എനിക്ക് മാത്രമെന്താണ് തെറ്റ്! ഞാനും മനുഷ്യനല്ലേ! പ്രണയമുണ്ട്! മൂന്നാം വിവാഹത്തെക്കുറിച്ച് രേണു സുധി
രേണു സുധിയുടെ പ്രതികരണങ്ങള്‍ മിക്കപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ വിവാദമായും മാറാറുണ്ട്. സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് പ്രതികരണങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് രേണു പറഞ്ഞിരുന്നു. എല്ലാ ചര്‍ച്ചകളും ഞാനും കാണാറുണ്ട്. എന്നോട് പ്രതികരണം ചോദിക്കുന്നവരെ നിരാശപ്പെടുത്താറില്ല. പഴയ ഫോട്ടോയും, ഇപ്പോഴത്തേതുമൊക്കെ ചേര്‍ത്ത് ബോഡി ഷെയ്മിംഗ് കമന്റുകള്‍ വരെ കണ്ടിരുന്നു. നേരത്തെ മുതലേ എനിക്ക് മേക്കപ്പ് ഇഷ്ടമാണ്. മേക്കപ്പിട്ടൊക്കെയായിരുന്നു നടന്നിരുന്നത്. സുധി ചേട്ടനൊപ്പം സ്റ്റാര്‍ മാജിക്കില്‍ പോയ സമയത്ത് മേക്കപ്പൊന്നും ഇട്ടില്ലായിരുന്നു. അത്ര സുഖമില്ലാതെയായിരുന്നു അന്ന് പോയത്. മേക്കപ്പൊന്നും ചെയ്തിരുന്നില്ല. അന്ന് മേക്കപ്പ് ഇടേണ്ടതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും രേണു പറഞ്ഞിരുന്നു.
ഇനിയുള്ള ജീവിതം സിംഗിളായി തുടരുമോ എന്ന ചോദ്യങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. പറ്റിയ ആളെ കിട്ടിയാല്‍ വിവാഹം നടന്നേക്കും. പ്രണയവും, വിവാഹവും വേണ്ടെന്ന് വെച്ചിട്ടില്ല എന്നായിരുന്നു അഭിമുഖങ്ങളിലെല്ലാം രേണു പറഞ്ഞത്. മുസ്ലീം മതസ്ഥനുമായി പ്രണയത്തിലാണെന്നും, വൈകാതെ മതം മാറിയേക്കുമെന്നുള്ള ചര്‍ച്ചകള്‍ ഇടയ്ക്ക് നടന്നിരുന്നു. ഏട്ടനാണോ, ഇച്ചായനാണോ, ഇക്കയാണോ എന്നൊക്കെ ആ സമയത്ത് അറിയാം. ഇപ്പോഴും സുധി ചേട്ടന്റെ ഭാര്യയാണ്. അതുകൊണ്ട് പേരില്‍ സുധി ഉണ്ടാവും. വിവാഹം കഴിഞ്ഞാല്‍ പേരില്‍ നിന്നും സുധി മാറ്റും. കൊല്ലം സുധിയെന്ന അതുല്യ കലാകാരന്റെ ഭാര്യയല്ലല്ലോ അപ്പോള്‍. ഇപ്പോള്‍ അതേക്കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം രേണു പറഞ്ഞത്.

ഉദ്ഘാടനങ്ങളിലും ഷൂട്ടിനുമെല്ലാം പോവുമ്പോള്‍ സമീപത്തായി രേണുവിനോട് ചോദ്യം ചോദിക്കാനും, വീഡിയോ എടുക്കാനുമൊക്കെയായി വ്‌ളോഗേഴ്‌സും ഉണ്ടാവാറുണ്ട്. വിദേശയാത്രയുമായി ബന്ധപ്പെട്ട് പലരും പലതും പറയുന്നുണ്ട്. സെലിബ്രിറ്റികളൊക്കെയാവുമ്പോള്‍ സ്വര്‍ണ കടത്ത് എന്നൊക്കെ വരും. ഞാനും ഇപ്പോള്‍ സെലിബ്രിറ്റിയാണല്ലോ. ഒരാഴ്ചത്തേക്കും, പതിനഞ്ച് ദിവസത്തേക്കുമൊക്കെ പോവുന്നത് കൊണ്ടാണെന്ന് തോന്നുന്നു അങ്ങനെയൊരു ചര്‍ച്ച. അതിലൊന്നും ഒരു കാര്യവുമില്ല. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ എന്നെ എയര്‍പോര്‍ട്ടില്‍ പിടിച്ച് വെക്കേണ്ടതല്ലേ എന്നായിരുന്നു രേണുവിന്റെ ചോദ്യം.
ഭാവി വരന്‍ ഇന്‍ട്രോവേര്‍ട്ടായിരിക്കണം. അധികം സംസാരിക്കുന്നൊരാളെ എനിക്കിഷ്ടമല്ല. അങ്ങനെയൊരാളെയേ സെലക്ട് ചെയ്യൂ. സോഷ്യല്‍മീഡിയയിലൂടെയാണ് ഞാന്‍ എന്റെ ലൈഫിനെക്കുറിച്ച് അറിയുന്നത്. വിദേശത്തുള്ള ആളാണെന്ന് പറയുന്നത് ഞാനും കേള്‍ക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ പറയുന്നത് മുസ്ലീമാണെന്നാണ്. അതങ്ങനെ തന്നെയിരിക്കട്ടെ. എന്റെ മക്കളെ നോക്കുന്ന ആളായിരിക്കണം. ഫിനാന്‍ഷ്യലി ഇന്‍ഡിപ്പെന്‍ഡന്റായിരിക്കണം. കുറേ ഓടിക്കഴിയുമ്പോള്‍ എനിക്ക് മടുക്കുമല്ലോ, അപ്പോള്‍ വീട്ടില്‍ ഇരിക്കണം.


Click it and Unblock the Notifications