»   » സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഫ്ളവഴ്‌സ് ടിവി മുന്നില്‍, എല്ലാം ഈശ്വരന്‍ സാക്ഷിയായി

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഫ്ളവഴ്‌സ് ടിവി മുന്നില്‍, എല്ലാം ഈശ്വരന്‍ സാക്ഷിയായി

Written By:
Subscribe to Filmibeat Malayalam

2015 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫ്ളവേഴ്‌സ് ടിവിയ്ക്കാണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരിയ്ക്കുന്നത്. മികച്ച സീരിയല്‍, മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, മികച്ച ടെലിവിഷന്‍ ഷോ, മികച്ച രണ്ടാമത്തെ നടന്‍ തുടങ്ങി ഒത്തിരി പുരസ്‌കാരങ്ങള്‍ ഫ്ളവേഴ്‌സ് ചാനല്‍ സ്വന്തമാക്കി.

ഫ്ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലാണ് മികച്ച സീരിയലായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഹാസ്യതാരം, മികച്ച സംവിധായകന്‍, മികച്ച രണ്ടാമത്തെ നടന്‍, മികച്ച രണ്ടാമത്തെ നടി, മികച്ച ചിത്രസംയോജകന്‍ എന്നീ പുരസ്‌കാരങ്ങള്‍ ഈശ്വരന്‍ സാക്ഷിയായി എന്ന ചിത്രമാണ് നേടിയത്.

 flowerstv

സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തുന്ന കോമഡി സൂപ്പര്‍നൈറ്റ് എന്ന ടെലിവിഷന്‍ ഷോയാണ് മികച്ച ടെലിവിഷന്‍ ഷോയായി തിരഞ്ഞെടുക്കപ്പെട്ടത്. കെപിഎസി ലളിത, മഞ്ജു പിള്ള തുടങ്ങിയവര്‍ അവതരിപ്പിയ്ക്കുന്ന മഴവില്‍ മനേരമയിലെ തട്ടീം മുട്ടി എന്ന പരിപാടി മികച്ച ഹാസ്യപരിപാടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സീരിയല്‍ - ഈശ്വരന്‍ സാക്ഷിയായി - ഫ്ളവേഴ് ടിവി
മികച്ച രണ്ടാമത്തെ സീരിയല്‍- കാട്ടുകുരങ്ങ് - അമൃത
മികച്ച ടെലിഫിലും (20 മിനിട്ടില്‍ കുറഞ്ഞത്) - നാടകാന്ത്യം - മീഡിയവണ്‍
മികച്ച ടെലിഫിലിം (20 മിനിട്ടില്‍ കൂടുതല്‍) - ബോംഴൂര്‍ മയ്യഴി
മികച്ച ടിവി ഷോ- കോമഡി സൂപ്പര്‍ നൈറ്റ് - ഫ്ളവേഴ്‌സ് ടിവി
മികച്ച ഹാസ്യ പരിപാടി - തട്ടീം മുട്ടീം - മഴവില്‍ മനോരമ
മികച്ച ഹാസ്യ നടന്‍ - നസീര്‍ ശക്രാന്തി തട്ടീം മുട്ടീം (മഴവില്‍ മനോരമ), ഈശ്വരന്‍ സാക്ഷിയായി (ഫ്ളവേഴ്‌സ് ടിവി)
മികച്ച സംവിധായകന്‍ - ഇം എം അഷ്‌റഫ് (ബോംഴീര്‍ മയ്യഴി), കെകെ രാജീവ് (ഈശ്വരന്‍ സാക്ഷിയായി)
മികച്ച നടന്‍ - മുന്‍ഷി ബൈജു (നാടകാന്ത്യം)- മീഡിയ വണ്‍
മികച്ച രണ്ടാമത്തെ നടന്‍ - പ്രേം പ്രകാശ് (ഈശ്വരന്‍ സാക്ഷിയായി)- ഫ്ളവേഴ്‌സ് ടിവി
മികച്ച നടി - ജാനകി നായര്‍ (റിവല്‍ ലൈഫ്)
മികച്ച രണ്ടാമത്തെ നടി - ദിവ്യ പ്രഭ (ഈശ്വരന്‍ സാക്ഷിയായി)- ഫ്ളവേഴ്‌സ് ടിവി
മികച്ച ബാലതാരം - ആരോമല്‍ (കുഞ്ഞേടത്തി)- കൈരളി ടിവി
മികച്ച ഛായാഗ്രാഹക - ഫൗസിയ ഫാത്തിമ
മികച്ച ചിത്രസംയോജകന്‍ - ശിവശങ്കര്‍ എം (ഈശ്വരന്‍ സാക്ഷിയായി)- ഫ്ളവേഴ്‌സ് ടിവി
മികച്ച അവതാരകന്‍ - ഗോവിന്ദ് പദ്മസൂര്യ (അടിമോനെ ബസര്‍) - ഏഷ്യനെറ്റ്‌

English summary
Winners of Kerala State Television Awards 2015 announced!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam