സമയത്ത് വീട്ടിൽ വരും, ജോലികളിൽ സഹായിക്കും; പെണ്ണ് കെട്ടിയാൽ നന്നാകുമെന്ന് പറയുന്നത് വളരെ ശരിയാണെന്ന് അമ്മച്ചി!
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ബിനീഷ് ബാസ്റ്റിന്റെ വിവാഹം. ആറ് വർഷത്തെ പ്രണയത്തിനുശേഷമാണ് സുഹൃത്തായ താരയെ ബിനീഷ് ജീവിതസഖിയാക്കിയത്. അടൂർ സ്വദേശിനിയാണ് താര. യുട്യൂബ് ചാനലുമായി ആക്ടീവായതിനാൽ ഫോർട്ട് കൊച്ചിക്കാരനായ ടീമിനും അമ്മച്ചിക്കും ഇപ്പോൾ താരയ്ക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ പ്രേക്ഷകരിൽ നിന്നും നിരന്തരമായി വരുന്ന ചില ചോദ്യങ്ങൾക്ക് മറുപടികളുമായി എത്തിയിരിക്കുകയാണ് മൂവരും.
വിവാഹശേഷം ബിനീഷിന് വന്ന മാറ്റം എന്താണെന്നായിരുന്നു ആദ്യ ചോദ്യം. മറുപടി പറഞ്ഞത് അമ്മച്ചിയായിരുന്നു. വിവാഹശേഷം ബിനീഷിന് നിരവധി മാറ്റങ്ങളുണ്ട്. സമയത്തിന് വീട്ടിൽ വരും. ജോലികളിൽ താരയെ സഹായിക്കും. നേരത്തെ അവന് അടുക്കള ഏതാണെന്ന് പോലും അറിയില്ലായിരുന്നു.

വീഡിയോ പിടിക്കാൻ വേണ്ടി മാത്രമാണ് അടുക്കളയിൽ വന്നിരുന്നത്. താര വന്നശേഷം എനിക്കും അതൊരു സഹായമായി. പെണ്ണ് കെട്ടിയാൽ ശരിയാകും എന്ന് ആളുകൾ പറയുന്നത് ബിനീഷിന്റെ കാര്യത്തിൽ ശരിയായി അമ്മച്ചി പറഞ്ഞു. പിന്നെ താരയെ സ്വന്തം വീട്ടിൽ അയക്കാൻ താൽപര്യമില്ലാത്തിനെ കുറിച്ചാണ് അമ്മച്ചി സംസാരിച്ചത്.
താര ഇടയ്ക്ക് അവളുടെ സ്വന്തം വീട്ടിൽ പോകുന്നതിൽ കുഴപ്പമില്ല. പിന്നെ പണ്ടത്തെ കാലം അല്ലല്ലോ. വീഡിയോ കോളിലൂടെയും മറ്റും അപ്പനേയും അമ്മയേയും കാണാറുണ്ടല്ലോ. ഞങ്ങൾക്ക് പെൺകുട്ടി ഇല്ലാത്തതുകൊണ്ടാണ് ബിനീഷ് ഒരു പെണ്ണിനെ തേടി പിടിച്ച് കൊണ്ടുവന്നത്. താര എന്റെ മകളും കൂട്ടുകാരിയുമാണ് അമ്മച്ചി പറഞ്ഞു.
അമ്മച്ചിക്ക് താര വീട്ടിൽ നിന്നും ഒരു ദിവസം പോലും മാറി നിൽക്കുന്നത് ഇഷ്ടമല്ല. താരയെ പിരിഞ്ഞിരിക്കാൻ ഇഷ്ടമല്ല. അതുകൊണ്ടാണ് വേഗം വരണമെന്ന് പറയുന്നതും കരയുന്നതും ബിനീഷ് പറഞ്ഞു. അമ്മച്ചിക്ക് എന്നോട് വർത്തമാനം പറഞ്ഞിരിക്കാനാണ് ഇഷ്ടം താര കൂട്ടിച്ചേർത്തു. മുടി കെട്ടി വെച്ച് പാചകം ചെയ്യാൻ ഉപദേശിച്ച് വന്ന കമന്റിനും ബിനീഷും താരയും മറുപടി പറഞ്ഞു.
മുടി വായിലേക്കൊന്നും പോകാറില്ല. അഴിച്ചിട്ട് നടക്കുന്നതിൽ എനിക്ക് പ്രശ്നമില്ല. ഞാൻ മുടി രാത്രിയിൽ കെട്ടിവെക്കാറുണ്ട് താര പറഞ്ഞു. എനിക്ക് താരയെ മുടി അഴിച്ചിട്ട് കാണാനാണ് ഇഷ്ടമെന്ന് ബിനീഷും പറഞ്ഞു. താരയുടെ പാചകത്തെ കുറിച്ചും കുടുംബം സംസാരിച്ചു. കൊച്ചിയിലേയും അടൂരിലേയും ഭക്ഷണങ്ങൾ എല്ലാം വ്യത്യസ്തമാണ്. പക്ഷെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ട്.

