For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബഷീര്‍ ബഷിയുടെ എരുമക്കുട്ടികള്‍, സെല്‍ഫ് റസ്‌പെക്ട് ഇല്ലാത്ത തരുണി മണികള്‍'; ആക്ഷേപിച്ച് സ്ത്രീ!

  |

  മോഡലിങിലൂടെ ശ്രദ്ധിക്കപ്പെടുകയും ശേഷം ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ പങ്കെടുത്ത് ആരാധകരെ സമ്പാദിക്കുകയും ചെയ്ത സോഷ്യൽമീഡിയ സ്റ്റാറാണ് ബഷീർ ബഷി. ബി​ഗ് ബോസ് സീസൺ വണ്ണിൽ മോ‍ഡൽ എന്ന ടാ​ഗ് ലൈനോടെ എത്തിയ ബഷീർ ബഷി എഴുപത് ദിവസത്തോളം ഹൗസിൽ നിന്ന് മത്സരിട്ട ശേഷമാണ് പുറത്താക്കപ്പെട്ടത്.

  ബഷീർ രണ്ട് വിവാഹം ചെയ്തിട്ടുണ്ട്. രണ്ട് ഭാര്യമാരും അവരുടെ മക്കളും ബഷീറിന് ഒപ്പം തന്നെയാണ് താമസിക്കുന്നത്. ആദ്യത്തെ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ആദ്യ ഭാര്യയുടെ സമ്മതത്തോടെ ബഷീർ വീണ്ടും വിവാഹിതനായത്.

  Also Read: ബച്ചന്‍ കുടുംബത്തിലെ ചില വിശ്വാസങ്ങള്‍; പിറന്നാളിന് കേക്ക് മുറിക്കാറില്ല, അതിന്റെ കാരണത്തെ കുറിച്ച് ജയ ബച്ചൻ

  ആദ്യത്തെ ഭാര്യ സുഹാനയിൽ രണ്ട് മക്കളുണ്ട് ബഷീറിന്. രണ്ടാം ഭാര്യ മഷൂറ ഇപ്പോൾ ​ഗർഭിണിയാണ്. ബഷീറിനടക്കം കുടുംബത്തിലുള്ള എല്ലാ അം​ഗങ്ങൾക്കും യുട്യൂബ് ചാനലുണ്ട്. മാത്രമല്ല ആ യുട്യൂബ് ചാനൽ വഴി തങ്ങളുടെ വിശേഷങ്ങൾ ബഷീറും കുടുംബവും പങ്കുവെക്കാറുമുണ്ട്.

  രണ്ട് ഭാര്യമാരുണ്ട് തനിക്കെന്ന് ആദ്യം ബഷീർ വെളിപ്പെടുത്തിയത് ബി​​ഗ് ബോസ് ഹൗസിനുള്ളിൽ വെച്ചാണ്. അന്ന് മത്സരാർഥികളടക്കം എല്ലാവരും ബഷീറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി.

  Also Read: 'കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചിട്ടും പിടിച്ച് നിന്നു'; ഭർത്താവിനെ മുട്ടുകുത്തിക്കാൻ നോക്കി ശരണ്യ ആനന്ദ്!

  മത്സരത്തിൽ നിന്നും പുറത്ത് വന്ന ശേഷം ബഷീറിന്റെ വീഡിയോയിൽ മുഴുവൻ നിറഞ്ഞ് നിന്നിരുന്നതും കുടുംബമായിരുന്നു. രണ്ട് ഭാര്യമാരുണ്ടെന്ന് കരുതി യാതൊരു വിധ പ്രശ്നങ്ങളും തങ്ങളുടെ കുടുംബത്തിലില്ലെന്നും എല്ലാവരും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ബഷീറും ഭാര്യമാരും പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്.

