»   »  എന്റെ മാറിടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു! സ്ത്രീയെ വിലയിരുത്തേണ്ട്ത് വസ്ത്രം നോക്കിയല്ല- ദിവ്യങ്ക

എന്റെ മാറിടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു! സ്ത്രീയെ വിലയിരുത്തേണ്ട്ത് വസ്ത്രം നോക്കിയല്ല- ദിവ്യങ്ക

Written By:
Subscribe to Filmibeat Malayalam

ഇപ്പോൾ ബോളിവുഡ് താരങ്ങളെക്കാലും ഗോസിപ്പ് കോളത്തിൽ ഇടംപിടിക്കുന്നത് ഹിന്ദി ടെലിവിഷൻ പരമ്പരകളിലെ താരങ്ങളാണ്. ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേയ്ക്ക് മാറുന്നുവെന്നുള്ള പ്രത്യേകത മാത്രമേയുളളൂ. പ്രചരിക്കുന്ന വാർത്തകൾ എല്ലാം ഏകദേശം ഒരുപോലെ തന്നെയാണ്. ബോഡി ഷെയ്മിംഗിന് തന്നെയാണ് പ്രിയപ്പെട്ട മിനി സ്ക്രീൻ താരങ്ങളും ഇരയായിരിക്കുന്നത്. സ്റ്റാർപ്ലസ് ടെലിവിഷൻ പരമ്പരയായ യെഹേ മൊഹബത്തോം താരം ദിവ്യങ്ക തൃപാതിയാണ് ഇപ്പോൾ വിമർശകരുടെ ഇരയായിരിക്കുന്നത്.

divankara

Kammara Sambhavam: ഇതൊരു ബ്ലോക്ബസ്റ്റർ എൻട്രി തന്നെയായിരുക്കും!!സിദ്ധാര്‍ഥിന് ആശംസകളുമായി ആര്യ

ഇറുകി പിടിച്ചതും മോശമായ വസ്ത്രം ധരിച്ച് മറിടം പ്രദർശിപ്പിക്കുന്നു എന്നു തരത്തിലുള്ള വിമർശനങ്ങളാണ് താരത്തിന്  നേരെ ഉന്നയിക്കുന്നത്. ഇൻസ്റ്റാഗ്രമിൽ താരം പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തിനു താഴെ വളരെ മോശമായ കന്റുമായി ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊല്ലാം കേട്ട് താരം മിണ്ടാതിരിക്കുകയല്ല ചെയ്തത്. വിമർശകർക്ക് തക്കതായ മറുപടിയും ദിവ്യങ്ക നൽകിയിട്ടുണ്ട്.

Fahadh Faasil: ഇത് അവന്റെ മധുര പ്രതികാരം!! ഫഹദിന്റെ രണ്ടാം വരവിനെ കുറിച്ച് ഫാസിൽ...

എന്റെ മാറിടം കൊണ്ട് താൻ അഭിമാനിക്കുന്നു. അതിന്റെ പേരിൽ സ്ത്രീയായ ആരും ലജ്ജിക്കേണ്ട കാര്യമില്ല. ചൂടിൽ നിന്നും തണുപ്പിൽ നിന്നും രക്ഷനേടാനാണ് ആളുകൾ വസ്ത്രം ധരിക്കുന്നത്. അല്ലാതെ കാമക്കണ്ണുകൊണ്ട് പെണ്ണുകളെ നോക്കുന്ന കാമഭ്രന്തന്മാരുടെ കയ്യിൽ നിന്ന് മറയ്ക്കാനല്ല. ഒരു സ്ത്രീയെ വിലയിരുത്തേണ്ടത് അവളുടെ കർമ്മവും ശക്തിയും നോക്കിയാണ്. അല്ലാതെ അവളുടെ വസ്ത്രം നോക്കിയല്ലായെന്നും താരം തുറന്നടിച്ചു.

🤗❤️😘

A post shared by Divyanka Tripathi Dahiya (@divyankatripathidahiya) on Apr 10, 2018 at 11:08pm PDT

English summary
Yeh Hai Mohabbatein Star Divyanka Tripathi Shuts Down A Troll Who Tried To Body Shame Her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X