For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവർ കാര്യം നേടും, പണി കിട്ടുന്നത് നമുക്കും; എന്റെ ‌എല്ലാ ബന്ധങ്ങളിലും ഞാനങ്ങനെ ആയിരുന്നു; യമുന റാണി ‌

  |

  ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് യമുന റാണി. തുടക്ക കാലത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയൽ രം​ഗത്താണ് യമുന കൂടുതൽ സജീവമായത്. ഇടയ്ക്ക് വലിയ ഇടവേളയും യമുനയുടെ കരിയറിൽ വന്നിരുന്നു.

  പട്ടണത്തിൽ സുന്ദരൻ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തിരിക്കെയാണ് നടി കരിയറിൽ നിന്നും ഇടവേള എടുക്കുന്നത്. പിന്നീട് സീരിയൽ രം​ഗത്തേക്ക് യമുന തിരിച്ചെത്തി. ചന്ദനമഴ എന്ന സീരിയ‌ലിൽ യമുനയ്ക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു.

  Also Read: 'നീ പൊക്കമുള്ള പെൺകുട്ടിയെ കല്യാണം കഴിക്കണം; നിന്നെ പോലെ ഒരാളെയല്ല; ബഹദൂർക്ക പറഞ്ഞ വാക്കുകൾ മറക്കില്ല'

  അടുത്തിടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് യമുന നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യ വിവാഹം വേർപിരിഞ്ഞതിനെ പറ്റിയും രണ്ട് പെൺമക്കളുടെ പിന്തുണയോടെ രണ്ടാം വിവാഹം കഴിച്ചതിനെക്കുറിച്ചുമാണ് യമുന തുറന്ന് സംസാരിച്ചത്. കരിയറിലും ജീവിതത്തിലും വന്ന തിരിച്ചടികൾ, ഇതിനെ അതിജീവിച്ചത് തുടങ്ങിയവ എല്ലാം യമുന റാണി സംസാരിച്ചു.

  Also Read: 'മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത്'; നാദിർഷയുടെ കുറിപ്പ് ഇങ്ങനെ!

  'ഇപ്പോഴിതാ സീ കേരളത്തിന് നൽകിയ അഭിമുഖത്തിൽ യമുന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ എല്ലാ ബന്ധങ്ങളിലും നൂറ് ശതമാനം സത്യസന്ധതയോടെ ആണ് താൻ നിന്നതെന്നും അത് തിരിച്ച് കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും യമുന റാണി പറഞ്ഞു'

  'ജീവിതത്തിൽ പല ഘട്ടങ്ങളിലൂടെ കടന്ന് പോയി. പഠിക്കേണ്ട പാഠങ്ങളൊക്കെ കംപ്ലീറ്റ് പഠിച്ചു. ഇനി എനിക്ക് പഠിക്കാൻ ഒന്നുമില്ല. വളരെ ബോൾഡ് ആയ ലേഡി ആയിപ്പോയി ഞാൻ'

  '100 ശതമാനം സത്യസന്ധമായി ഒരു കാര്യത്തിൽ ഇടപെടുന്ന ആളാണ് ഞാൻ. ഫേക്കായി ഒന്നും ഒരു റിലേഷൻഷിപ്പിലും വെക്കാൻ ആ​ഗ്രഹിക്കുന്ന ആളല്ല. അത് ഫ്രണ്ട്ഷിപ്പ് ആയാലും മറ്റ് റിലേഷൻഷിപ്പ് ആയാലും. പക്ഷെ അവിടെ നിന്ന് തിരിച്ചടി കിട്ടുമ്പോൾ വിഷമം വരും'

  'അതാണ് എന്റെ ലൈഫിലെ അനുഭവം. ഏത് റിലേഷൻഷിപ്പിലും അങ്ങനെ ആയിരുന്നു. ഇപ്പോൾ ഞാൻ എല്ലാം കുറച്ച് എന്റെ കൊച്ച് കുടുംബവുമായി ജീവിക്കുന്നു. ലോകത്തിലെ എല്ലാവരുടെ കാര്യത്തിലും ഇടപെടുകയും ചെയ്യും അവരുടെ കാര്യം നേടി അവർ പോവുകയും ചെയ്യും. പണി കിട്ടുന്നത് നമ്മൾക്കും,' യമുന റാണി പറഞ്ഞതിങ്ങനെ.

  ആദ്യ വിവാഹം തകർന്ന നാളുകളെക്കുറിച്ച് യമുന നേരത്തെ സംസാരിച്ചിരുന്നു. വേർപിരിഞ്ഞ ശേഷം മൂന്ന് നാല് വർഷം എല്ലാം തകർന്ന അവസ്ഥയിൽ ആയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. തന്റെ വിഷമം മക്കളെയും ബാധിച്ച് തുടങ്ങി. ഇനിയും ഇങ്ങനെ തളർന്നിരിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി താൻ ജീവിതം പതിയെ തിരിച്ചു പിടിക്കുകയായിരുന്നെന്നാണ് യമുന റാണി പറഞ്ഞത്.

  ബിസിനസ്കാരനായ ദേവനെയാണ് യമുന രണ്ടാമത് വിവാഹം കഴിച്ചത്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ദേവന്റെ സ്ഥലം വാങ്ങാനെത്തിയതായിരുന്നു യമുന. ഈ പരിചയം പിന്നീട് വിവാഹ ആലോചനയിലേക്ക് എത്തുകയായിരുന്നു.

  ദേവനും ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. ആദ്യ ഭാര്യയെക്കുറിച്ച് ബഹുമാനത്തോടെ സംസാരിച്ചതാണ് ദേവനിൽ തനിക്കിഷ്ടപ്പെട്ട കാര്യമെന്ന് യമുന പറഞ്ഞിട്ടുണ്ട്. പെൺമക്കളുടെ പൂർണ പിന്തുണയോടെ ആണ് വിവാഹം കഴിച്ചത്. രണ്ടാം വിവാഹത്തിന് പലരും ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ ആളുകൾ എന്ത് പറയുമെന്ന് കരുതി മടിക്കുകയാണ്. രണ്ടാം വിവാഹം വളരെ ആലോചിച്ചെടുക്കേണ്ട തീരുമാനം ആണെന്നും യമുന പറഞ്ഞിട്ടുണ്ട്.

  Read more about: actress
  English summary
  Yamuna Rani Opens Up She Was Very Honest In All The Relationship Previously
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X