»   » യുവ നടന്റെ അശ്ലീല മെസേജുകള്‍; നടി എട്ടിന്റെ പണി കൊടുത്തതിങ്ങനെ..

യുവ നടന്റെ അശ്ലീല മെസേജുകള്‍; നടി എട്ടിന്റെ പണി കൊടുത്തതിങ്ങനെ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

അശ്ലീല മെസേജുകള്‍ അയച്ചതിന് യുവ നടന് നല്ല എട്ടിന്റെ പണികൊടുത്ത് നടി അവിക ഘോര്‍. തെലുങ്കിലെ ഒരു യുവനടനാണ് തനിക്ക് ഇത്തരത്തില്‍ മെസേ്ജുകള്‍ അയച്ചതെന്നു നടി പറയുന്നു.

ഒട്ടേറെ തവണ വിലക്കിയിട്ടും വീണ്ടും മെസേജുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്ന നടനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെലുങ്കിലെ മറ്റു സീനിയര്‍ നടന്മാരുള്‍പ്പെടെയുളളവരുടെ മുന്നിലെല്ലാം നാണം കെട്ടിരിക്കുകയാണ് നടന്‍...

ബാലിക വധു

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടി അവിക ഘോര്‍ ഒന്നിലധികം തെലുങ്ക് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കന്നട സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി. ബാലിക വധു എന്ന ടിവി സീരിയലിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടുന്നത്. അതില്‍ അവിക അവതരിപ്പിച്ച ആനന്ദി ഏറെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തെലുങ്ക് നടന്റെ മെസേജുകള്‍

യതൊരു പ്രകോപനവുമില്ലാതെ നടന്‍ (മീഡിയക്കു മുന്നില്‍ അവിക നടന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല) അശ്ലീല മേസേജുകള്‍ അയച്ചു ശല്യപ്പെടുത്തുകയായിരുന്നെന്ന് അവിക പറയുന്നു.

തെലുങ്കിലെ സീനിയര്‍ നടന്മാരുള്ള ഒരു ഗ്രൂപ്പില്‍

തെലുങ്കിലെ സീനിയര്‍ നടന്മാരുള്‍പ്പെടെയുള്ള വാട്ട്്‌സ് ആപ് ഗ്രൂപ്പില്‍ താനും ആ നടനും അംഗങ്ങളായിരുന്നു

സ്‌ക്രീന്‍ ഷോട്ട് എടുത്തു പോസ്റ്റു ചെയ്തു

തുടരെ തുടരെ മെസേജുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ അതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ടെടുത്ത് ആ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്യുകയായിരുന്നു

യുവ നടനെതിരെ താരങ്ങള്‍

പണി കിട്ടിയ നടനെതിരെ തേജ്,രാകുല്‍, സായ് ധരം തുടങ്ങിയ ഒട്ടേറെ യുവതാരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട് .ഒരു ചിത്രത്തില്‍ നടന്റെ നായികയായി അഭിനയിച്ച സ്വാതി റെഡ്ഡി മാത്രമാണ് നടനു പിന്തുണയുമായെത്തിയത്.

English summary
Young actress Avika Gor received inappropriate messages from a Telugu actor on WhatsApp and she decided to shame that person on a WhatAapp group.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam