ഉപ്പും മുളകിന്റെയും ഓണാഘോഷത്തില്‍ ജൂഹിയും ഉണ്ടാവുമോ? സോഷ്യല്‍ മീഡിയയില്‍ മുറവിളിയുമായി ആരാധകര്‍

ഉപ്പും മുളകും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയിലുണ്ടാക്കിയ ഓളം വളരെ വലുതാണ്. പരമ്പരയിലെ എല്ലാ കേന്ദ്രകഥാപാത്രങ്ങളുടെ പേരിലും ഫാന്‍സ് അസേസിയേഷനുകള്‍ ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം. നാല് മക്കളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിലേക്ക് അഞ്ചാമതൊരു കുഞ്ഞ് കൂടി വന്നതും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

എന്നാല്‍ അഞ്ച് മക്കളില്‍ ഒരാളായിരുന്ന ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗിയുടെ പിന്മാറ്റം ആരാധകര്‍ക്ക് ഇനിയും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. പരമ്പരയുടെ തുടക്കം മുതലുണ്ടായിരുന്ന ജൂഹി നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പരമ്പര അവസാനിപ്പിച്ചത്. ആയിരം എപ്പിസോഡില്‍ എത്തിയ സന്തോഷത്തില്‍ നടത്തിയ പരമ്പരയിലെ വിവാഹമായിരുന്നു എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം.

uppum-mulakum

തന്റെ പിന്മാറ്റം പഠനാവശ്യങ്ങള്‍ക്കെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പരമ്പരയിലെ കല്യാണം യഥാര്‍ഥ ജീവിതത്തെയും ബാധിക്കാന്‍ തുടങ്ങിയതോടെയായിരുന്നു പിന്മാറാമെന്ന് തീരുമാനിച്ചതെന്ന് ജൂഹി പറഞ്ഞിരുന്നു. അങ്ങനെ മാസങ്ങളോളമായി ഉപ്പും മുളകില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ലെന്ന് നടി തന്നെ പറഞ്ഞെങ്കിലും ഓരോ എപ്പിസോഡ് കഴിയുമ്പോഴും ആരാധകര്‍ ജൂഹിയോട് തിരിച്ച് വരാന്‍ ആവശ്യപ്പെടുകയാണ്.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam

അടുത്തിടെ ജൂഹി അഭിനയിച്ചിരുന്ന എപ്പിസോഡിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു എപ്പിസോഡിലെങ്കിലും ജൂഹിയെ കൂടി ഉള്‍പ്പെടുത്താമോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. ഓണത്തിന്റെ എപ്പിസോഡില്‍ ഞങ്ങളുടെ ലെച്ചുവിനെ മടക്കി കൊണ്ട് വരൂ എന്നും ആരാധകര്‍ പറയുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂഹി തിരികെ വരുമോ എന്ന് കാത്തിരുന്ന് കാണാം.

uppum-mulakum

ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ജൂഹിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ഒരു ഡാന്‍സ് വീഡിയോ മാത്രം പങ്കുവെച്ചതിന് ശേഷം മാസങ്ങളോളം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകളൊന്നും ഇട്ടിരുന്നില്ല. മാത്രമല്ല പ്രതിശ്രുത വരന്‍ റോവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം നടി ഒഴിവാക്കിയിരുന്നു. ഇതോടെ ഇരുവരും വേര്‍പിരിഞ്ഞോ എന്ന സംശയം ഉയര്‍ന്ന് വന്നിരുന്നു.

എന്നാല്‍ യൂട്യൂബ് ചാനലിലൂടെ വയനാട്ടിലേക്ക് യാത്ര നടത്തിയ വീഡിയോയുമായി ജൂഹി എത്തിയിരുന്നു. ഒപ്പം റോവിനും ഉണ്ടായിരുന്നു. ഉപ്പും മുളകില്‍ നിന്നും പിന്മാറിയതിന് ശേഷം ജൂഹി യൂട്യൂബ് ചാനല്‍ തുടങ്ങിയെങ്കിലും വളരെ കുറച്ച് വീഡിയോസ് മാത്രമാണ് പുറത്ത് വിട്ടിരുന്നത്. അതല്‍ ശ്രദ്ധേയായത് റോവിനൊപ്പമുള്ള യാത്രയുടെതായിരുന്നു. കൊറോണ വന്നതോടെ ജൂഹി വീട്ടിലാണെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X