നിങ്ങളാരും ഇതൊന്നും ചെയ്യരുത്, ഞങ്ങളുടെ കണക്കില്‍ ഇതെല്ലാം സിംപിള്‍, അവരെ അവഹേളിക്കാൻ വേണ്ടി ചെയ്തതല്ല!

യുട്യൂബറും ബ്യൂട്ടി വ്ലോ​ഗറുമായ ​​ഗ്ലാമി ​ഗം​ഗയുടെ വിവാഹമടുത്ത് കഴിഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി അതിന് മുന്നോടിയായുള്ള കാര്യങ്ങൾ അടുപ്പിക്കുന്ന തിരക്കിലാണ് ​ഗം​ഗ. പ്രീ വെഡ്ഡിങ് ഫങ്ഷനുകളെല്ലാം ഒരു മുടക്കവും കൂടാതെ ​ഗം​ഗ നടത്തിയിരുന്നു. സം​ഗീതിന് പകരമായി പാണ്ടി നൈറ്റ് എന്നൊരു ഫങ്ഷൻ ​ഗം​ഗ നടത്തിയിരുന്നു. ഹൽദിയും ഉണ്ടായിരുന്നില്ല.

എന്നാൽ ഫങ്ഷന്റെ വീഡിയോ പുറത്ത് വന്നപ്പോൾ നെ​​ഗറ്റീവ് കമന്റുകളാണ് ​ഗം​ഗയ്ക്ക് ഏറെയും ലഭിച്ചത്. പാണ്ടി നൈറ്റെന്ന് പേരിട്ട് തമിഴ്നാട്ടുകാരെ ​ഗം​ഗ അപമാനിച്ചു. ​ഗം​ഗ റേസിസ്റ്റാണ് എന്ന തരത്തിലെല്ലാമാണ് വിമർശനം ഉണ്ടായിരുന്നത്. ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ​ഗം​ഗ. ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ​ഗം​ഗ പറയുന്നു.

Glamy Ganga

ലാവിഷ് വെഡ്ഡിങ് എന്ന് വിമർശിക്കുന്നവർക്കും ​ഗം​ഗ മറുപടി നൽകി. പാണ്ടി നൈറ്റ് എന്ന പേര് കാരണം പലരും ഞാൻ ഒരു റേസിസ്റ്റ് ആണെന്ന് പറഞ്ഞിരുന്നു. ഒരിക്കലും ഒരു ജാതിയെയോ കുലത്തെയോ അവഹേളിച്ചുകൊണ്ടല്ല അങ്ങനെ ഒരു പേരിട്ടത്. ആ പേര് ഞാനിട്ടതും അല്ല. ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് അങ്ങനെ ഒരു ആഘോഷത്തെ കുറിച്ച് അറിഞ്ഞത്.

കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അത് ചെയ്യണം എന്ന് തോന്നി. അല്ലാതെ ഒരിക്കലും തമിഴ്‌നാട്ടുകാരെ അവഹേളിച്ചതല്ല. തമിഴ്‌നാടുമായും ആ നാട്ടുകാരുമായും എനിക്ക് നല്ല ബന്ധവും സ്‌നേഹവും തന്നെയാണ്. പിന്നെ കുറേ ആളുകള്‍ കമന്റിട്ടു ഇത് പോലെയുള്ള പരിപാടിയൊന്നും നടത്തരുത് എന്ന്. എത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ ചെയ്യുന്നത് കണ്ട് നിങ്ങളാരും ഇതൊന്നും ചെയ്യരുത്.

എന്നെയും അപ്പുവിനെയും സംബന്ധിച്ച് കല്യാണം നടക്കുമ്പോള്‍ ഒരിക്കലും അത് അച്ഛനും അമ്മയ്ക്കുമൊന്നും ബാധ്യതയാവരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവരെയാരെയും ബുദ്ധിമുട്ടിക്കാതെയാണ് ഞങ്ങളിത് നടത്തുന്നത്. നിങ്ങള്‍ സ്വന്തമായി അധ്വാനിക്കുകയും കാശുണ്ടാക്കുകയും ചെയ്യുന്നവരാണെങ്കില്‍ മാത്രം ഇത്തരം കാര്യങ്ങള്‍ ഫോളോ ചെയ്താല്‍ മതി.

