എപ്പോഴും യദുവിന്റെ മടിയില്‍! ഉമ്മ വെക്കുന്നതിനും കുറ്റം! നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി ജ്യോതിക

വ്‌ളോഗിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരാണ് യദുവും ജ്യോതികയും. ജീവിതത്തിലെ മൊത്തം കാര്യങ്ങളല്ല ഞങ്ങള്‍ കാണിക്കുന്നത്. വളരെ ചെറിയ ഭാഗമാണ് നിങ്ങള്‍ക്ക് മുന്നിലേക്ക് വരുന്നത്. അത് വെച്ച് ഞങ്ങളെ വിലയിരുത്തരുത്. കുറച്ച് കാര്യങ്ങളാണ് ഞങ്ങള്‍ കാണിച്ചത്, അത് വെച്ച് ജഡ്ജ് ചെയ്യേണ്ട കാര്യമില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങള്‍ക്ക് വന്ന കമന്റുകള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് ഇരുവരും. നിങ്ങള്‍ക്ക് വേറെ പണിയില്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

ഇപ്പോള്‍ എന്തായാലും പണിക്ക് പോവാനൊന്നും തോന്നുന്നില്ലെന്നായിരുന്നു യദു പറഞ്ഞത്. ഇപ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ പണിയുണ്ട്. നല്ല രീതിയില്‍ ചോദിക്കുന്നവരോടാണെങ്കില്‍, യൂട്യൂബ് വീഡിയോ ഒരു ജോലിയായാണ് കാണുന്നത്. ഒരു വീഡിയോയുടെ പുറകിലെ എഫേര്‍ട്ട് എത്രയാണെന്ന് നിങ്ങള്‍ അറിയുന്നില്ല. വീല്‍ ചെയറിലായതിനാല്‍ പല കാര്യങ്ങളിലും നല്ല ബുദ്ധിമുട്ടാണ് എനിക്ക്. ജ്യോയ്ക്കാണെങ്കില്‍ സാരി ബിസിനസുണ്ടെന്നായിരുന്നു യദു പറഞ്ഞത്.

yadhu and jyothika reply
Photo Credit: yadhu and jyothika / Instagram

അവന് ഇങ്ങനെ വയ്യാതെയായത് കൊണ്ട് എനിക്ക് ജോലിക്ക് പോവാനൊന്നും ഇഷ്ടമില്ലെന്നായിരുന്നു ജ്യോതിക പറഞ്ഞത്. വാടക വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്. മൂന്ന് വീലുള്ള ബെന്‍സാണ് എനിക്ക് ആകെ സ്വന്തമായുള്ളത്. എന്നാല്‍ ഞങ്ങള്‍ ഭയങ്കര സമ്പത്തുള്ളവരാണെന്നാണ് പലരും വിചാരിക്കുന്നത്. ഞങ്ങളുടെ കാര്യം ബുദ്ധിമുട്ടില്ലാതെ നടന്ന് പോവാനുള്ള വരുമാനം കിട്ടുന്നുണ്ട്. വീഡിയോ തുടങ്ങിയ കാലം മുതല്‍ വരുന്ന കമന്റാണ് ജ്യോതിക എന്തിനാണ് യദുവിന്റെ മടിയില്‍ ഇരിക്കുന്നതെന്ന്.

എന്റെ മടിയില്‍ പിന്നെയാരാണ് ഇരിക്കേണ്ടത്. അതില്‍ എനിക്കില്ലാത്ത ബുദ്ധിമുട്ട് നിങ്ങള്‍ക്കെന്തിനാണ്. എന്റെ മടിയില്‍ നിന്നും അവളെ മാറ്റിയിരുത്താന്‍ എനിക്ക് തോന്നിയിട്ടില്ല. അവന് ബുദ്ധിമുട്ടൊന്നുമില്ലെന്ന് ഉറപ്പിച്ചാണ് ഞാന്‍ ഇരിക്കാറുള്ളത്. വീഡിയോ എടുക്കുമ്പോള്‍ രണ്ടുപേരെയും ഒരു ഫ്രെയിമില്‍ കൃത്യമായി കിട്ടുന്നത് അങ്ങനെ ഇരിക്കുമ്പോഴാണ്.ചില കമന്റുകളൊക്കെ കാണുമ്പോള്‍ സങ്കടമാണ് എനിക്ക്.

കഴുത കാമം കരഞ്ഞ് തീര്‍ക്കും എന്ന് പറഞ്ഞ പോലെ ഉമ്മ വെച്ച് തീര്‍ക്കുവാണോയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഇതിലൊക്കെ എന്താണ് പറയേണ്ടത്. ഞങ്ങളുടെ വീഡിയോ കാണാനിഷ്ടമില്ലെങ്കില്‍ നിങ്ങള്‍ക്ക് കാണാതെയിരിക്കാം. ബ്ലോക്ക് ചെയ്യാം. എന്തിനാണ് ഇഷ്ടമില്ലാത്ത വീഡിയോകള്‍ കാണുന്നത്. ഞങ്ങളെ ഇഷ്ടപ്പെടുന്ന കുറേപേരുണ്ട്. അവരെയും വെറുപ്പിക്കരുത് നിങ്ങള്‍. നെഗറ്റീവ് കമന്റുകളിലൂടെ റീച്ച് കൂടും. പിന്നെയും അത് തന്നെ ചെയ്യുന്നവരുണ്ട്.താല്‍പര്യമില്ലെങ്കില്‍ അത് സ്‌കിപ്പ് ചെയ്യാമല്ലോ, എന്തിനാണ് നിരന്തരമായി നെഗറ്റീവ് പറയുന്നത്. നമ്മളൊരു ഉമ്മ വെച്ചാല്‍ അതിത്രയും വലിയ പ്രോബ്ലമാണോയെന്നായിരുന്നു ഇരുവരും ചോദിച്ചത്.

നിങ്ങളെന്തിനാണ് ഇത്തരം കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നത്. കുരു പൊട്ടിയവര്‍ക്കൊന്നും റിപ്ലേ കൊടുക്കേണ്ട കാര്യമില്ല. നല്ല രീതിയില്‍ ജീവിക്കുക. ആ പാവം കുട്ടികള്‍ എങ്ങനെയെങ്കിലും ജീവിക്കട്ടെ. അവരുടെ മനസില്‍ എത്രത്തോളം വിഷമം കാണും. എന്തിനാണ് അവരെയിങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. വികലമായ കാഴ്ചപ്പാടുള്ളവര്‍ക്ക് മറുപടി കൊടുക്കാതെയിരിക്കുക. ഒരുപാട് സൈക്കോകൾ ഉണ്ട്. ആരും സന്തോഷിക്കരുത് എന്നാണ് അവർക്ക് അതുകൊണ്ട് മൈൻഡ് ചെയ്യണ്ട. ഈ അവസ്ഥയിലും പോസിറ്റിവിറ്റി കാത്തുസൂക്ഷിക്കുന്ന ഈ പിള്ളാരെ പറയുന്നവർ അത്രമാത്രം മനസ്സിൽ ഇരുട്ടുള്ളവരാവും വിട്ടുകളയുക. നല്ല നല്ല കണ്ടൻ്റുമായി വരുക എന്ന് പറഞ്ഞവരുമുണ്ടായിരുന്നു.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X