'ഭർത്താവ് അറസ്റ്റിലായപ്പോൾ ചിരിച്ച് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു, മകളുടെ ഭർത്താവിനോട് ഫിലിപ്പ് ചെയ്തത്'
മൂന്ന് ദിവസം മുമ്പാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും മുൻ എസ്ഐയുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിലായത്. മാനസിക വെല്ലുവിളി നേരിടുന്ന കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ്പ് അറസ്റ്റിലായത്. സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. ഫിലിപ്പ് ഇപ്പോൾ റിമാന്റിലാണ്. അതേസമയം കേസ് ആസൂത്രിതമാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഭാര്യ ഡോളിയും മകളും പറഞ്ഞിരുന്നു.
ഫിലിപ്പും ഭാര്യയും മക്കളും വേർപിരിഞ്ഞാണ് താമസമെന്നും കുടുംബം ഒപ്പമില്ലെന്നും പ്രചരിച്ചതോടെയാണ് ഭാര്യയും മകളും മാധ്യമങ്ങൾക്ക് മുന്നിൽ വന്നതും ഫിലിപ്പിന് പിന്തുണ അറിയിച്ചത്. ജാമ്യത്തിൽ ഇറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് കുടുംബം പറഞ്ഞത്. ഇരുപത്തിമൂന്ന് വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്.

ഞങ്ങൾ ഒരുമിച്ച് തന്നെയാണ് താമസിക്കുന്നത് എന്നാണ് ഭാര്യ പറഞ്ഞത്. പക്ഷെ കുടുംബം ഫിലിപ്പിനെ വെളുപ്പിക്കാൻ കള്ളം പറയുകയാണെന്ന് യുട്യൂബർ ഡാനി സത്യൻ ആരോപിച്ചു. അതിനുള്ള കാരണങ്ങളും വ്യക്തമാക്കി. ഫിലിപ്പ് അറസ്റ്റിലായി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഫേസ്ബുക്കിൽ ചിരിച്ച് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തയാളാണ് ഫിലിപ്പിന്റെ ഭാര്യ ഡോളിയെന്ന് ഡാനി പറയുന്നു. അതുമായി ബന്ധപ്പെട്ടുള്ള സ്ക്രീൻ ഷോട്ടുകളും ഡാനി പുറത്ത് വിട്ടു.
മകളുടെ നിർബന്ധത്തിന് വഴങ്ങിയാകാം ഇപ്പോൾ ഭാര്യ ഫിലിപ്പിനെ പിന്തുണച്ച് സംസാരിക്കുന്നതെന്നും യുട്യൂബർ പറയുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെ പറഞ്ഞിരുന്നു ആ വീട്ടിൽ ഫിലിപ്പും അമ്മയും ജോലിക്കാരിയും മാത്രമെയുള്ളുവെന്നത്. വൈഫും മോളും ഫിലിപ്പിന് ഒപ്പമല്ല.
അതുപോലെ മോളുടെ ഭർത്താവിനേയും ഫിലിപ്പ് മുമ്പ് ഒരു കേസിൽ പെടുത്തിയിരുന്നു. ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്ത സമയത്ത് ഡോളി ഫേസ്ബുക്കിൽ ഫോട്ടോ ചിരിച്ച് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഫിലിപ്പിന്റെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് പക്ഷെ ഇപ്പോൾ കാണാനില്ല. എന്തിന് അവർ അക്കൗണ്ട് ഡിലീറ്റാക്കി?. ഡീആക്ടിവേറ്റ് ചെയ്തതാണോയെന്നും അറിയില്ല.
ഇതിനെല്ലാം ശേഷമാണ് അവർ മാധ്യമങ്ങൾക്ക് മുമ്പിൽ വന്ന് ഫിലിപ്പിന് ഒപ്പം കുടുംബമുണ്ടെന്ന് പറയുന്നത്. ഫിലിപ്പിന്റെ അക്കൗണ്ടിലും ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോകളില്ല. മകൾക്കൊപ്പമുള്ള ചില ഫോട്ടോകളുണ്ട് അത്രമാത്രം. മകൾ ഇഷ്ടപ്പെട്ട ആരെയോ കല്യാണം കഴിക്കുകയാണ് ചെയ്തത്. കുട്ടിയുടെ ഭർത്താവിനെ ഫിലിപ്പ് കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ ഇവർ തമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന് അറിയില്ല.

സ്വന്തം ഭർത്താവ് അറസ്റ്റിലായെന്ന് അറിഞ്ഞപ്പോൾ പുതിയ പ്രൊഫൈൽ പിക്ചറിട്ട ഭാര്യയാണ് ഇപ്പോൾ വന്ന് ഭർത്താവിനെ വെളുപ്പിക്കുന്നത്. ഇത്രയും ദിവസവും വരാതിരുന്ന ഭാര്യ ഇപ്പോൾ എവിടെ നിന്ന് കയറി വന്നു. കുടുംബത്തിന് മൊത്തത്തിൽ ഇതൊരു നാറ്റക്കേസായി മാറി. മകൾ നിർബന്ധിച്ചതുകൊണ്ടാകാം ഫിലിപ്പിന് വേണ്ടി സംസാരിക്കാൻ ഡോളി വന്നത്. മാത്രമല്ല ഫിലിപ്പ് തന്നെ പോലീസുകാരോട് കുറ്റസമ്മതം നടത്തി കഴിഞ്ഞു.
പിന്നെ എന്തിനാണ് കോടതിയാണ് തീരുമാനിക്കേണ്ടത് എന്നൊക്കെ ഇവർ മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നും ഡാനി ചോദിക്കുന്നു. വെറുതെ അല്ല ഭാര്യ അടക്കമുള്ള റിയാലിറ്റി ഷോകളിൽ കുടുംബമായി പങ്കെടുത്തിട്ടുള്ളവരാണ് ഫിലിപ്പും ഭാര്യ ഡോളിയും. അതുകൊണ്ട് തന്നെ രണ്ടുപേരുടേയും മുഖം മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമാണ്. പോലീസ് ജോലിയിൽ നിന്ന് കുറച്ച് വർഷം മുമ്പാണ് ഫിലിപ്പ് വിരമിച്ചത്.
ശേഷമാണ് മോട്ടിവേഷണൽ സ്പീക്കറായും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായും ആക്ടീവായി പ്രവർത്തിച്ച് തുടങ്ങിയത്. നിരവധി ഫോളോവേഴ്സാണ് ഫിലിപ്പിനുള്ളത്. പലർക്കും ഫിലിപ്പിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന കേസും വിവാദങ്ങളും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.


Click it and Unblock the Notifications











