For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡോക്ടറും ആരതിയും തമ്മില്‍ പ്രണയമാണോ? അവർ വിവാഹിതരാവുമോ? വിശദീകരണവുമായി റോബിന്‍ ഫാന്‍സ്

  |

  ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം എല്ലായിടത്തും റോബിന്‍ തരംഗമാണ്. നാലാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു റോബിന്‍. എന്നാല്‍ സഹമത്സരാര്‍ഥിയെ ശാരീരികമായി നേരിട്ടതിന്റെ പേരില്‍ താരത്തെ ഷോ യില്‍ നിന്നും പുറത്താക്കുകയായിരുന്നു. മത്സരത്തിന് ശേഷം റോബിന്‍ കേരളത്തിലൊന്നാകെ നിറഞ്ഞ് നിന്നു.

  അതേ സമയം റോബിന്‍ വീണ്ടും പ്രണയത്തിലായോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആരതി പൊടി എന്ന യുവതിയുടെ കൂടെയുള്ള ഫോട്ടോസും റീല്‍സുമൊക്കെ റോബിന്‍ പങ്കുവെക്കുന്നത് പതിവാണ്. ഇത് വൈറലായി തുടങ്ങിയതോടെയാണ് അങ്ങനൊരു സംശയം ഉയര്‍ന്ന് വന്നത്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റോബിന്‍ ആരാധകര്‍.

  റോബിന്റെ ഫാന്‍സ് പേജിലൂടെ വൈറലാവുന്ന കുറിപ്പില്‍ പറയുന്നതിങ്ങനെയാണ്.. 'എന്നോട് കുറച്ചു പേര് കമന്റ് ഇട്ടും ഇന്‍ബോക്‌സില്‍ മെസേജ് ഇട്ടും ചോദിക്കുന്ന ചോദ്യമാണ് ഡോക്ടറും ആരതിയും തമ്മില്‍ പ്രണയം ആണോ? അവര്‍ തമ്മില്‍ വിവാഹിതരാകുന്നുവെന്ന് കേള്‍ക്കുന്നത് സത്യമാണോ? ഇതിനെപ്പറ്റി ഗ്രൂപ്പില്‍ അഡ്മിന്‍ എന്ന നിലയില്‍ പോസ്റ്റ് ഇടാമോ എന്നൊക്കെ.

  Also Read: ഭര്‍ത്താവിനും മുന്‍ഭര്‍ത്താവിനുമൊപ്പം കരീന വന്നിട്ടുണ്ട്; കാമുകനെ ഭര്‍ത്താവാക്കി, അബദ്ധം വിളിച്ച് വരുത്തി കരൺ

  ആദ്യമേ പറയട്ടെ. ഗ്രൂപ്പ് അഡ്മിന്‍ എന്ന നിലയില്‍ ഞാന്‍ ഇക്കാര്യത്തില്‍ 100 ശതമാനം ഉറപ്പ് കിട്ടാതെ ഒന്നും പറയാന്‍ ആഗ്രഹക്കുന്നില്ല. ഡോക്ടറുടെയും ആ കുട്ടിയുടെയും ഭാവി ജീവിതത്തെ ബാധിക്കുന്ന തീരുമാനം അവരായി തന്നെ എല്ലാവരെയും അറിയിക്കട്ടെ. അതുവരെ 'നോ കോംബോ പ്രൊമോഷന്‍'.

  Also Read: രജിസ്റ്റര്‍ മ്യാരേജ് ചെയ്യാമെന്നാണ് കരുതിയത്! ആഢംബര കാറ് വാങ്ങി പണി കിട്ടിയതിനെ കുറിച്ച് സ്‌നേഹയും ശ്രീകുമാറും

  ഒരിക്കല്‍ ഫേക്ക് ആയ ഒരു കോംബോയെ പ്രൊമോട്ട് ചെയ്ത് അര്‍ഹത ഇല്ലാത്ത ഒരാള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നേടി കൊടുത്തതും അയാള്‍ കാര്യം നേടി കഴിഞ്ഞപ്പോ തള്ളി പറഞ്ഞതും അതിന് പുറകെ ഡോക്ടറെയും അദ്ദേഹത്തിന്റെ ഇത്രയും വരുന്ന ഫാമിലിയെയും ഹേറ്റേഴ്‌സ് പരിഹസിച്ചതും ഒന്നും മറന്നിട്ടില്ല. ഇനിയും ഒരുപാട് നാണം കെടാന്‍ വയ്യ'. എന്നുമാണ് റോബിന്‍ ആരാധകരുടെ ഗ്രൂപ്പിന്റെ അഡ്മിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  അവരുടെ മനസ്സില്‍ എന്താണെന്ന് നമുക്കറിയാത്ത കാലത്തോളം പ്രണയകഥകള്‍ ഉണ്ടാക്കരുതെന്ന് ആരാധകരും പറയുന്നു. മാത്രമല്ല ഇനി ദില്‍റോബ് മഹാബോറായിരിക്കും. ഇനി ദില്‍ഷയുടെ മനസ്സില്‍ ഡോക്ടറോട് പ്രണയമുണ്ടോയെന്ന് നാം ചികഞ്ഞ് നോക്കേണ്ടതില്ല. പക്ഷേ ഒരു കാര്യം. റോബിനും ആരതിയും ഇപ്പോള്‍ പ്രണയത്തില്‍ അല്ലെങ്കിലും ഇങ്ങനെ പോയാല്‍ മിക്കവാറും അത് ഉണ്ടാകും. അത്രയും അടുത്ത് അവര്‍ ഇടപഴകുന്നുണ്ടെന്ന് ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നു.

  Also Read: നടന്‍ ശങ്കര്‍ ഇത്രയും കാലം എവിടെയായിരുന്നു, സൂപ്പര്‍താരമായിട്ടും ഗ്യാപ്പ് വന്നതിന്റെ കാരണം? മനസ് തുറന്ന് നടന്‍

  Recommended Video

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss

  'ആരതിയും റോബിനും പരസ്പരം നന്നായി മനസ്സിലാക്കിയ ശേഷമേ പ്രണയമോ എന്‍ഗേജ്‌മെന്റോ പുറത്ത് വിടുകയുള്ളൂ. കാരണം റോബിന് ഒരു പ്രണയഭംഗത്തിന്റെ ക്ഷീണം ഇപ്പോഴും തീര്‍ന്നിട്ടില്ല. അത് കൊണ്ട് അവരുടെ ഇഷ്ടവും ഇഷ്ടക്കേടുമെല്ലാം പൂര്‍ണമായും സംസാരിച്ച് തീരുമാനത്തില്‍ എത്തിയ ശേഷമേ പബ്ലിക്കിന് മുമ്പില്‍ എത്തിക്കൂ. ഇനി പ്രണയമില്ലെങ്കിലും അവര്‍ നല്ല സ്‌നേഹിതരായി തുടരും' എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

  English summary
  Will Dr Robin Radhakrishnan And Arathi Podi Enter Wedlock? Here's What Robin Fans Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X