ലക്ഷങ്ങളുടെ ടേൺ ഓവറിനെ കുറിച്ച് ദിയ തന്നെ പറയുന്നു, രാഷ്ട്രീയത്തിന്റെ പേരിൽ തെറ്റ് ന്യായീകരിക്കുന്നു; വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ വിവാദമായി നിൽക്കുന്ന ഒരു വിഷയമാണ് ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ഉണ്ടായ സാമ്പത്തിക തട്ടിപ്പ്. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകൾ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. കൂടാതെ ജീവനക്കാരികൾ അത് സമ്മതിക്കുന്ന വീഡിയോയും ദിയ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇതുവരേയും കൃത്യമായ അന്വേഷണമോ നടപടിയോ പോലീസിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

മാത്രമല്ല ജീവനക്കാർ കൊടുത്ത കൗണ്ടർ കേസിന്റെ പേരിൽ കൃഷ്ണകുമാറിനും കുടുംബാം​ഗങ്ങൾക്കും എതിരെ എഫ്ഐആറും ഫയൽ ചെയ്തിട്ടുണ്ട്. ദിയയുടെ സ്ഥാപനത്തിൽ നടന്ന മോഷണം ചർച്ചയായശേഷം ഒരു വിഭാ​ഗം ആളുകൾ നടന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ജീവനക്കാരികളെ പിന്തുണച്ച് ദിയയേയും കുടുംബത്തേയും കുറ്റപ്പെടുത്തുന്നുണ്ട്. അത്തരത്തിൽ കൃഷ്ണകുമാറിനേയും ദിയയേയും അധിക്ഷേപിച്ച് വീഡിയോ ചെയ്ത വ്യക്തിയെ തുറന്ന് കാട്ടുകയാണ് യുട്യൂബറായ മൂപ്പൻസ് വ്ലോ​ഗ്സ്.

Krishna Kumar Diya Krishna
Photo Credit: Krishna Kumar / Diya Krishna

കൃഷ്ണകുമാറിന്റെ രാഷ്ട്രീയത്തോടുള്ള എതിർപ്പ് ദിയയുടെ വിഷയത്തിൽ ആയുധമായി ഉപയോ​ഗിക്കരുതെന്ന് മൂപ്പൻസ് വ്ലോ​ഗ് പറയുന്നു. ബ്രഹ്മ ബൂമർ എന്ന യുട്യൂബ് ചാനലിലാണ് ദിയയെ അധിക്ഷേപിച്ച് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദിയയും കൃഷ്കുമാറും ടാക്സ് വെട്ടിപ്പ് നടത്തിയെന്നും ബ്രഹ്മ ബൂമറിന്റെ വീഡിയോയിലുണ്ട്.

മൂപ്പൻസ് വ്ലോ​ഗിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 23 വർഷം തടവ് ലഭിക്കാവുന്ന ഏഴ് കുറ്റങ്ങളും മൂന്ന് ജാമ്യമില്ല വകുപ്പും ചേർത്താണ് കൃഷ്ണ കുമാറിനും മകൾ ദിയയ്ക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. എഫ്ഐആറിലെ കൂടുതൽ വിശദാംശങ്ങൾ ഓൺലൈനിൽ ലഭ്യമല്ല. നമ്പർ മാത്രമെ ലഭ്യമായുള്ളു. പലതരം രാഷ്ട്രീയ കാഴ്ചപ്പാടുകൾ നമുക്കെല്ലാം ഉണ്ടാകാം. പക്ഷെ ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ കണ്ണോടെ കാണുകയും അഭിപ്രായം പറയുകയും ചെയ്യാതിരിക്കുക.

ഒരു പെൺകുട്ടിയുടെ കഷ്ടപ്പാടിന്റെ ഫലമായ സ്ഥാപനത്തിന്റെ ആണികല്ലും വേരും പിഴുത് കൊണ്ട് പോകാൻ നോക്കിയ മൂന്ന് പെരുംകള്ളികളാണ് ആ പെൺകുട്ടികൾ. അവർ കുറ്റസമ്മതം നടത്തിയതും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ കുടുംബത്തെ താറടിച്ച് ആ പെൺകുട്ടികളെ ന്യായീകരിക്കുകയാണ് ഒരാൾ. കൃഷ്ണകുമാറും മകളും ടാസ്ക് വെട്ടിച്ചു, ദിയ വൈകാതെ ജയിലിലാകും എന്നുള്ള തരത്തിലെല്ലാമാണ് അയാൾ യുട്യൂബിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചില സ്ഥാപനങ്ങളിൽ ജാതി നോക്കി ജോലിയ്ക്ക് എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചില ജ്വല്ലറികളിൽ അങ്ങനെയാണ്. പക്ഷെ ദിയ അങ്ങനെ ചെയ്തിട്ടില്ല. അങ്ങനൊരു ചിന്തയോടെ ജോലിക്ക് എടുത്തതാണെങ്കിൽ ആദ്യം മുതൽ അങ്ങനെ ദിയ പെരുമാറുമായിരുന്നു.

Krishna Kumar Diya Krishna
Photo Credit: Krishna Kumar / Diya Krishna

പക്ഷെ ആ കുട്ടി സഹപ്രവർത്തകരെപോലെയാണ് ആ മൂന്ന് പെൺകുട്ടികളെ കണ്ടത്. ബ്രഹ്മ ബൂമർ എന്ന യുട്യൂബ് ചാനലിലാണ് കൃഷ്ണകുമാറിനേയും കുടുംബത്തേയും അധിക്ഷേപിച്ചുള്ള വീഡിയോകൾ പ്രത്യക്ഷപ്പെട്ടത്. ഇയാൾ എന്ത് രാഷ്ട്രീയത്തിന്റെ പേരിലാണ് ഇങ്ങനെ വീഡിയോകൾ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. ദിയയുടെ പ്രസവം ജയിലിലായിരിക്കുമെന്നെല്ലാം വീഡിയോയുണ്ട്. മോഷണത്തെ എന്തിന്റെ പേരിലാണ് ന്യായീകരിക്കുന്നതെന്ന് മനസിലാകുന്നില്ല.

ദിയ കൃഷ്ണയ്ക്ക് എങ്ങനെ 69 ലക്ഷം രൂപയുടെ ടേൺ ഓവർ വന്നുവെന്ന സംശയവും അയാൾക്കുണ്ട്. പ്രീമിയം പ്രോഡക്ടസാണ് ദിയ വിൽക്കുന്നത്. റീസെല്ലേഴ്സും ദിയയ്ക്കുണ്ട്. പതിനായിര കണക്കിന് രൂപയ്ക്കായിരിക്കും അവരുമായി വ്യാപാരം നടത്തുന്നത്. അതിന്റെ വിശദാംശങ്ങൾ ദിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സവർണ ചിന്താ​ഗതി കൃഷ്ണകുമാറിന് ഉണ്ടായിരുന്നുവെങ്കിൽ സിന്ധുവിനെ വിവാഹം ചെയ്യുമായിരുന്നോ?.

ആ നാല് മക്കൾ കൃഷ്ണകുമാറിന്റെ ​ഗോൾഡൺ പില്ലേഴ്സാണ്. സമൂഹം എതിർത്താലും മക്കൾക്കൊപ്പം നിൽക്കുന്ന അവരുടെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളാണ് സിന്ധുവും കൃഷ്ണകുമാറും. രാഷ്ട്രീയത്തിന്റെ പേരിൽ വ്യക്തികളെ അധിക്ഷേപിക്കരുതെന്നും മൂപ്പൻ വ്ലോ​ഗ്സ് പറയുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X