അമ്മയേയും ഭാര്യയേയും താരതമ്യപ്പെടുത്തി വിജയ്, വിവരക്കേട് പബ്ലിക്കായി പറയരുതെന്ന് വിമർശനം, വൈറലായി കുറിപ്പ്!
അടുത്തിടെയാണ് ഗായകനും യുട്യൂബറുമെല്ലാമായ വിജയ് മാധവ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ സർജറിക്ക് വിധേയനായത്. മണിക്കൂറുകൾ നീണ്ടുനിന്ന സർജറിക്കിടെ ഡോക്ടർമാർക്ക് പാട്ട് പാടി കൊടുക്കുന്ന വിജയിയുടെ വീഡിയോ വൈറലായിരുന്നു. കൈക്കുഞ്ഞുങ്ങളായ മക്കളുള്ളതിനാൽ ഭാര്യ ദേവിക ആശുപത്രിയിൽ വിജയിക്കൊപ്പം തുണയ്ക്ക് പോയിരുന്നില്ല. സർജറി കഴിഞ്ഞെത്തിയ മകനെ കാണാൻ അമ്മ വന്നതിൻരെ വീഡിയോ വിജയ് പങ്കുവെച്ചത് വൈറലായിരുന്നു.
അമ്മ v/s ഭാര്യ എന്ന ടൈറ്റിൽ നൽകിയാണ് വീഡിയോ വിജയ് പങ്കുവെച്ചത്. താൻ സർജറിക്ക് പോയ ദിവസം ഭക്ഷണം പോലും കഴിക്കാതെ അമ്മ പ്രാർത്ഥനയിലായിരുന്നുവെന്നും എന്നാൽ ഭാര്യ നെറ്റ്ഫ്ലിക്സ് കണ്ട് ഉറങ്ങിയെന്നും വിജയ് പറഞ്ഞിരുന്നു. ഒപ്പം അമ്മയ്ക്ക് പകരം അമ്മ മാത്രമെയുള്ളുവെന്നും വിജയ് പറഞ്ഞിരുന്നു.


വീഡിയോ വൈറലായതോടെ അമ്മയേയും ഭാര്യയേയും താരതമ്യപ്പെടുത്തി വീഡിയോ ചെയ്തതിന് നിരവധി പേർ വിജയിയെ വിമർശിച്ചിരുന്നു. അക്കൂട്ടത്തിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്. വിവരക്കേട് പബ്ലിക്കായി പറയരുതെന്നാണ് കുറിപ്പിൽ വിജയിയുടെ ഫോളോവേഴ്സിൽ ഒരാൾ കുറിച്ചത്. അല്ലയോ വിജയ് മാധവേ... താങ്കൾ ഒരു ഗായകനാണ് ശരിതന്നെ. എന്നാലും കുറെ നാളായി താങ്കൾ താങ്കളുടെ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന താങ്കളുടെ ഒരു ലോജിക്കും ഇല്ലാത്ത വീഡിയോകൾ കണ്ടിട്ട് മിണ്ടാതെ ഇരിക്കാൻ ആകുന്നില്ല.
അടുത്ത ഇടയ്ക്ക് വിജയ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തി അതുമായി ബന്ധപ്പെട്ട ഒരു വീഡിയോയിൽ സർജറി നടന്ന ദിവസം തന്റെ അമ്മ മകന് വേണ്ടി ഊണും ഉറക്കവും ഇല്ലാതെ പ്രാർത്ഥിക്കുക ആയിരുന്നു എന്നും പറഞ്ഞ് കണ്ടു.
ഒപ്പം സ്വന്തം ഭാര്യയും മക്കളും അതേസമയം നെറ്റ്ഫ്ലിക്സിൽ സിനിമ കണ്ട് ഉറങ്ങുകയായിരുന്നുവെന്നും പറയുന്നു. ആ വീഡിയോയുടെ ക്യാപ്ഷൻ തന്നെ അമ്മ v/s ഭാര്യ എന്നാണ്. അതിൽ നിന്ന് തന്നെ ഇയാൾ എത്ര വിവരം കെട്ടവനാണെന്ന് മനസിലാക്കാം. അമ്മയും അതേപോലെ പറയുന്നു... അമ്മയ്ക്ക് പകരം അമ്മ മാത്രമെന്ന്. മകനും പറയുന്നു... അമ്മയ്ക്ക് പകരം അമ്മ മാത്രം അമ്മയെ പോലെ ആരും വരില്ലെന്ന്.
ഇയാളുടെ ഭാര്യയും നടിയുമായ ദേവിക ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്നു. അവർ പറയുന്നു എനിക്ക് സ്‌ട്രെസ് എടുക്കാൻ വയ്യ അതോണ്ട് ഞാൻ കിടന്നുറങ്ങിയെന്ന്. തനിക്കറിയാം ഈ സർജറി കാര്യത്തെ പറ്റി. നല്ല ഡോക്ടറാണ് പേടിക്കാൻ ഒന്നുമില്ല എന്നൊക്കെ. എനിക്ക് മനസിലാകാത്തത് അവരും രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മയാണ്.


