For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തങ്കച്ചൻ സ്റ്റാർ മാജിക്കിലേയ്ക്ക് ഇനി വരില്ലേ, പുതിയ സന്തോഷം പങ്കുവെച്ച് താരം, ആശംസകളുമായി ആരാധകർ

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് സ്റ്റാർ മാജിക്. മിനിസ്ക്രീൻ താരങ്ങളും ഹാസ്യതാരങ്ങളുമാണ് ഷോയിൽ പങ്കെടുക്കുന്നത്. ഗെയിം ഷോ എന്നതിൽ ഉപരി താരങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണ് സ്റ്റാർ മാജിക്. താരങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഈ അടുത്ത കാലത്ത് ഷോയെ ചുറ്റപ്പറ്റി ചില വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആ സമയവും സ്റ്റാർമാജിക്കിന്റെ സ്ഥിരം ആരാധകർ ഷോയ്ക്ക് പൂർണ്ണ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

   Thankachan

  സ്റ്റാർമാജിക്കിലെ പ്രേക്ഷകരുടെ പ്രിയങ്കപ്പെട്ട താരമാണ് തങ്കച്ചന്‍ വിതുര. ചുരുക്ക പേരായ തങ്കു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഹാസ്യപരിപാടികളിൽ സജീവമായിരുന്ന തങ്കുവിനെ സ്റ്റാർ മാജിക്കിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്. താരത്തിന്റെ സ്കിറ്റിനും കൗണ്ടറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിത്തുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. സ്റ്റാർ മാജിക്കിൽ അതിഥികളായി എത്തുന്ന താരങ്ങൾ പോലും തങ്കച്ചന്റെ സ്കിറ്റിനെ പ്രശംസിക്കാറുണ്ട്.

  തങ്കച്ചന് സ്നേഹ സമ്മാനവുമായി പ്രമുഖ വ്യവസായി യൂസഫ് അലി എത്തിയിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തങ്കച്ചന്‍ വിതുര എന്ന കലാകാരന് ബഹുമാന്യനായ യൂസഫലി സാറിന്റെ സ്‌നേഹസമ്മാനം എന്ന ക്യാപ്ഷനോടടെയാണ് നാദിര്‍ഷ ചിത്രം പങ്കുവച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിന് ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു.

  പാട്ട് സാരി ഉടുത്ത് ലക്ഷ്മി മാല അണിഞ്ഞ് കയ്യിൽ പ്രസാദവുമായി ശോഭന, പുതിയ വീഡിയോ വൈറലാവുന്നു

  ഇപ്പോൾ കുറച്ച് നാളുകളായി സ്റ്റാർ മാജിക്കിൽ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. തങ്കു സ്റ്റാർ മാജിക്കിൽ നിന്ന് പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിത താരം ഷോയിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെ കാരണം പുറത്ത് വന്നിരിക്കുകയാണ്. തങ്കച്ചൻ വിതുര നായകനായി എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രവും ബന്ധപ്പെട്ട തിരിക്കിലാണ് താരം ഇപ്പോൾ. നടൻ തന്നെയാണ് ജീവിതത്തിലെ പുതിയ സന്തോഷം പ്രേക്ഷരുമായി പങ്കുവെച്ചിരിക്കുന്നത്. മാരുതൻ എന്നാണ തങ്കച്ചൻ നായകനായി എത്തുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിനെ കുറിച്ച് നടൻ പറയുന്നത് ഇങ്ങനെ..'' മലയാള സിനിമയിലേക്കുള്ള എൻ്റെ ആദ്യ നായക പരിവേഷം ഷാനു സ്റ്റീഫൻ സംവിധാനം ചെയ്യുന്ന മാരുതൻ എന്ന് സിനിമയിലൂടെ ,
  എല്ലാവരുടെയും ഇതുവരെയും ഉണ്ടായിരുന്ന സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടൈറ്റിൽ ഇവിടെ അനൗൺസ് ചെയ്യുന്നു , first look poster ഉടൻ തന്നെ പുറത്തിറങ്ങുന്നതായിരിക്കും''- ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തങ്കച്ചന് ആശംസയുമായി ആരാധകരു സുഹൃത്തുകളും രംഗത്ത് എത്തിയിട്ടുണ്ട്.

  കിടിലൻ ഫിറോസുമായി സൗഹൃദം അപ്പോൾ മാത്രം, ഇപ്പോൾ ഇല്ല, സത്യം സത്യം പോലെ പറയുമെന്ന് സന്ധ്യ മനോജ്

  പ്രിയ കൂട്ടുകാരൻ തങ്കു Thankachan Vithura നായകനാവുന്ന പുതിയ സിനിമയ്ക്ക് ആശംസകൾ,തകർക്ക് മച്ചാ... എല്ലാവിധ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകുംഎല്ലാ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവുംഞങ്ങളുടെ മുത്തിന് ഒരായിരം ആശംസകൾ പൊളിക്ക് തങ്കു ചേട്ടാ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഇനി സ്റ്റാർമാജിക്കിലേയ്ക്ക് വരില്ലേ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട് . ദിവസങ്ങൾക്ക് മുൻപ് തങ്കച്ചന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് വീഡിയോ അടിസ്ഥാനമാക്കിയാണ് വാർത്തകൾ പ്രചരിച്ചത്. വാർത്ത വൈറലായിരുന്നു.

  സാരിയിൽ മിന്നി നിൽക്കുന്ന ലക്ഷ്മി നക്ഷത്രയെ കണ്ടോ

  തങ്കുവിന്റെ വിവാഹം, തങ്കൂനും ചിലത് പറയാനുണ്ട് എന്ന ക്യാപ്ഷനോടെയാണ് ലക്ഷ്മി നക്ഷത്ര വീഡിയോ പങ്കുവച്ചത്. ഇതിനു മുൻപ് തങ്കുവിനൊപ്പമുള്ള രണ്ടു വീഡിയോകളും ലക്ഷ്മി പോസ്റ്റ് ചെയ്തിരുന്നു. തങ്കുവിന്റെ കല്യാണം ഉടനുണ്ടെന്നും ചില സര്‍പ്രൈസുകളൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും പുതിയ വീഡിയോയിൽ ലക്ഷ്മി പറയുന്നുണ്ട്..പെൺകുട്ടി ആരാണെന്ന് തനിക്കറിയാമെന്നും, തന്നെ കാണിച്ച് തന്നിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു. പേര് പറയട്ടെയെന്ന് ലക്ഷ്മി ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു തങ്കുവിന്റെ മറുപടി. പെൺകുട്ടിയുടെ പേര് ഇപ്പോൾ പറയാൻ എനിക്ക് അനുമതിയില്ല. ലവ് കം അറേഞ്ച്ഡ് മാര്യേജാണെന്നും ലക്ഷ്മി പറഞ്ഞു. ആ സമയത്ത് തീര്‍ച്ചയായും എല്ലാവരെയും അറിയിക്കുമെന്നായിരുന്നു തങ്കച്ചൻ പറഞ്ഞത്. നാല് ലക്ഷത്തിൽ അധികം ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്.

  Read more about: tv
  English summary
  Will Thankachan To Take A Break From Starmagic? Actor Announces The New Happiness,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X