കാരണം ഈ വീട്ടിൽ എനിക്ക് എന്റെ ടേസ്റ്റിന് അനുസരിച്ചും ഭക്ഷണം വെക്കാൻ കഴിയും. ഞാൻ ഒരുപാട് വർഷം എറണാകുളത്താണ് നിന്നത്. എനിക്ക് ഏറ്റവും ഇഷ്ടം അമ്മച്ചിയുടെ എരിവ് ഇറച്ചിയാണ് താര പറഞ്ഞു. എനിക്ക് താര ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഇഷ്ടമാണ്. ഞങ്ങളുടെ ഇഷ്ടങ്ങൾ മാറ്റിവെച്ച് താരയുടെ ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണം ഉണ്ടാക്കാനാണ് ഞങ്ങൾ പറയാറുള്ളതെന്നും ബിനീഷും അമ്മച്ചിയും പറഞ്ഞു.
താരയുടെ ജോലിയെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. എഡ്യുക്കേഷൻ ഫീൽഡിൽ ആയിരുന്നു ജോലി. കല്യാണം പ്രമാണിച്ച് രണ്ട്, മൂന്ന് മാസത്തേക്ക് ലീവെടുത്തിരിക്കുകയാണെന്ന് താര വ്യക്തമാക്കി. വിവാഹത്തിന് ക്ഷണിക്കാതിരുന്നതിന് പരാതി പറഞ്ഞ ഫോളോവേഴ്സിനുള്ള മറുപടിയും ബിനീഷ് നൽകി.
എല്ലാ സോഷ്യൽമീഡിയ പേജുകളും കൂട്ടി നോക്കിയാൽ ഏകദേശം 25 ലക്ഷത്തോളം ഫോളോവേഴ്സ് വരും. എല്ലാവരേയും കല്യാണത്തിന് ക്ഷണിക്കാൻ കഴിയില്ലല്ലോ. എന്നിട്ടും പരമാവധി ആളുകളെ ക്ഷണിച്ചിരുന്നു. വിവാഹത്തിന് നല്ല ജനം ഉണ്ടായിരുന്നു. എല്ലാവരേയും വിളിക്കാൻ കഴിയാഞ്ഞതിൽ ക്ഷമിക്കണം എന്നായിരുന്നു കുടുംബത്തിന്റെ മറുപടി. പത്ത് വർഷത്തോളം മലയാള സിനിമയിൽ പ്രവർത്തിച്ച ആളാണ് ബിനീഷ് ബാസ്റ്റിൻ. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും തിളങ്ങിയ ബിനീഷ് ടിവി ഷോകളിൽ നിറ സാന്നിധ്യമായിരുന്നു.


Click it and Unblock the Notifications

















