എന്റെ പണമായിരുന്നു അമ്മായിയമ്മയുടെ ലക്ഷ്യം, പ്രായമായ സ്ത്രീകളെപ്പോലും അയാൾ വെറുതെ വിടില്ല, തെളിവുണ്ട്; ശാരിക
അവതാരക, യുട്യൂബർ എന്നീ നിലകളിൽ ശ്രദ്ധേയയാണ് ശാരിക. ശക്തമായ നിലപാടുകളും മറയില്ലാത്ത ചോദ്യങ്ങളും ചോദിക്കുന്ന ശാരികയെ മാത്രമെ മലയാളികൾക്ക് പരിചയമുള്ളു. അടുത്തിടെ രേണു സുധിയുമായി നടത്തിയ അഭിമുഖത്തിന്റെ പേരിൽ ശാരിക വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു കഴിഞ്ഞ കാലം ശാരികയ്ക്കുണ്ട്. ഇപ്പോഴിതാ മൈന്റ്സ്കേപ്പ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതം തനിക്ക് തന്നെ വേദനകളെ കുറിച്ച് മനസ് തുറക്കുകയാണ് ശാരിക.
ഭർത്താവും കുടുംബവും തന്നേയും മകളേയും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ശാരിക പറയുന്നു. പപ്പയ്ക്ക് അയാളുമായുള്ള എന്റെ വിവാഹത്തിന് താൽപര്യമില്ലായിരുന്നു. അയാളുടെ ഫേസ്ബുക്കിലെ ഫോട്ടോകൾ കണ്ടയുടൻ ശാരിക്കുട്ടി ഇവൻ ഒരു കറക്ക് കമ്പനിയാണല്ലോ എന്നാണ് ആദ്യം പറഞ്ഞത്. ആണുങ്ങൾക്ക് അല്ലേ ആണുങ്ങളെ കൂടുതൽ മനസിലാകൂ.

പപ്പ പറഞ്ഞതൊക്കെ ശരിയായിരുന്നുവെന്ന് പിന്നീട് എനിക്ക് മനസിലായി. വിവാഹം കഴിഞ്ഞ് ഒരു വർഷം ആകും മുമ്പാണ് പപ്പ മരിച്ചത്. രണ്ട് വർഷത്തോളം ആ ട്രോമ എനിക്കുണ്ടായിരുന്നു. പക്ഷെ അയാൾ എന്നെ തിരിഞ്ഞ് നോക്കിയില്ല. അയാൾ വിളിച്ചപ്പോൾ ഒപ്പം ചെന്നില്ലെന്നത് ആയിരുന്നു കാരണം. പപ്പ മരിച്ച ഷോക്കിലാണ് ഞാൻ എന്നത് അയാൾ ചിന്തിക്കുന്നേയില്ല. കുഞ്ഞിനെ കാണാൻ പോലും വന്നില്ല. ഒന്നും ചെയ്ത് തന്നില്ല. പൈസ മുടക്കാൻ മടിയുള്ളവരാണ്.
എന്റെ വീട്ടിലെ പണം ആയിരുന്നു അമ്മായിയമ്മയുടെ ലക്ഷ്യം. അത് എനിക്ക് പിന്നീട് മനസിലായി. ഞാൻ എന്റെ വീട്ടിൽ പോകുന്നതുപോലും അവർക്ക് ഇഷ്ടമായിരുന്നില്ല. ആ കുടുംബത്തിലെ എല്ലാവരും എന്നോട് ഒഴികെ മറ്റെല്ലാവരോടും നന്നായി സംസാരിക്കും. എന്റെ ഭർത്താവായിരുന്ന വ്യക്തിപോലും അങ്ങനെയായിരുന്നു. അയാൾ ഓഫീസിലെ പെണ്ണുങ്ങളുടെ ഇടയിലാണെന്നാണ് ഞാൻ അറിഞ്ഞത്. പ്രായമായ സ്ത്രീകളെപോലും വെറുതെ വിടില്ല. അതുപോലെ സംസാരിക്കും.
എല്ലാത്തിനും എന്റെ കയ്യിൽ തെളിവുണ്ടായിരുന്നു. അയാൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു. അവസാനം അയാൾ തന്നെ എന്നോട് അത് തുറന്ന് സമ്മതിച്ചു. പക്ഷെ അവർ ഇതുവരേയും വിവാഹിതരായിട്ടില്ല. കാരണം ആ സ്ത്രീക്ക് രണ്ട് പെൺമക്കളുണ്ട്. അവരുടെ ഭർത്താവിനെ ഞാൻ പോയി കണ്ടിരുന്നു. കാര്യങ്ങൾ കൃത്യമായി പറഞ്ഞ് കൊടുത്തു. ആരുടേയും മുന്നിൽ തല കുനിക്കുന്ന പ്രവൃത്തി ഞാൻ ഇതുവരേയും ചെയ്തിട്ടില്ല. അതുകൊണ്ട് എന്റെ പാസ്റ്റ് ആരും ചികഞ്ഞ് പോയിട്ടും കാര്യമില്ല.
ആണിനേയോ പെണ്ണിനേയോ ആരെയും പ്രേമിക്കാനുള്ള സ്വാതന്ത്ര്യം എന്റെ മകൾക്ക് ഞാൻ കൊടുത്തിട്ടുണ്ട്. എൽജിബിടിക്യു വിഭാഗത്തിലെ ആളുകളെ ഞാനും പിന്തുണയ്ക്കുന്നുണ്ട്. അതൊക്കെ അവരുടെ ഫീലിങ്സല്ലേ. ഏറ്റവും മാതൃകയായ സ്നേഹം ഏതാണെന്ന് ചോദിച്ചാൽ ലെസ്ബിയൻ കപ്പിൾ ആദിലയേയും നൂറയേയും ഞാൻ പറയും. അവരുടെ കഥ എനിക്ക് അറിയാം. സ്നേഹമെന്ന ഒറ്റ ഭാഷയിലാണ് അവർ നിലനിന്നുപോകുന്നത്. ഉദാത്തമായി സ്നേഹിക്കുന്നവർ കുറവാണ്.