രണ്ട് പ്രസവവും അടുപ്പിച്ചും. അപ്പോൾ ആ സ്ത്രീ അമ്മയല്ലേ. അവർക്ക് ക്ഷീണം ഉണ്ടാവില്ലേ. ഞാൻ ഇതേ അവസ്ഥയിൽ ഉള്ള ഒരാളാണ്. അനുഭവിക്കുന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഈ പോസ്റ്റ് കണ്ടിട്ട് മിണ്ടാതെ പോകാൻ തോന്നാഞ്ഞത്. എല്ലാർക്കും അമ്മ ഒന്നേയുള്ളു. അമ്മയെ സ്നേഹിക്കണ്ട എന്നല്ല. ഒരിക്കലും അമ്മയേയും ഭാര്യയെേയും തമ്മിൽ താരതമ്യം ചെയ്യുന്നത് വളരെ വിവരം കേട്ട മോശം ഏർപ്പാട് തന്നെയാണ്. താങ്കളുടെ അമ്മയ്ക്ക് അമ്മ ആകാനേ കഴിയൂ.
എന്നാൽ ഭാര്യക്ക് ഇത് രണ്ടും പറ്റും. അമ്മയും ഒരു ഭാര്യ ആയിരുന്നുവെന്ന് കൂടി ഓർക്കുക. അമ്മയ്ക്ക് പകരം അമ്മ മാത്രമെങ്കിൽ അതുപോലെ തന്നെയാണ് ഭാര്യക്ക് പകരം ഭാര്യ മാത്രേ ഉള്ളു. അമ്മയേയും കെട്ടിപിടിച്ച് ഇരിക്കാനാണേൽ പെണ്ണ് കെട്ടാൻ നിക്കരുതെന്നാണ് എന്റെ അഭിപ്രായം. ഇനിയെങ്കിലും ഈ വക ചിന്താഗതികൾ മാറ്റി മുന്നോട്ട് പോകാൻ ശ്രമിക്കുമല്ലോ.
അതില്ലെങ്കിൽ പബ്ലിക് ആയിട്ട് അത് പറയാതെയെങ്കിലും ഇരിക്കുക എന്നായിരുന്നു കുറിപ്പ്. നിരവധി പേരാണ് കുറിപ്പിനെ പിന്തുണച്ച് എത്തിയത്. പറഞ്ഞത് വളരെ ശരിയാണ്. സ്വന്തമായി തീരുമാനം എടുക്കാനുള്ള കഴിവ് ദേവികക്ക് ഇല്ലെന്ന് തോന്നുന്നു.
വല്ലാതെ വെറുപ്പിക്കുന്ന ആറ്റിറ്റ്യൂഡാണ് വിജയിയുടേത്. ഇയാളുടെ നായികയെന്നുള്ള വിളി കേൾക്കുമ്പോൾ കലി വരും, ഭാര്യക്ക് ഒരു വിലയും വിജയ് മാധവ് കൊടുക്കുന്നില്ല, ദേവികയ്ക്ക് സ്വന്തമായി ഐഡന്റിറ്റി ഇല്ല. അയാൾ എന്ത് പറഞ്ഞാലും അതിനെല്ലാം ശരിമൂളും. ആ പുള്ളിക്കാരിക്ക് എന്തെങ്കിലും ഒരു സ്ഥാനമോ വിലയോ ഇയാളുടെ ലൈഫിൽ ഉള്ളതായി തോന്നിയിട്ടില്ലെന്നുമെല്ലാമാണ് കമന്റ്.


Click it and Unblock the Notifications











