നടി പ്രവീണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നോ? പ്രതികരിച്ച് താരം

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രവീണ. മലയാളത്തിൽ മാത്രമല്ല തമിഴ് ടെലിവിഷൻ രംഗത്തും നടി സജീവമാണ്. ദിവസങ്ങൾക്ക് മുൻപ് നടി വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതെങ്കിലും സീറ്റില്‍ പ്രവീണയെ പരിഗണിക്കും എന്നാണ് പ്രചരിച്ച റിപ്പോർട്ട്.

praveena

ഇപ്പോഴിത പുറത്തു വന്ന വാർത്തയിൽ പ്രതികരിച്ച് നടി രംഗത്തെത്തിയിരിക്കുകയാണ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. ഇങ്ങിനെയൊരു വാർത്ത വന്നത് പോലും ഞാൻ അറിഞ്ഞിട്ടില്ലെന്നാണ് നടി പറയുന്നത്. ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല. എനിക്ക് രാഷ്ട്രീയം എന്താണ് എന്ന് പോലും അറിയില്ല. എന്തായാലും ഇങ്ങനെ ഒരു തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദി' എന്നായിരുന്നു പ്രവീണയുടെ പ്രതികരണം.

അതേസമയം സംവിധായകന്‍ രാജസേനനും ഇത്തവണ സീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്. നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും എന്ന് നടന്‍ കൃഷ്ണകുമാര്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

അതേസമയം, വൈപ്പിന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ധര്‍മജനും യുഡിഎഫ് ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. ആറാംക്ലാസുമുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പാര്‍ട്ടിയ്ക്കുവേണ്ടി സമരം ചെയ്തും പ്രവര്‍ത്തനങ്ങള്‍ നടത്തിയും ജയില്‍വാസം പോലും അനുഭവിച്ചിട്ടുണ്ട്. അടിമുടി രാഷ്ട്രീയക്കാരനായ താന്‍ ഇനി രാഷ്ട്രീയത്തിലേക്ക് പ്രത്യേകിച്ച് ഇറങ്ങേണ്ടതില്ല. ധർമജന്‍ ന്യൂസ് 18 യോട് പറഞ്ഞു.

More from Filmibeat

Read more about: praveena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X