ഇതൊക്കെ കണ്ട് പലരും ചോദിക്കുന്നുണ്ട് സിംപിളാണ് എന്ന് പറഞ്ഞിട്ട് ഇതൊക്കെ ആഘോഷമല്ലേ എന്ന്. സിംപിള്‍ തന്നെയാണ് ആഘോഷങ്ങള്‍ എല്ലാം എന്ന് ഞാന്‍ വീണ്ടും വീണ്ടും പറയുകയാണ്. ഞങ്ങളുടെ കണക്കില്‍ ഇതെല്ലാം സിംപിള്‍ തന്നെയാണ്. ഹല്‍ദി, സംഗീത് പോലുള്ള ചടങ്ങുകള്‍ എല്ലാം ഞങ്ങള്‍ ഒഴിവാക്കിയതാണ്. അതൊക്കെ ഒഴിവാക്കിയിട്ടാണ് പാണ്ടി നൈറ്റ് വെച്ചത്. അത് വളരെ നന്നായി വരികയും ചെയ്തു.

Glamy Ganga

ഇപ്പോള്‍ നടത്തിയ ബ്രൈഡ് ടു ബിയും മനോഹരമായിരുന്നുവെന്നും ഗ്ലാമി ഗംഗ പറഞ്ഞു. കുടുംബാം​ഗങ്ങളും കേരളത്തിലെ ഫെയ്മസായ ഇൻഫ്ലബൂവൻസേഴ്സും സുഹൃത്തുകളും വളരെ പ്രിയപ്പെട്ടവരേയും മാത്രമാണ് എല്ലാ ചടങ്ങിലേക്കും ​ഗം​ഗ ക്ഷണിച്ചത്. നാളെയാണ് ​ഗം​ഗയുടേയും വിഷ്ണുവിന്റേയും വിവാഹം. പ്രിയപ്പെട്ട എന്റെ ഫാമിലിക്ക് നാളെയാണ് ഞങ്ങളുടെ വിവാഹം.

എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം. നിങ്ങൾ എനിക്ക് ഏറ്റവും പ്രിയപെട്ടവരാണ്. എപ്പോഴും എന്റെ കൂടെ ഉണ്ടാകുന്നവർ ലവ് യു ​ഗയ്സ് എന്നാണ് സേവ് ദി ഡേറ്റ് വീഡിയോ യുട്യൂബിൽ പങ്കിട്ട് ​ഗം​ഗ കുറിച്ചത്. യുട്യൂബ് ചാനൽ ആരംഭിച്ചശേഷമാണ് ​ഗം​ഗയുടെ ജീവിതം മാറി തുടങ്ങിയത്. അച്ഛനുപേക്ഷിച്ച കുടുംബത്തിന്റെ താങ്ങും തണലും ​ഗം​ഗയായിരുന്നു.

യുട്യൂബ് വരുമാനം കൊണ്ട് വീടും കാറും അമ്മയ്ക്കും സഹോദരിക്കും നല്ല ജീവിത സാഹചര്യവും ​ഗം​ഗ നൽകി. പത്ത് ലക്ഷത്തിന് മുകളിലാണ് ​​ഗം​ഗയുടെ സബ്സ്ക്രൈബേഴ്സ്. ​ഗം​ഗയുടെ വരൻ വിഷ്ണുവിന്റെ രണ്ടാം വിവാഹമാണ്. ആദ്യ ദാമ്പത്യത്തിൽ ഒരു കുഞ്ഞ് ​വിഷ്ണുവിനുണ്ട്. ​ഗം​ഗയും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X