'മദ്യം വാങ്ങാൻ പണമുണ്ട്... പക്ഷെ ആളുകൾക്ക് രേണു ഇപ്പോഴും വിധവയും കുടുംബം പോറ്റാൻ നെട്ടോട്ടമോടുന്ന സ്ത്രീയും'
ഒന്ന് അവസാനിക്കും മുമ്പ് മറ്റൊരു വിവാദം രേണു സുധിയെ തേടി എപ്പോഴും എത്താറുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയയിൽ സജീവമായി താരപത്നിയെ കാണാം. താനുമായി ബന്ധപ്പെട്ട് വരുന്ന വിവാദങ്ങളോടെല്ലാം കൃത്യമായി പ്രതികരിക്കാറുള്ള രേണു സുധി ഷഫീന ബീവി എന്ന യുട്യൂബറെ ആക്ഷേപിച്ച് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. തന്റെ മാതാപിതാക്കളെ പരിഹസിക്കുന്ന സംസാരം യുട്യൂബറുടെ ഭാഗത്ത് നിന്ന് ഉണ്ടായപ്പോഴാണ് രേണു പ്രതികരിച്ചത്.
പക്ഷെ ഇപ്പോൾ സമൂഹത്തിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയ്ക്ക് അനുസരിച്ചായിരുന്നില്ല രേണുവിന്റെ പ്രതികരണം. വളരെ തരംതാഴ്ന്ന തരത്തിൽ മോശം വാക്കുകൾ അടക്കം രേണു പ്രയോഗിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ തനിക്ക് എതിരെ ഉയരുന്ന വിമർശനങ്ങളെ രേണു സമീപിക്കുന്ന രീതിയെ വിമർശിക്കുകയാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ വിവി.

കഴിഞ്ഞ ദിവസം മീഡിയയോട് സംസാരിക്കവെ മദ്യപാനത്തെ കുറിച്ച് രേണു പറഞ്ഞ കമന്റിനേയും വിവി വിമർശിച്ചു. ക്രിസ്മസിന് വെള്ളം അല്ലാതെ വേറെ എന്തെങ്കിലും മിക്സ് ചെയ്ത് അടിക്കാറുണ്ടോ എന്ന് ഓൺലൈൻ മീഡിയകൾ ചോദിച്ചപ്പോഴാണ് രേണുവിന്റെ മറുപടി വന്നത്. അതേ അടിക്കാറുണ്ട്... ക്രിസ്മസിന് എന്താണ് അടിക്കേണ്ടത്..? എന്തെങ്കിലും അടിക്കാം... എന്ന് പറഞ്ഞാണ് രേണു സംസാരിച്ച് തുടങ്ങിയത്.
എന്താണ് ഫേവറേറ്റ് എന്ന് ചോദിച്ചപ്പോൾ എന്തായിരിക്കും എന്റെ ഫേവറേറ്റ് എന്നാണ് നിങ്ങൾക്ക് തോന്നുന്നത് എന്നാണ് രേണു മീഡിയയോട് തിരിച്ച് ചോദിച്ചത്. മാജിക്ക് മൊമന്റ് എന്ന് മീഡിയക്കാരിൽ നിന്നും മറുപടി വന്നപ്പോൾ ആശ്ചര്യത്തോടെ ഇതെങ്ങനെ അറിയാം..? ഉത്തരം ശരിയാണ്. എല്ലാവർക്കും അറിയാമോ അപ്പോൾ?. അത് മാത്രമേയുള്ളു വേറൊന്നും കഴിക്കില്ലെന്നാണ് രേണു പറഞ്ഞത്.
ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാത്ത വ്യക്തിക്ക് മാജിക്ക് മൊമന്റ് വാങ്ങി അടിക്കാനായിട്ട് പറ്റും അല്ലേ എന്നാണ് രേണുവിന്റെ വൈറൽ വീഡിയോ കണ്ട് വിവി പ്രതികരിച്ച് ചോദിച്ചത്. വേറൊരു ബ്രാന്റും അടിക്കാറില്ല. ഇത് മാത്രമെ അടിക്കാറുള്ളു. അതും വല്ലപ്പോഴും മാത്രം. കുടിക്കുന്നതിനെ തെറ്റായി പറയുന്നില്ല.
കൊല്ലം സുധിയുടെ വിധവ എന്ന ലേബലിൽ കയറി വരികയും വാടക പോലും കൊടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്ത സ്ത്രീയാണ് ഇപ്പോൾ താൻ വല്ലപ്പോഴും മദ്യപിക്കാറുണ്ടെന്നും ഏത് ബ്രാന്റാണ് കഴിക്കുന്നതെന്നും പറയുന്നത്. എന്നാൽ ഇപ്പോഴും അന്ധത ബാധിച്ച ആരാധകർ പറയുന്നത് രേണുവിന് ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്നാണെന്നും വിവി രേണുവിനെ പിന്തുണയ്ക്കുന്നവരെ വിമർശിച്ച് പറഞ്ഞു. കുടിക്കുന്നതിനെ തെറ്റായി പറയുന്നില്ല.

അതെല്ലാം ഓരോരുത്തരുടെ പേഴ്സണൽ ചോയ്സാണ്. പക്ഷെ രേണു സുധിയെ സമൂഹം അറിഞ്ഞത് കൊല്ലം സുധിയുടെ വിധവ എന്ന രീതിയിലാണ്. രണ്ട് മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന സ്ത്രീയെന്ന ലേബലും ഉണ്ടായിരുന്നു. ഇപ്പോൾ രേണു ആഹാരത്തിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലല്ല. അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതിയുണ്ട് ഇപ്പോൾ. ബിഗ് ബോസിൽ പങ്കെടുത്തിരുന്നു, ഇനോഗറേഷൻസ് കിട്ടുന്നുണ്ട്, വിദേശത്തും സ്വദേശത്തുമായി നിരവധി പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്.
അതുകൊണ്ട് തന്നെ നല്ല പൈസയും കയ്യിലുണ്ട്. അതുകൊണ്ട് അന്ധരായ ആരാധകർ രേണുവിന് ആഹാരത്തിന് വകയില്ലെന്ന് പറയരുത്. ചില രേണു ആരാധകർ പറയുന്നത് നമ്മൾ രേണുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നാണ്. സത്യത്തിൽ യുട്യൂബേഴ്സായ ഞങ്ങൾ ഉള്ളതുകൊണ്ടാണ് രേണുവിന് റീച്ച് കിട്ടിയതും ബിഗ് ബോസിൽ പോയതും സാമ്പത്തിക ശേഷി ഉണ്ടായതും.
വിധവകളെ മൊത്തത്തിൽ രേണു ആക്ഷേപിക്കുകയാണെന്ന് ഞങ്ങൾ പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ?. ബിഗ് ബോസിൽ പോയപ്പോൾ പോലും രേണു വിധവകൾക്ക് വേണ്ടി സംസാരിച്ചിട്ടില്ല. വീട് വെച്ച് തന്നവരേയും സ്ഥലം തന്ന ബിഷപ്പിനേയും വരെ പച്ചക്ക് രേണു ആക്ഷേപിച്ചിരുന്നു. അന്നൊന്നും രേണുവിനെ പിന്തുണയ്ക്കുന്നവരെ കണ്ടിട്ടില്ല. ചിലപ്പോഴൊക്കെ ഇത്ര വിവരം കെട്ടവരാണോ രേണുവിന്റെ സപ്പോർട്ടേഴ്സ് എന്ന് തോന്നിപ്പോകുമെന്നും വിവി പറഞ്ഞു.


Click it and Unblock the Notifications