ബൈ സെക്ഷ്വൽ ആണോയെന്ന ചോദ്യം ആരും എന്നോട് ഇതുവരേയും ചോദിച്ചിട്ടില്ല. ഹെയറൊക്കെ കട്ട് ചെയ്തതുകൊണ്ട് അങ്ങനൊരു ചോദ്യം ഞാൻ ആളുകളിൽ നിന്നും പ്രതീക്ഷിച്ചിരുന്നു. ആണായി ജനിച്ചാൽ മതിയെന്ന് ആഗ്രഹിച്ചിരുന്നു. അതിന് കാരണം ആണുങ്ങളുടെ പ്രിവിലേജാണ്. ഇന്ന് എന്റെ ചിന്ത മാറി. ഒറ്റയ്ക്ക് ജീവിച്ച് തുടങ്ങിയപ്പോൾ കാര്യങ്ങൾ മനസിലായി. ഇനി എത്ര ജന്മമുണ്ടെങ്കിലും എനിക്ക് സ്ത്രീയായി ഇന്ത്യയിൽ തന്നെ ജനിച്ചാൽ മതി. ലീഗലി ഞാൻ ഇതുവരേയും ഡിവോഴ്സായിട്ടില്ല. ഭർത്താവിനും അമ്മയ്ക്കും എതിരെ കേസ് കൊടുത്തിട്ടുണ്ട്.
അത് എനിക്കും കുഞ്ഞിനും ജീവനാംശം തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു. അന്നൊന്നും അയാളെ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. കാരണം എന്റെ കുഞ്ഞിന് അച്ഛൻ വേണമല്ലോ. കോടതിയിൽ വെച്ച് പോലും കുഞ്ഞിനെ അയാൾ തിരിച്ച് നോക്കിയിട്ടില്ല. പുരുഷവിരോധിയല്ല ഞാൻ. പാട്നർ എന്ന രീതിയിൽ വരുമ്പോൾ മാത്രമാണ് പുരുഷനോട് എനിക്ക് അകൽച്ച തോന്നുന്നത്.
എനിക്ക് നല്ല പുരുഷ സുഹൃത്തുക്കളുണ്ട്. നാട്ടിൽ ചോദിച്ചാൽ എന്റെ ഭർത്താവായിരുന്ന വ്യക്തിയും അയാളുടെ സഹോദരനും മാന്യന്മാരാണ്. പക്ഷെ ഇവരുടെ കയ്യിൽ ഇല്ലാത്ത കന്നംതിരിവുകൾ ഇല്ല. വെളളമടി, പെണ്ണുപിടി എല്ലാമുണ്ട്. അതിന് തെളിവും കിട്ടിയിട്ടുണ്ട്. ആ ഫാമിലിയേക്ക് ഒരു പെണ്ണും പോകാതിരിക്കുന്നതാണ് നല്ലതെന്നും ശാരിക പറയുന്നു.


Click it and Unblock the Notifications