  അവരുടെ ഒത്തുരുമയും സ്നേഹവും അവരുടെ ഫാമിലി വ്ലോ​ഗിൽ നിന്നും വ്യക്തമാകാറുമുണ്ട്. ഇപ്പോഴിത ബഷീറിനേയും ഭാര്യമാരേയും വളരെ ക്രൂരമായി അപമാനിച്ചുകൊണ്ട് ഒരു സത്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

  ബഷീര്‍ ബഷിയുടെ എരുമക്കുട്ടികളാണ് അയാളുടെ ഭാര്യമാർ എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീയുടെ വീഡിയോ ആരംഭിക്കുന്നത്. 'സ്ക്രോൾ ചെയ്തപ്പോൾ കണ്ട വീഡിയോയാണ്. രണ്ട് എരുമ കുട്ടികൾ ചേർന്ന് നിന്നിട്ട് പറയുകയാണ് ഞങ്ങളെ നോക്കി ഈ ലോകം മുഴുവൻ അസൂയപ്പെടുന്നുവെന്ന്.'

  'ഇങ്ങനെ ചേർന്ന് ജീവിക്കാൻ സാധിച്ചതിൽ അത്രയധികം സന്തോഷമുണ്ട് അസൂയപ്പെടൂവെന്ന്.... അസൂയയല്ല രണ്ടുപേരോടും സഹതാപവും പുച്ഛവുമാണ്. സെൽഫ് റെസ്പെക്ട് ഇല്ലാത്ത രണ്ട് തരുണി മണികളെ കണ്ടു. എങ്ങ‌നെയാകരുത് എന്നതിന്റെ ഉദാഹരണങ്ങളാണ് നിങ്ങൾ രണ്ടെണ്ണം.'

  'നാണമുണ്ടോടി കോവർ കഴുതകളെ... ഛീ...' എന്ന് പറഞ്ഞാണ് ബഷീർ ബഷിയുടെ ഭാര്യമാരെ പരിഹസിച്ചുള്ള സ്ത്രീയുടെ വീഡിയോ അവസാനിക്കുന്നത്. വീഡിയോ ഇതിനോടകം പതിനേഴ് ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. ആ സ്ത്രീയുടെ വീഡിയോ വൈറലായതോടെ റിയാക്ഷൻ വീഡിയോ ചെയ്യുന്ന യുട്യൂബർമാരും ബഷീർ ബഷി ആരാധകരും സ്ത്രീക്കെതിരെ രം​ഗത്തെത്തി.

  ആ സ്ത്രീക്ക് നല്ല അസൂയ ബഷീറിന്റെ കുടുംബത്തോട് ഉണ്ടെന്നത് വ്യക്തമാണെന്നും ഈ കുശുമ്പിന് മരുന്നില്ലെന്നുമാണ് സ്ത്രീയെ പരിഹസിച്ച് പലരും കമന്റായി കുറിച്ചത്. 'അസൂയ... എന്ത് നല്ല അന്തസുള്ള ജീവിതം... നാണം എന്തെന്നുപോലും അറിയില്ല എന്ന് അർത്ഥം, ബഷീർ ബഷിയുടെ ലൈഫ് സ്റ്റൈലിനോട്‌ ഒട്ടും യോജിക്കുന്നില്ല.'

  'ഒരു ഭാര്യ എന്ന നിലയിൽ ചിന്തിക്കാൻ പോലും ആവുന്നില്ല. എന്ന് വെച്ച് ബഷീർ ബഷിയേയും ഫാമിലിയേയും ഇഷ്ട്ടമല്ലെന്ന് പറയില്ല. വ്ലോ​ഗ്സ് എല്ലാം കാണാറുണ്ട്. സോനുവിനേയും മഷൂനേയും ഇഷ്ടവുമാണ്. അവർക്ക് പ്രശ്നം ഇല്ല.'

  'ഹാപ്പിയായി പോകുന്നെങ്കിൽ.. കാണുന്നവർക്കെന്തിനാ... ബുദ്ധിമുട്ട്' എന്നിങ്ങനെയാണ് ബഷീറിനെ അനുകൂലിച്ച് വന്ന കമന്റുകൾ. വളരെ ഹീനമായി ബഷീറിന്റെ ഭാര്യമാരെ സോഷ്യൽമീഡിയയിൽ അപമാനിച്ചതിൽ പലരും പ്രതിഷേധിച്ച് രം​ഗത്തെത്തിയിട്ടുണ്ട്.

  Read more about: basheer bashi
  English summary
  Woman Hate Video Against Basheer Bashi Wives, Fans Reaction Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X