മോഹൻലാലിനോടൊപ്പം ബിഗ് ബോസ് ഹൗസിലേയ്ക്ക് എആർ റഹ്മാനും? വൈറൽ ചിത്രത്തിന് പിന്നിലെ കഥ...

സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഇപ്പോൾ ചർച്ചയാകുന്നത് സമൂഹമാധ്യമങ്ങളിൽ നടൻ മോഹൻലാൽ പങ്കുവെച്ച ചിത്രമാണ്. സംഗീത ഇതിഹാസം എആർ റഹ്മാനോടൊപ്പം നിൽക്കുന്ന ചിത്രമാണ് ലാലേട്ടൻതന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കൂടുതൽ സുന്ദരിയായി ഭാവന, ചിത്രം നോക്കൂ

മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെമിൽ. ഇതിഹാസങ്ങൾ എന്നിങ്ങനെയുള്ള നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു അടിക്കുറിപ്പ് പോലുമില്ലാതെയാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴിത മറ്റൊരു ചർച്ച സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. ബിഗ് ബോസ് സീസൺ 3 ൽ മോഹൻലാലിനോടൊപ്പം എആർ റഹ്മാൻ എത്തുന്നു എന്നുള്ള റിപ്പോർട്ടാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

മോഹൻലാലും  റഹ്മാനും

ഒരു ഷോയുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് റഹ്മാൻ ബിഗ് ബോസ് ഷോയിൽ എത്തുന്നുണ്ടോ എന്നുളള സംശയം പ്രേക്ഷകരിൽ ജനിപ്പിച്ചത്. ഹിന്ദി ബിഗ് ബോസ് ഷോയിൽ സൽമാനോടൊപ്പം താരങ്ങളും അതിഥിയായി എത്താറുണ്ട്. മത്സരാർഥികളോട് സമയം ചെലവഴിക്കാറുമുണ്ട്. ദീപിക പദുകോൺ അതിഥിയായി എത്തിയ ഹിന്ദി ബിഗ് ബോസ് സീസണിൽ നടിക്കൊപ്പം മത്സരാർഥികൾ പുറം ലോകത്ത് എത്തിയിരുന്നു. ടാസ്ക്കിൽ വിജയിച്ച ടീം അഗംങ്ങൾ ആയിരുന്നു നടിയോടൊപ്പം പുറം ലോകത്ത് എത്തിയത്.

ബിഗ് ബോസ്  സീസൺ 3

കഴിഞ്ഞ സീസണുകളിൽ നിന്ന് ചെറിയ മാറ്റത്തോടെയാണ് സീസൺ 3 ആരംഭിച്ചിരിക്കുന്നത് ടാസ്ക്ക് മാത്രമല്ല അവതാരകൻ മോഹൻലാലിലും വലിയ മാറ്റങ്ങൾ ഉണ്ട്. സ്റ്റൈലൻ ഗെറ്റപ്പിലാണ് മോഹൻലാൽ ഓരോ ആഴ്ചയും മത്സരാർഥികളുടെ മുന്നിൽ എത്തുന്നത്. അത്തരത്തിലുള്ള ഒരു ഗെറ്റപ്പിലാണ് നടൻ റഹ്മാനോടൊപ്പമുള്ള ചിത്രത്തിലുള്ളത്. ഇതും പ്രേക്ഷകരിൽ ബിഗ് ബോസ് എന്നുളള സംശയം ബലപ്പെടുത്തുന്നതാണ്. എന്നാൽ ഈ ചിത്രത്തിന് പിന്നിലുള്ള കഥ അറിയണമെങ്കിൽ അടുത്ത ശനിയാഴ്ചവരെ കാത്തിരിക്കണം. ശനി, ഞായർ ദിവസങ്ങളിലാണ് മോഹൻലാൽ മത്സരാർഥികളെ കാണാൻ എത്തുന്നത്.

ആറാട്ട്

ബിഗ് ബോസ് കൂടാതെ ചിത്രത്തിന് നൽകിയ ഹാഷ്ടാഗും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട് ആറാട്ട് റഹ്മാൻ എന്നീ ഹാഷ്ടാഗുകളാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ചിത്രത്തിൽ റഹ്മാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. ഇതുസംബന്ധമായ വാർത്ത ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തായാലും മോഹൻലാൽ പങ്കുവെച്ച ചിത്രം സിനിമകോളങ്ങളിൽ ആഘോഷമായിട്ടുണ്ട്

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
ബി ഉണ്ണികൃഷ്ണൻ ചിത്രം

വില്ലന്‍' എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന ഒരു മസാല പടമാണിത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X