രണ്ട് ഭാര്യമാരുടെ കൂടെ ബിഗ് ബോസിലേക്ക്! പ്രമുഖ യൂട്യൂബറുടെ ജീവിതത്തെ പറ്റി തുറന്ന് സംസാരിച്ച് ഭാര്യമാര്‍
മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസ് ഷോ അവസാനിച്ചിരിക്കുകയാണ്. ആറാം തവണയാണ് മലയാളത്തില്‍ ബിഗ് ബോസ് എത്തിയതെങ്കിലും എല്ലാ സീസണുകളും പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. ഇതിനിടെ ഹിന്ദിയില്‍ തുടങ്ങിയ ബിഗ് ബോസിന്റെ പുതിയ സീസണിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്.
സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസ് ഷോ രാജ്യത്ത് എല്ലായിടത്തും ചര്‍ച്ചയാവാറുണ്ട. ഇത്തവണ പുതുമകളോടെയാണ് ഹിന്ദിയില്‍ ഷോ തുടങ്ങിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയം ഒടിടി ആയിട്ടാണ് ഷോ ആരംഭിച്ചതെന്നാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ സംപ്രേക്ഷണം ആരംഭിച്ച ബിഗ് ബോസില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

കൊവിഡ് വന്നതിന് ശേഷമാണ് ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോ ഒടിടി യിലൂടെ ആക്കുന്നതിനെ കുറിച്ചുള്ള ചിന്ത വരുന്നത്. ഒടുവില്‍ ഹിന്ദിയിലെ പുതിയ സീസണ്‍ ഒടിടിയിലൂടെ ആരംഭിച്ചു. സാധാരണ ബിഗ് ബോസ് 100 ദിവസങ്ങളിലായിട്ടാണ് നടക്കുന്നതെങ്കില്‍ ഒടിടി അമ്പത് ദിവസമായിരിക്കും ഉണ്ടാവുക.
മറ്റൊരു പ്രത്യേകത അവതാരകനെ കുറിച്ചാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിഗ് ബോസ് ഹിന്ദി അവതരിപ്പിക്കാറുള്ളത് നടന്‍ സല്‍മാന്‍ ഖാന്‍ ആണ്. ഇത്തവണ പുതിയൊരു അവതാരകന്‍ എത്തിയിരിക്കുകയാണ്. ബോളിവുഡിലെ മുതിര്‍ന്ന താരം അനില്‍ കപൂറാണ് ഇത്തവണ ബിഗ് ബോസ് ഒടിടി ഷോ അവതരിപ്പിക്കുന്നത്.
സല്‍മാന്‍ ഖാന്‍ സിക്കന്ദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് ഇത്തവണ ഷോ ഉപേക്ഷിച്ചത് എന്നാണ് വിവരം. അതേ സമയം ഷോയിലെ പുതിയ മത്സരാര്‍ഥികളെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരേ കുടുംബത്തിലെ മൂന്നുപേര്‍ ഇത്തവണ ഷോ യില്‍ ഉണ്ടെന്നതാണ് ശ്രദ്ധേയം.

മൊത്തം 16 പേരാണ് ബിഗ് ബോസ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. ഇത്തവണ യൂട്യൂബേഴ്‌സും വ്‌ളോഗര്‍മാരുമാണ് മത്സരാര്‍ഥികളില്‍ ഭൂരിഭാഗം പേരും. അതിലേറ്റവും ശ്രദ്ധേയമായിരിക്കുന്നത് ഒരു ഭര്‍ത്താവും രണ്ട് ഭാര്യമാരും ഒരുമിച്ച് പ്രേക്ഷകരെ ഞെട്ടിക്കാനായി ഷോ യിലേക്ക് വന്നിരിക്കുന്നതാണ്.
ഹൈദരാബാദില്‍ നിന്നുള്ള യൂട്യൂബറായ അര്‍മാന്‍ മാലിക്കാണ് തന്റെ രണ്ട് ഭാര്യമാരുമായി ബിഗ് ബോസിലേക്ക് വന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരമാണ് അര്‍മാന്‍ മാലിക്ക്. രണ്ട് തവണ വിവാഹിതനായ താരത്തിന്റെ ഭാര്യമാരാണ് പായല്‍- കൃതിക എന്നിവര്‍. മൂവരും ഒരുമിച്ചാണ് ബിഗ് ബോസിലേക്ക് വന്നിരിക്കുന്നത്.
മൂന്ന് പേരുണ്ടെങ്കിലും ഇവര്‍ ഒറ്റയ്ക്കാണ് മത്സരിക്കാന്‍ എത്തിയത്. മൂവരെയും അനില്‍ കപൂര്‍ വേദിയിലേക്ക് വിളിച്ചതിന് ശേഷം തങ്ങളെങ്ങനെയാണ് പ്രശ്‌നങ്ങള്‍ ഇല്ലാതെ കുടുംബം കൊണ്ടുപോകുന്നതെന്നും വിവാഹജീവിതത്തെ കുറിച്ചടക്കം താരങ്ങള്‍ പറഞ്ഞിരുന്നു. മാത്രമല്ല മൂന്നുപേരും വ്യക്തിപരമായി മത്സരിക്കുന്നതിനാല്‍ എന്ത് സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.


Click it and Unblock the Notifications