ബിഗ് ബോസ് നാലില്‍ അവസരം കിട്ടിയാല്‍ താനും പോകും; ആഗ്രഹമുണ്ടെന്ന് പറഞ്ഞ് സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് വേണുഗോപാല്‍

മലയാളം ബിഗ് ബോസിന്റെ വിന്നര്‍ ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. വൈകാതെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയുന്നത്. പിന്നാലെ നാലാം സീസണെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കാന്‍ തുടങ്ങി. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ചും അടുത്ത സീസണില്‍ അവസരം കിട്ടുകയാണെങ്കില്‍ താനും പോകുമെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് വേണു ഗോപാല്‍. ലൈവിലെത്തിയാണ് താരം ആഗ്രഹം പ്രകടിപ്പിച്ചത്.

'ബിഗ് ബോസ് എല്ലാ സീസണും ഞാന്‍ കാണാറുണ്ട്. ഇത്തവണ ഒരു എപ്പിസോഡ് പോലും ഞാന്‍ മുടക്കിയിട്ടില്ല. അതിലുള്ള എല്ലാവരും തന്നെ എന്റെ സുഹൃത്തുക്കളാണ്. ബിഗ് ബോസ് മൂന്നില്‍ പങ്കെടുത്ത് ഫൈനിലില്‍ വന്ന എല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ അറിയിക്കുകയാണ്. അതിന് വേണ്ടിയാണ് ഞാന്‍ വന്നത്. അര്‍ഹതയുള്ളവര്‍ക്ക് ബിഗ് ബോസ് വിന്നറാവാന്‍ സാധിക്കട്ടേ. എല്ലാവരും നന്നായി കളിച്ചിട്ടുണ്ട്.

sidharth

ഞാന്‍ നിങ്ങള്‍ക്ക് സുപരിചിതനായത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ്. നിങ്ങള്‍ എന്നെ വിലയിരുത്തി, സ്വീകരിച്ചു. അതില്‍ വലിയ സന്തോഷമുണ്ട്. ഓരോ ലൈവ് വരുമ്പോഴും ഫോട്ടോ ഇടുമ്പോഴും വരുന്ന ലൈക്കും കമന്റും കാണുമ്പോള്‍ നിങ്ങളുടെ സ്‌നേഹം അറിയാന്‍ പറ്റും. മോളിവുഡ് ഫ്‌ളിക്‌സിന്റെ ഒരു അവാര്‍ഡ് തനിക്ക് കിട്ടിയ സന്തോഷം കൂടി താരം പങ്കുവെച്ചു.

അതീവ സുന്ദരിയായി പായൽ രജ്പുത്, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

ഇത്തവണ ബിഗ് ബോസ് യുവാക്കളെ കൊണ്ട് നിറച്ചതായിരുന്നു. അതിലെ ടാസ്‌കുകളും അവതാരകനുമൊക്കെ മനോഹരമായിരുന്നു. ഞാന്‍ ലാലേട്ടന്റെ കട്ട ആരാധകനാണ്. പണ്ട് ലാലേട്ടനെ റോള്‍ മോഡലാക്കുമായിരുന്നു. അദ്ദേഹത്തിനൊപ്പം എന്നെങ്കിലും ഒരു വേദി പങ്കിടാന്‍ സാധിക്കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

നൂറ് ദിവസം അവിടെ നില്‍ക്കുക എന്ന് പറയുന്നത് നിസാരകാര്യമല്ല. ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവും. അങ്ങനെ അവിടെ നിന്ന് മാനസിക സമ്മര്‍ദ്ദങ്ങളെ മറികടക്കുന്നൊരു മത്സരമാണ്. അതിനൊക്കെ തരണം ചെയ്ത് 96 ദിവസം അവിടെ നില്‍ക്കാന്‍ പറ്റുക എന്ന് പറയുന്നത് വലിയ കാര്യമാണ്. അടുത്ത ബിഗ് ബോസില്‍ കാണുമോ എന്ന ചോദ്യത്തിന് ആഗ്രഹമുണ്ടെന്നായിരുന്നു സിദ്ധാര്‍ഥ് മറുപടി പറഞ്ഞത്. ലാലേട്ടനെ പോലൊരു അതുല്യ നടന്‍ അവതാരകനായ പ്രോഗ്രാമിന്റെ വേദിയില്‍ നില്‍ക്കുന്നത് തന്നെ വലിയ കാര്യമാണ്. അതിനുള്ള ഭാഗ്യം ദൈവം തരട്ടേ. അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും താന്‍ പോകുമെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X