തമിഴില്‍ പോയാല്‍ ഈ സാരിയൊക്കെ മാറുമോ എന്ന് ചോദിച്ച മണിയന്‍ പിള്ള രാജുവിനോട് അനുശ്രീ പറഞ്ഞത്

By Aswini

ഇന്ന് അന്യഭാഷയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പല നായികമാരും മലയാളികള്‍ ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മലയാളികള്‍ക്ക് അല്പം പ്രയാസമാണ്. നയന്‍താരയും അസിനും ഓവിയയും എന്തിനേറെ വിദ്യ ബാലന്‍ വരെ മലയാളികളാണ് എന്നതാണ് നഗ്നസത്യം.

അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയാല്‍ നായികമാര്‍ അമിതമായി മേനിപ്രദര്‍ശനം നടത്തും. അതിന് ഇനിയുമൊത്തിരി നായികമാര്‍ ഉദാഹരണമാണ്. അനുശ്രീ അത്തരം വേഷങ്ങള്‍ക്ക് തയ്യാറാവുമോ.. തമിഴില്‍ പോയാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമോ എന്ന് ചോദിച്ച മണിയന്‍ പിള്ള രാജുവിനോട് അനുശ്രീ കാര്യങ്ങള്‍ വ്യക്തമാക്കി.

ലാഫിങ് വില്ലയില്‍

ലാഫിങ് വില്ലയില്‍

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ലാഫിങ് വില്ല എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അനുശ്രീ മണിയന്‍ പിള്ള രാജുവിന്റെ ഈ ചോദ്യം നേരിട്ടത്. നവ്യ നായര്‍ അവതാരികയായെത്തുന്ന കോമഡി ചാറ്റ് ഷോയാണ് ലാഫിങ് വില്ല

രാജുവിന്റെ ചോദ്യം

രാജുവിന്റെ ചോദ്യം

പൊതുവേ അന്യഭാഷയിലേക്ക് പോകുന്ന മലയാളി നായികമാര്‍ അവിടെ എത്തുമ്പോള്‍ അല്പം ഗ്ലാമറാകാറുണ്ട്. അനുശ്രീ ഇപ്പോള്‍ സാരിയൊക്കെ ഉടുത്ത്, തമിഴിലെത്തുമ്പോള്‍ നയന്‍താരയെ പോലെയാകുമോ എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ ചോദ്യം.

അനുശ്രീയുടെ മറുപടി

അനുശ്രീയുടെ മറുപടി

നാടന്‍ വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് എനിക്ക് വാശിയില്ല. ഗ്ലാമര്‍ വേഷങ്ങളും ചെയ്യാന്‍ തയ്യാറാണ്. പക്ഷെ പരിതി കടക്കില്ല. അശ്ലീലമെന്ന് തോന്നുന്ന വേഷങ്ങള്‍ ധരിച്ച് അഭിനയിക്കില്ല. ഗ്ലാമറിനും അശ്ലീലതയ്ക്കും നടുവിലൊരു പോയിന്റുണ്ട്. സംസ്‌കാരത്തിന് യോജിക്കുന്ന വേഷം ധരിച്ച് മാത്രമേ അഭിനയിക്കൂ.

സൂര്യയുടെ നായികയായി വിളിച്ചാല്‍

സൂര്യയുടെ നായികയായി വിളിച്ചാല്‍

താന്‍ തമിഴ് നടന്‍ സൂര്യയുടെ കടുത്ത ആരാധികയാണെന്നും എന്നാല്‍ സൂര്യയുടെ നായികയായി വിളിച്ചാലും അത്തരം വേഷങ്ങള്‍ ചെയ്യില്ല എന്നും അനുശ്രീ വ്യക്തമാക്കി. വേണമെങ്കില്‍ സൂര്യയുടെ പാവം ഭാര്യയായി അഭിനയിക്കാം എന്നാണ് അനുശ്രീ പറഞ്ഞത്.

അന്യഭാഷയിലേക്ക് പോകുമോ

അന്യഭാഷയിലേക്ക് പോകുമോ

അതേ സമയം ഇതുവരെ അന്യഭാഷാ ചിത്രങ്ങളിലേക്കൊന്നും ശ്രമിച്ചിട്ടില്ല എന്നും, അത്തരം വേഷങ്ങള്‍ ധരിച്ച് മറ്റൊരു ഭാഷയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും അനുശ്രീ പറഞ്ഞു.

പുതിയ സിനിമ

പുതിയ സിനിമ

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് നിലവില്‍ അനുശ്രീ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. ഒരു സിനിമാക്കാരനാണ് ഏറ്റവുമൊടുവില്‍ റിലീസായ ചിത്രം.

അനുശ്രീ എന്ന് കേട്ടാല്‍

അനുശ്രീ എന്ന് കേട്ടാല്‍

അനുശ്രീയുടെ പേര് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഒരു നാട്ടിന്‍പുറത്തുകാരിയുടെ മുഖമാണ്. ഇതിഹാസത്തില്‍ ഫൈറ്റ് രംഗമൊക്കെ ചെയ്തുവെങ്കിലും സാരിയും ചുരിദാറുമിട്ടു നില്‍ക്കുന്ന സ്ത്രീ സങ്കല്‍പമാണ് അനുശ്രീ. ഒരു പുരസ്‌കാര രാവില്‍ സാരി ധരിച്ചെത്തിയ അനുശ്രീയെ തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുന്‍ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X