്ക്കുന്നത് അദ്ദേഹമാണ്. അദ്ദേഹം പറയുന്ന സ്ഥലത്ത് ഞാൻ വര വരയ്ക്കുന്നു... അത്രമാത്രം. നായര് പിടിച്ച പുലിവാലാണെന്ന് തോന്നിയിട്ടുണ്ട്. ഇത്തിരി ഒതുങ്ങണമെന്നും രാഹുലിനോട് പറഞ്ഞിട്ടുണ്ടെന്നും ദീപ പറഞ്ഞു.

ചില മുഖ്യധാര മാധ്യമങ്ങൾ ഭാര്യ വന്ന് പൊട്ടിതെറിച്ചു രാഹുൽ മിണ്ടാതായി, ഭാര്യ കാലുപിടിച്ചു... രാഹുൽ മിണ്ടാതായി എന്നൊക്കെയുള്ള തരത്തിൽ ഡ്രാമാറ്റിക്കായ തലക്കെട്ടുകൾ എനിക്ക് ജാമ്യം കിട്ടിയ ശേഷം കൊടുത്ത് കണ്ടിരുന്നു എന്നും രാഹുൽ പറഞ്ഞു. രാഹുലിന് ജാമ്യം കിട്ടിയശേഷം ഓഡർ ജയിലിലേക്ക് എത്തിക്കണമല്ലോ. അതിനായി ഞാൻ ധൃതി പിടിച്ച് സൂപ്രണ്ടിന്റെ അടുത്ത് പോയി ജാമ്യത്തിന്റെ കാര്യം പറഞ്ഞു. ആറ് മണിക്കുശേഷമെ ആളെ പുറത്തിറക്കൂ... നിങ്ങൾ വെയിറ്റ് ചെയ്യാൻ പറഞ്ഞു.

deepa Rahul Easwar
Photo Credit: deepa Rahul Easwar / Instagram

അതുകൊണ്ട് കുറേനേരം ജയിലിന് പുറത്ത് വെയിറ്റ് ചെയ്യേണ്ടി വന്നു ഞങ്ങൾക്ക്. അതിനിടയിൽ സുഹൃത്ത് എന്നെ വിളിച്ച് എവിടെയാണെന്ന് ചോദിച്ചു. ജയിലിന് പുറത്ത് രാഹുലിനെ വെയിറ്റ് ചെയ്ത് നിൽക്കുകയാണെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് അവൻ പറഞ്ഞത് രാഹുൽ പുറത്തിറങ്ങിയെന്നും മീഡിയയോട് സംസാരിച്ച് തുടങ്ങിയെന്നും. രാഹുലിനെ അറസ്റ്റ് ചെയ്ത സംഭവം മക്കളെ ബാധിച്ചോയെന്ന് പലരും ഞങ്ങളോട് ചോദിച്ചിരുന്നു. കാരണം വീട്ടിൽ വന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പക്ഷെ കുട്ടികളെ ആ സംഭവം ബാധിച്ചില്ല. അതിന്റെ ക്രെഡിറ്റ് പോലീസുകാർക്കാണ്. അമ്മയാണ് പോലീസുകാർ വന്നപ്പോൾ ഡോർ തുറന്ന് കൊടുത്തത്. രാഹുൽ സാർ എന്നാണ് അവർ വിളിച്ചത്. മാന്യമായാണ് പെരുമാറിയതെന്നും ദീപ പറഞ്ഞു. എന്തുകൊണ്ട് താൻ മെൻസ് കമ്മീഷൻ വേണമെന്ന് വാദിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി. ആരുടേയും കുരുപൊട്ടിക്കുക എന്ന ലക്ഷ്യം മെൻസ് കമ്മീഷനിലൂടെ ഞങ്ങൾക്കില്ല. നീതിക്ക് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം.

അതുപോലെ വേറൊരാൾക്ക് പണികൊടുക്കാനും പ്രകോപിക്കാനും വേണ്ടിയാകരുത് നമ്മുടെ സോഷ്യൽമീ‍ഡിയ ഇടപെടലും സാമൂ​​​ഹ്യ ഇടപെടലുമെന്ന അഭിപ്രായക്കാരനാണ് ഞാൻ. ഫെമിനിസ്റ്റുകളെ എതിർക്കുന്നതുപോലെ തന്നെ ഞാൻ ബഹുമാനിക്കുന്നുമുണ്ട്. തീവ്ര ഫെമിനിസവും തീവ്ര മെയിൽ ഷോവനിസവും തെറ്റാണ്. രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളണെന്നും രാഹുൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X