'ദിയ എന്ത് വിചാരിച്ചാലും കുഴപ്പമില്ല, ടോക്സിക് പാരന്റാണ്, ​ഗ്രാന്റ് പാരന്റ്സ് ഡെലുലു ലോകത്ത്': വെെറൽ‌ കുറിപ്പ്

ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്ക് ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സിന്റെ വലിയൊരു നിര തന്നെയുണ്ട്. കഴിഞ്ഞ ദിവസമാണ് ദിയ കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചത്. കുഞ്ഞിന്റെ കാര്യത്തിൽ ദിയ ചെയ്യുന്ന കാര്യങ്ങളിൽ പലതും തെറ്റാണെന്ന വിമർശനം ഉയർന്ന് വന്നിരിക്കുകയാണിപ്പോൾ. റെഡിറ്റിൽ ഇതേക്കുറിച്ച് വന്ന ദീർഘമായ കുറിപ്പ് ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ദിയ കൃഷ്ണ ഇപ്പോൾ തന്നെ ഒരു ടോക്സിക് പാരന്റാണ്, സോറി ബട്ട് നോട്ട് സോറി എന്ന തലക്കെ‌ട്ടോടെയാണ് കുറിപ്പ്.

"പോസ്റ്റ് പാർട്ടം ഘട്ടത്തിലുള്ള ഒരു അമ്മയ്ക്ക് ഇത് പരുഷമായോ നെ​ഗറ്റീവായോ തോന്നാം. പക്ഷെ പാരന്റ്സ് എന്ന നിലയിൽ അവർ കുഞ്ഞിനോട് ചെയ്യുന്ന കാര്യങ്ങൾ ഉത്തരവാദിത്വമില്ലാത്തതാണ്. ഇത് വായിക്കുമ്പോൾ ദിയ കൃഷ്ണയുടെ മെെൻഡ് വോയ്സ് എനിക്ക് ടെപ്പ് ചെയ്യാൻ പറ്റും. ഇത് എന്റെ കൊച്ച്, ഞാൻ ആണ് ഇവന്റെ അമ്മ, ഒരു അമ്മയേക്കാൾ നന്നായിട്ട് കുഞ്ഞിന് എന്താണ് നല്ലതും ചീത്തയും എന്ന് വേറെ ആർക്കും പറയാൻ പറ്റില്ല. റെഡിറ്റിൽ കുറേ എന്തിനും കുറ്റം കണ്ടുപിടിക്കുന്നവർ എന്തെങ്കിലും പറയട്ടെ. എനിക്കൊന്നും ഇല്ല, ഹിഹിഹി എന്നായിരിക്കും. ദിയ എന്ത് കരുതുമെന്ന് ഞാൻ കാര്യമാക്കുന്നില്ല. ഇത്രയും നാൾ ഞാൻ സംസാരിക്കാതിരുന്ന കാര്യമാണിത്. എന്നാൽ ഇത്രയും അസംബന്ധം കാണുമ്പോൾ സംസാരിക്കേണ്ട സമയമായി. നേരെ കാര്യത്തിലേക്ക് കടക്കാം"

Diya Krishna
Photo Credit: Instagram / neeomaswinkrishna. Sindhu Krishna

"കുഞ്ഞിന്റെ പിൻഭാ​ഗം പബ്ലിക് പ്ലാറ്റ്ഫോമിൽ കാണിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദിത്വമാണ്. യൂട്യൂബ് ആ വീഡിയോ നീക്കി. ദിയ ഷോർട്ട് ടേം ഫോക്ക്സ് മാത്രം നോക്കുന്നയാളാണ്. ഭാവിയിൽ ഓമി നേരിടാൻ സാധ്യതയുള്ള ബുള്ളിയിം​ഗിനെക്കുറിച്ച് ചിന്തിച്ചില്ല. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തിയറ്ററിൽ കൊണ്ട് പോകുന്നു. ഞാൻ ഒരു മെഡിക്കൽ പ്രൊഫഷണലാണ്. നമുക്ക് ഫാക്ടുകൾ സംസാരിക്കാം"

