ദുല്‍ഖറിന്റെ വികാരം തന്നെയാണ്... യൂട്യൂബ് ഇന്ത്യയുടെ ട്വീറ്റ് വൈറലാകുന്നു

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുകയാണ്. മാർച്ച് 4 ന് റിലീസിങ്ങ് പ്രഖ്യാപിച്ച ചിത്രത്തിന്റെ തീയതി വീണ്ടും നീട്ടിയിരിക്കുകയാണ്. പുതിയ തീയതി അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ഇപ്പോഴിത മെഗാസ്റ്റാറിന്റെ പ്രീസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ ടീസറിനെ കുറിച്ചുള്ള യൂട്യൂബ് ഇന്ത്യയുടെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

priest

ഫെബ്രുവരി 27നായിരുന്നു ടീസർ റിലീസ് ചെയ്തത്. ഈ ടീസറിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍ കമന്റ് ചെയ്തിരുന്നു. ഈ കമന്റാണ് യൂട്യൂബ് ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തൊരു ടീസറാണ് ഇത്! എല്ലാവരെയും പോലെ ഞാനും ആവേശത്തിലാണ്. ഈ ത്രില്ലര്‍ ബിഗ് സ്‌ക്രീനില്‍ കാണാനായി ഇനി കാത്തിരിക്കാന്‍ വയ്യ. പ്രീസ്റ്റിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍" എന്നാണ് ദുല്‍ഖറിന്റെ ട്വീറ്റ്. 17000ല്‍ അധികം ലൈക്കുകളും അഞ്ഞൂറിലധികം കമന്റുകളാണ് ഇതിന് ലഭിച്ചത്.

ഈ കമന്റിന്റെ സ്ക്രീൻ ഷോർട്ട്പങ്കുവെച്ച് കൊണ്ടാണ് യൂട്യൂബ് ഇന്ത്യയെ ട്വീറ്റ് ചെയ്തിരിക്കുന്നത്. "ദുല്‍ഖറിന്റെ അതേ വികാരം" എന്നാണ് യൂട്യൂബ് ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ സാനിയ ഇയ്യപ്പനെയും നിഖില വിമലിനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട് . ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോയുടെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Read more about: mammootty priest
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X