ദൃശ്യം 2വിന്‌റെ ടിആര്‍പി പ്രീസ്റ്റ് മറികടക്കുമോ, മമ്മൂട്ടി ചിത്രം എഷ്യാനെറ്റില്‍, ആകാംക്ഷകളോടെ ആരാധകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഈ വര്‍ഷം വലിയ വിജയം നേടിയ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. കോവിഡ് പ്രതിസന്ധിക്കിടെയില്‍ തിയ്യേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസമായി റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടി വൈദികന്‌റെ റോളില്‍ എത്തിയ സിനിമയില്‍ ബേബി മോണിക്ക, നിഖില വിമല്‍, മഞ്ജു വാര്യര്‍, വെങ്കിടേഷ് ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിയ്യേറ്റര്‍ റിലീസിന് പിന്നാലെ ഒടിടി പ്ലാറ്റഫോമിലും എത്തിയിരുന്നു പ്രീസ്റ്റ്. ഒടിടിയില്‍ എത്തിയപ്പോഴും മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. നവാഗത സംവിധായകനായ ജോഫിന്‍ ടി ചാക്കോയുടെ തുടക്കം ഗംഭീരമായെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

രാഹുല്‍ രാജ് ഒരുക്കിയ പ്രീസ്റ്റിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ശ്രദ്ധേയമായിരുന്നു. അതേസമയം ഒടിടി റിലീസിന് പിന്നാലെ എഷ്യാനെറ്റിലാണ് മമ്മൂട്ടി ചിത്രത്തിന്‌റെ ടിവി പ്രീമിയര്‍. ജൂണ്‍ നാലിന് എഴ് മണിക്കാണ് പ്രീസ്റ്റ് ടിവിയിലുമെത്തുന്നത്. ടിവി റിലീസിനോടനുബന്ധിച്ച് ദ പ്രീസ്റ്റിന്‌റെ പ്രചാരണ പരിപാടികളെല്ലാം നടന്നിരുന്നു. മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ പ്രീസ്റ്റിന്‌റെ ടിവി പ്രീമിയറിനെ കുറിച്ച് പറഞ്ഞ് എത്തി.

ഒപ്പം പത്രങ്ങളിലും സിനിമയുടെ ടിവി പ്രീമിയറിന്‌റെ പരസ്യം വന്നിരുന്നു. അതേസമയം മമ്മൂട്ടി ചിത്രം ടിആര്‍പി റേറ്റിംഗില്‍ മുന്നിലെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അടുത്തിടെ എഷ്യാനെറ്റില്‍ തന്നെ സംപ്രേക്ഷണം ചെയ്ത ദൃശ്യം 2 ടിആര്‍പി റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നു. എറ്റവും കൂടുതല്‍ പേര്‍ ടിവിയില്‍ കണ്ട മലയാള സിനിമകളില്‍ ടോപ്പ് ഫെെവ് ലിസ്റ്റിലാണ് ദൃശ്യം 2 ഇടംപിടിച്ചത്.

അതേസമയം ദൃശ്യം 2വിന്‌റെ ടിആര്‍പി റേറ്റിംഗ് ദി പ്രീസ്റ്റ് മറികടക്കുമോ എന്ന് കാത്തിരിക്കുകയാണ് എല്ലാവരും. ടിവി പ്രീമിയറിന് മുന്‍പ് സിനിമയ്ക്ക് വലിയ ഹൈപ്പുളളതിനാല്‍ കൂടുതല്‍ പേര്‍ സിനിമ കാണുമെന്ന പ്രതീക്ഷകളിലാണ് ചാനല്‍. മാര്‍ച്ച് പതിനൊന്നിനായിരുന്നു ദി പ്രീസ്റ്റ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.
Recommended Video

ജോഫിന്‍ ടി ചാക്കോയുടെ കഥയില്‍ ശ്യാം മേനോന്‍, ദീപു പ്രദീപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ദി പ്രീസ്റ്റിന്‌റെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ അമേയ ആയി എത്തിയ ബേബി മോണിക്കയും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം നിഖില വിമലും മഞ്ജു വാര്യരും വെങ്കിടേഷുമെല്ലാം തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. സാനിയ അയ്യപ്പന്‍, രമേഷ് പിഷാരടി, ടിജി രവി, ജഗദീഷ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, സോഹന്‍ സീനുലാല്‍, മധുപാല്‍, അമേയ മാത്യൂ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.


Click it and Unblock the Notifications











