സൂര്യയോട് ഇഷ്ടം തുറന്ന് പറയാനൊരുങ്ങി ഋഷി, കൂടെവിടെയിൽ വൻ ട്വിസ്റ്റ്...

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മികച്ച പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജൂലൈ 4 ന് ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഋഷിയായി എത്തുന്നത് നടൻ ബിബിൻ ജോസും സൂര്യയായി എത്തുന്നത് അൻഷിതയുമാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയാണ് ഇവർ. ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

koodevide

സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബ പ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച സൂര്യ എന്ന പെൺകുട്ടിയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് പരമ്പരയിൽ പറയുന്നത്. സൂര്യ പഠിക്കുന്ന കോളേജിലെ അധ്യാപകനാണ് ഋഷി. ഇവർക്കിടയിലുണ്ടാകുന്ന പ്രണയവും വീട്ടുകാരുടെ പ്രശ്നവുമാണ് കൂടെവിടെ. ബംഗാളി സീരിയിലിന്റെ മലയാളം പതിപ്പാണിത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൂടെവിടെയുടെ പുതിയ പ്രെമോ വീഡിയോയാണ്. തങ്ങളുടെ ഇഷ്ടം പരസ്പരം തുറന്ന് പറയാൻ തയ്യാറെടുക്കുയാണ് ഋഷിയും സൂര്യയും. എന്നാൽ തെറ്റിധാരണ വീണ്ടും ഇവരെ അകറ്റി നിർത്തുമോ... പുതിയ പ്രെമോ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ''പരസ്പരം ഇഷ്ടം തുറന്ന് പറയാതെ ഋഷിയും സൂര്യയും... ഈ പ്രകടനങ്ങളിൽ മറഞ്ഞിരിക്കുന്ന സ്നേഹം തിരിച്ചറിയാതെ പോകുമോ ഇവർ??'' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Recommended Video

കല്ലുകൾ പറത്തി ലാലേട്ടനെ വരയ്ക്കുന്ന അത്ഭുത വീഡിയോ..യെവൻ പുലിയാട്ട

പരസ്പരം പറഞ്ഞില്ലെങ്കിലും വേണ്ടില്ല.... ആ തെറ്റിദ്ധാരണ ഒന്ന് നീക്കിയാൽ മതി,ഋഷി സാറിന്റെയും, സൂര്യയുടെയും പിണക്കം മാറി പഴയ പോലെ നല്ല സൗഹൃദമായി മുന്നോട്ട് പോയാൽ മതിയായിരുന്നു,ഒട്ടും ഓവർ ആക്ടിങ്ങില്ലാതെ രണ്ടുപേരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു...... ഈ പ്രെമോ പൊളിച്ചു,തെറ്റിദ്ധാരണയാണ് സാറേ ഇവരുടെ മെയിൻ,അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കിയാൽ തീരാവുന്ന പ്രശ്നം മേ ഉള്ളു നിങ്ങൾ തമ്മിൽ പരസ്പരം മനസിലാക്കി കഴിഞ്ഞാൽ നിങ്ങളുടെ പ്രണയത്തെ തകർക്കാൻ ആർക്കും കഴിയില്ല, ആ തെറ്റിധാരണ ഒന്ന് മാറി യാൽ മതി ആയിരുന്നു. ഇവർക്ക് പറഞ്ഞു കൂടെ ഇഷ്ടം ആണെന്ന്. എന്തിനാ ഞങ്ങളെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്നത് . പ്രൊഡ്യൂസർ സാർ ഒന്ന് അവരെ കൊണ്ട് ഇഷ്ടം പറയിപ്പിക്ക് എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. ഋഷിയും സൂര്യയും വേഗം ഒന്നാവണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X