അച്ഛന്റെ കടങ്ങൾ തീർക്കാൻ നടിയായി, മകളുടെ തീരുമാനപ്രകാരം വിവാഹമോചനം, ജീവിതം പഠിച്ച് തീർന്നിട്ടില്ലെന്ന് യമുന!
മലയാളത്തിൽ മെഗാ സീരിയൽ സംസ്കാരം ആരംഭിച്ച സമയം മുതൽ യമുന റാണിയും അതിന്റെ ഭാഗമാണ്. എക്കാലത്തേയും മികച്ച സീരിയലുകളിൽ ഒന്നായ ജ്വലയായിൽ യമുനയും ഒരു സുപ്രധാന വേഷം ചെയ്തിരുന്നു. ലിസി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. നടിക്ക് കരിയർ ബ്രേക്കായതും ലിസി എന്ന ഈ കഥാപാത്രമാണ്. രണ്ട് പതിറ്റാണ്ടായി മലയാള സീരിയലിലും സിനിമകളിലും നിറഞ്ഞ നിൽക്കുന്ന യമുന ഒരു സ്ത്രീ അനുഭവിക്കാവുന്നതിലും അപ്പുറമുള്ള വേദനകളും പ്രയാസങ്ങളും ഈ പ്രായത്തിനുള്ളിൽ അനുഭവിച്ച് കഴിഞ്ഞു.
എന്നാൽ ഇപ്പോഴും ജീവിത പാഠങ്ങൾ താൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുകയാണിപ്പോൾ നടി. സോഷ്യൽമീഡിയയിൽ യമുന പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടി. ജീവിതം എന്നെ നേരത്തെ പഠിപ്പിക്കാൻ തുടങ്ങി... പാഠങ്ങൾ ഒരിക്കലും നിലച്ചില്ല. വേദന ഉണ്ടാക്കിയ ആളുകളിൽ നിന്നും സമയങ്ങളിൽ നിന്നും മുന്നോട്ട് പോകാനുമാണ് യമുന റാണി കുറിച്ചത്.

ഒപ്പം വർഷങ്ങൾ പഴക്കമുള്ള തന്റെ കുറച്ച് ഫോട്ടോകളും നടി പങ്കുവെച്ചു. പലർക്കും മാതൃകയാക്കാവുന്ന ജീവിതമാണ് യമുനയുടേത്. കൊല്ലം ജില്ലയിലെ പട്ടത്താനമാണ് യമുനയുടെ ജന്മദേശം. എന്നാൽ ജനിച്ചതും പന്ത്രണ്ട് വയസ് വരെ വളർന്നതും അരുണാചൽപ്രദേശിലായിരുന്നു. അരുണ എന്നാണ് യഥാർത്ഥ പേര്. നടിയുടെ അച്ഛൻ ഒരു പിഡബ്ലുഡി ഉദ്യോഗസ്ഥനായിരുന്നു.
ജോലിയിൽ ആയിരിക്കെ മെഡിക്കൽ ലീവെടുത്ത് അച്ഛൻ വിദേശത്ത് പോയതോടെയാണ് യമുനയുടെ ജീവിതം മാറി മറിയുന്നത്. ഏറെക്കാലം സൗദിയിൽ ജോലി ചെയ്ത അദ്ദേഹം തിരികെ എത്തി ലീവ് കാൻസൽ ചെയ്ത് ജോലിയിൽ പ്രവേശിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ശേഷം അദ്ദേഹം ബിസിനസിലേക്ക് ഇറങ്ങി. എന്നാൽ പ്രതീക്ഷ ലാഭം ബിസിനസ് നൽകിയില്ലെന്ന് മാത്രമല്ല ഒരുപാട് നഷ്ടം സംഭവിക്കുകയും ചെയ്തു.
അച്ഛന് കടബാധ്യതകൾ കൂടിയപ്പോഴാണ് യമുനയും ജോലിക്ക് പോകാമെന്ന് തീരുമാനിക്കുന്നത്. പഠിത്തത്തിനൊപ്പം ഡാറ്റ എൻട്രി ഓപ്പറേറ്ററായും ജോലി ചെയ്തു. അന്ന് മാസം അഞ്ഞൂറ് രൂപ മാത്രമായിരുന്നു യമുനയ്ക്ക് വരുമാനം. പിന്നീടാണ് അഭിനയത്തിലേക്ക് എത്തുന്നത്. എഞ്ചിനീയർ ആകണമെന്നായിരുന്നു നടിയുടെ ആഗ്രഹം. പക്ഷെ ഡിഗ്രി രണ്ടാം വർഷമായപ്പോഴേക്കും നടി അഭിനയത്തിൽ തിരക്കിലായി. അച്ഛന്റെ കടങ്ങൾ ഏറ്റെടുത്ത് വീട്ടി തുടങ്ങിയതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
കുടുംബവും സഹോദരിയുടെ വിദ്യാഭ്യാസവും എല്ലാം യമുനയായിരുന്നു നോക്കിയിരുന്നത്. സീരിയലുകളിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു വിവാഹം. സംവിധായകൻ എസ്.പി മഹേഷിനെയാണ് യമുന വിവാഹം ചെയ്തത്. പക്ഷെ 2019ൽ ഇരുവരും വേർപിരിഞ്ഞു. 2016 മുതൽ യമുന ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. താരത്തിന് രണ്ട് പെൺമക്കളുണ്ട്.

ഒത്തുപോകാൻ കഴിയുന്നില്ലെന്ന് മനസിലായപ്പോൾ രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനമാണ് വേർപിരിയാമെന്നത്. മൂത്തമകളും പിന്തുണച്ചു. ഒരുമിച്ച് ജീവിച്ചാൽ നിങ്ങൾക്ക് ഒരിക്കലും സന്തോഷമുണ്ടാകാൻ പോകുന്നില്ലെന്നും അതിനാൽ വേർപിരിയുന്നതാണ് നല്ലതെന്നും മകൾ പറഞ്ഞതായി യമുന തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. വിവാഹമോചിതയായശേഷം യമുനയുടെ പേരിൽ ഒരുപാട് അപവാദങ്ങൾ പ്രചരിച്ചിരുന്നു.
പക്ഷെ അതൊന്നും സത്യമായിരുന്നില്ലെന്ന് യമുന പിന്നീട് തെളിയിച്ചു. രണ്ട് മക്കളും ഇപ്പോൾ യമുനയുടെ സംരക്ഷണയിലാണ്. മൂന്ന് വർഷം മുമ്പ് വീണ്ടും യമുന വിവാഹിതയായി. മക്കൾ തന്നെയായിരുന്നു പിന്തുണ. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായി ജോലി ചെയ്യുന്ന ദേവനെയാണ് യമുന വിവാഹം ചെയ്തത്. രണ്ടാമത്തെ വിവാഹം എന്റെ തീരുമാനമാണ്. ആദ്യത്തേത്ത് എന്റേത് ആയിരുന്നില്ല. മുമ്പ് ഞാന്‍ പലരും പറയുന്ന വഴികളിലൂടെയാണ് പോയത്.
ഇപ്പോള്‍ എന്റെ ജീവിതത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ് എന്നാണ് വീണ്ടും വിവാഹം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി പറഞ്ഞത്. ഇന്ന് ഏറ്റവും സന്തോഷകരമായാണ് നടിയുടെ ജീവിതം.


Click it and Unblock the Notifications