"കുഞ്ഞുങ്ങളെ 60 ഡെലിബെല്ലിൽ കൂടുതലുള്ള ശബ്ദത്തിലേക്ക് തുറന്ന് കാട്ടുന്നത് സ്ഥിരമായ കേൾവി തകരാറിനും കർണപടലങ്ങളുടെ കേടുപാടുകൾക്ക് കാരണമാകും. സിനിമാ തിയറ്ററുകളിൽ മിക്കവാറും 90 ഡെസിബലിലോ അതിൽ കൂടുതലോ ആണ് ശബ്ദം. എയർ കണ്ടീഷൻ ചെയ്ത സ്ഥലമാണ് സിനിമാ തിയറ്റർ. വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നുള്ള ആളുകളുള്ള സ്ഥലം"

Diya Krishna
Photo Credit: Instagram / neeomaswinkrishna. Sindhu Krishna

"പരിമിതമായ സീറ്റുകളുള്ള ആഡംബര തിയറ്റർ തെരഞ്ഞെടുത്താലും എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ നേരിയ പനിയോ ജലദോഷമോ ഉള്ള ഒരാളുണ്ടെങ്കിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിന് ന്യൂമോണിയ വരാൻ സാധ്യതയുണ്ടെന്ന് നിങ്ങൾ മനസിലാക്കണം. കാരണം അവരുടെ രോ​ഗപ്രതിരോധശേഷി വികസിച്ചിട്ടില്ല. വെളിച്ചവും ഉയർന്ന ശബ്ദവും താപനിലയിലെ വ്യത്യാസവുമെല്ലാം കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കും"

"കുറേക്കാലം കുഞ്ഞിന്റെ മുഖം സോഷ്യൽ മീഡിയയിൽ കാണിക്കാതെ വലിയ ഹെപ്പുണ്ടാക്കിയ ശേഷം ഫോട്ടോകൾ പങ്കുവെച്ചു. ഇൻകം ഹെെക്കിനും കുറേക്കൂടി കൊളാബറേഷനും വേണ്ടിയായിരിക്കും. കുഞ്ഞിന്റെ ​ഗ്രാന്റ് പാരന്റ്സ് ഞങ്ങൾ കുറേ പിള്ളേരെ വളർത്തിയതാ എന്ന ഡെലുലുവിലാണ്. നിങ്ങൾ പറയുന്നത് ശരിയാണ്, പക്ഷെ നിങ്ങളുടെ കുട്ടികളാരു സോഷ്യൽ മീഡിയയിൽ ഇത്രയധികം എക്സ്പോഷർ ലഭിച്ച് വളർന്നിട്ടില്ല. കുഞ്ഞ് വളർന്ന് കഴിയുമ്പോൾ അത് നിങ്ങൾ വിചാരിക്കുന്നത്ര രസകരമായിരിക്കില്ല"

"ദിയ കൃഷ്ണ ദിയ കൃഷ്ണയായതിനാൽ സമീപഭാവിയിൽ ഈ പട്ടികയിൽ കൂടുതൽ പോയന്റുകൾ ചേർക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഇതൊരു എളിയ അഭ്യർത്ഥനയാണ്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലും പോസ്റ്റുകളിലും വിവേകം കാണിക്കുക. പ്രത്യേകിച്ച് നിങ്ങളുടെ കുഞ്ഞിനെക്കുറിച്ചുള്ള പോസ്റ്റുകളിൽ. അവസാനമായി അശ്വിൻ. സുഹൃത്തേ നിങ്ങൾ നിരാശപ്പെടുത്തുന്നു," എന്നാണ് റെഡിറ്റിൽ വന്നിരിക്കുന്ന കുറിപ്പ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X