For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയൊരു രജിത്ത് ഉണ്ടാവുമോ? ബിഗ് ബോസ് 3 ലെ മത്സരാര്‍ഥികളുടെ ലിസ്റ്റ് പുറത്ത് വിട്ട് ഫാന്‍സ്, ഇത്തവണ മിന്നിക്കും

  |

  കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 വരുന്നുണ്ടെന്ന കാര്യം നടന്‍ മോഹന്‍ലാല്‍ തന്നെ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്‍ ടൊവിനോ തോമസ് ബിഗ് ബോസിന്റെ ലോഗോ പ്രകാശനം ചെയ്തിരുന്നു. ഇത്തവണയും അവതാരകനായി ഞാന്‍ തന്നെ ഉണ്ടാവുമെന്നും കാത്ത് കാത്തിരുന്ന ദൃശ്യാനുഭവം വൈകാതെ ഉണ്ടാവുമെന്നും പുറത്ത് വന്ന വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

  അതേ സമയം മത്സരാര്‍ഥികള്‍ ആരൊക്കെയാവും എന്ന ചോദ്യത്തിന് മാത്രം ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. എങ്കിലും ബിഗ് ബോസ് ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഒരു ലിസ്റ്റ് പ്രചരിക്കുകയാണ്. ഏകദേശം മത്സരിക്കാന്‍ എത്തുന്നവര്‍ ഇവരാണെന്നാണ് സൂചിപ്പിച്ച് കൊണ്ട് പതിനാറ് പേരുടെ ഫോട്ടോയും വിവരങ്ങളുമൊക്കെ പട്ടികയിലുണ്ട്.

  അവതാരകൻ ഗോവിന്ദ് പദ്മസൂര്യ, രശ്മി നായര്‍, കനി കുസൃതി, ടാന്‍സ്‌ജെന്‍ഡര്‍ സീമ വിനീത്, നടിമാരായ അര്‍ച്ചന കവി,അനാര്‍ക്കലി മരക്കാര്‍, ബിസിനസുകാരൻ ബോബി ചെമ്മണ്ണൂര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകളാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ വര്‍ഷം കേരളത്തിലെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നവരാണ് ഇവരില്‍ പലരും. എന്നാല്‍ ഇവരെ കൂടാതെ വേറെയും കുറേ താരങ്ങളുടെ പേരുകള്‍ കൂടി ആരാധകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വരികയാണ്.

  സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയനായ നടനും കോമേഡിയനുമായ തങ്കച്ചനാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്ന മത്സരാര്‍ഥികളില്‍ ഒരാള്‍. ഒപ്പം സ്റ്റാര്‍ മാജിക്കില്‍ സജീവമായിട്ടുള്ള നടനും മിമിക്രി താരവുമായ അസീസും പട്ടികയിലുണ്ട്. അതുപോലെ ഹിറ്റ് വെബ് സീരിസായ കരിക്കിലെ ജോര്‍ജിനെ അവതരിപ്പിക്കുന്ന അനു കെ അനിയനും ബിഗ് ബോസിലേക്ക് വരാനുള്ളവരുടെ സാധ്യത പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്. ഇവരെ കൂടാതെ ചില ടിക് ടോക് താരങ്ങളുമുണ്ട്.

  ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന ടിക് ടോക് താരം ധന്യയാണ് പ്രേക്ഷകരുടെ ലിസ്റ്റിലുള്ള ഒരു താരം. അതുപോലെ ടിക് ടോക്കിലൂടെ ശ്രദ്ധേനായി ഇപ്പോള്‍ ചക്കപ്പഴം പരമ്പരയില്‍ അഭിനയിക്കുന്ന റാഫിയും ബിഗ് ബോസിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. അതുപോലെ ചക്കപ്പഴത്തിലെ കേന്ദ്രകഥാപാത്രം ശിവനെ അവതരിപ്പിച്ചിരുന്ന അര്‍ജുന്‍ സോമശേഖറിന്റെ പേരും മുഴങ്ങി കേള്‍ക്കുന്നു. അടുത്തിടെ താരം പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. ബിഗ് ബോസിലേക്ക് പോവനാണോ ഈ മാറ്റമെന്നാണ് പ്രേക്ഷകരിപ്പോള്‍ ചോദിക്കുന്നത്.

  അവതാരകനും നടനുമായ ജോസഫ് അന്നക്കുട്ടി ജോസഫ്, നടിമാരായ സാധിക വേണുഗോപാല്‍, ദൃശ്യരഘുനാഥ് എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് രണ്ട് പേര്‍. അതുപോലെ വിവാദ താരം രഹ്ന ഫാത്തിമ, മോഹനന്‍ വൈദ്യര്‍ തുടങ്ങിയവരും ബിഗ് ബോസിലേക്ക് വരാന്‍ സാധ്യതയുള്ളതായി പറയപ്പെടുന്നു. ഈ ലിസ്റ്റ് ഔദ്യോഗികമായി വന്നതല്ലെങ്കിലും സാധ്യത കൂടുതല്‍ ഇവര്‍ക്കാണെന്നാണ് ബിഗ് ബോസ് ഫാന്‍സ് പറയുന്നത്. അവതാരകനായ മോഹന്‍ലാല്‍ തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്നാണ് കരുതപ്പെടുന്നത്.

  Mohanlal reveals bigg boss 3 surprise

  ഇതിനൊപ്പം കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഈ സീസണില്‍ രജിത്ത് കുമാറിനെ പോലെ ആരെങ്കിലും ഉണ്ടാവുമോ എന്നാണ് എല്ലാവര്‍ക്കും അറിയാനുള്ളത്. ഫുക്രുവിൻ്റെ ഫാൻസും രംഗത്തുണ്ട്. പേരുകൾ പ്രഖ്യാപിച്ചാൽ ഉടനെ ആർമി പേജുകൾ തുടങ്ങുമെന്നാണ് പലർക്കും പറയാനുള്ളത്. എന്നാൽ കഴിഞ്ഞ സീസണിലെ പോലെ ആവരുതെന്നും ശക്തരായ മത്സരാര്‍ഥികളെ ഇത്തവണ പങ്കെടുപ്പിക്കണമെന്നുള്ള അഭ്യര്‍ഥനകളും ഉയര്‍ന്ന് വരികയാണ്.

  English summary
  Will there be another Rajith Kumar In Bigg Boss malayalam Season 3? Here's What Fans Are Saying
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X