രേണുവിന്റെ പിതാവ് പലിശയ്ക്ക് പണം കൊടുക്കുന്നു, വ്യാജ ബിഷപ്പിന് പ്രമോഷൻ, മാമോദീസ മുങ്ങാത്ത സുധി; വിമർശനം!

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയും നടിയുമായ രേണു അടുത്തിടെ നിരന്തരമായി സോഷ്യൽമീഡിയയിൽ നിന്നും വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. കൊല്ലം സുധിയുടെ ചരമ വാർഷികം സ്വന്തം പ്രമോഷനും റീച്ചിനും വേണ്ടിയുള്ള മാർ​ഗമാക്കി മാറ്റി, നിയമവിരുദ്ധമായ ലക്കി ഡ്രോ ഇവന്റിന് പ്രമോഷൻ നൽകി, കൊല്ലം സുധിയുടെ പേരും മരണവും റീച്ചിന് വേണ്ടി ഉപയോ​ഗിക്കുന്നു എന്നിവയെല്ലാം ചൂണ്ടി കാട്ടിയാണ് സോഷ്യൽമീഡിയ രേണുവിനെ വിമർശിക്കുന്നത്.

എന്നാൽ താൻ വളരുന്നതിലുള്ള അസൂയകൊണ്ട് ആളുകൾ മനപൂർവം തന്നെ വിമർശിക്കുകയാണെന്നാണ് രേണുവിന്റെ വാദം. തങ്ങളെ പരിഹസിച്ചും വിമർശിച്ചും റിയാക്ഷൻ വീഡിയോ ചെയ്തവർക്കെതിരെ രേണുവും കുടുംബവും കഴിഞ്ഞ ദിവസം രം​ഗത്ത് എത്തിയിരുന്നു. റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ മൂലം താനും കുടുംബവും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത വിധത്തിൽ നാണക്കേട് അനുഭവിക്കുകയാണെന്നാണ് രേണു പറഞ്ഞത്.

Renu Sudhi
Photo Credit: Renu Sudhi / instagram

ആത്മഹത്യയുടെ വക്കിലാണ് തന്റെ കുടുംബമെന്നും രേണുവും സഹോദരി രമ്യയും പറഞ്ഞിരുന്നു. ഇപ്പോഴിതാ രേണുവിനേയും കുടുംബത്തേയും കുറിച്ച് തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ അതുൽ.

രേണുവിന്റെയും കുടുംബത്തിന്റെയും പല പ്രവൃത്തികളിലും തനിക്ക് സംശയമുണ്ടെന്നും അതിനാലാണ് താൻ സംശയങ്ങൾ ചോദിച്ച് വീഡിയോ പങ്കുവെച്ചതെന്നും എന്നാൽ ഇപ്പോൾ വിക്ടിം കാർഡ് ഇറക്കി ആത്മഹത്യ ഭീഷണി മുഴുക്കുകയാണ് രേണുവും കുടുംബവും ചെയ്യുന്നതെന്നും അതുൽ പറയുന്നു. രേണുവും സഹോദരിയും എനിക്ക് എതിരെ രം​ഗത്ത് എത്തിയിട്ടുണ്ട്. ഞാൻ അവരുടെ കുടുംബകാര്യങ്ങൾ പൊതുഇടങ്ങളിൽ പറഞ്ഞുവെന്നും പറഞ്ഞ് ആത്മഹ​ത്യയുടെ വക്കിലാണ് തങ്ങൾ എന്നൊക്കെ പറയുന്നത് കേട്ടു.

ഞാൻ ആരുടേയും കുടുംബകാര്യങ്ങൾ പറഞ്ഞിട്ടില്ല. പബ്ലിക്കിൽ വന്ന കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് മാത്രം. രേണുവിന്റെ പള്ളിയിലെ വ്യാജ ബിഷപ്പായ സന്തോഷ് ചാക്കോയെ കുറിച്ചും മാമോദീസ പോലും മുങ്ങാത്ത സുധിയെ പള്ളിയിൽ അടക്കിയതിനെ കുറിച്ചും മാത്രമാണ് ഞാൻ രേണുവിനോട് ചോദിച്ചത്. അതിനൊന്നും അവർ കൃത്യമായ മറുപടി ഇതുവരേയും തന്നിട്ടില്ല.

ന്യായമായ കാര്യങ്ങളാണ് ഞാൻ ചോ​ദിച്ചിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് കൊല്ലത്ത് പോയപ്പോൾ രേണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിച്ചപ്പോൾ വളരെ മോശം അഭിപ്രായമാണ് നാട്ടുകാർ പറഞ്ഞത്. അതുപോലെ വ്യാജ ബിഷപ്പായ സന്തോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങി രേണുവിന്റെ അച്ഛൻ പലിശയ്ക്ക് കൊടുക്കുന്നതായും നാട്ടുകാരിൽ നിന്നും അറിഞ്ഞു. ബിഷപ്പിന്റെ പള്ളിയിലെ കൈക്കാരനും രേണുവിന്റെ പിതാവാണത്രെ.

Renu Sudhi
Photo Credit: Renu Sudhi / instagram

കോടികൾ പറ്റിച്ചിട്ടുള്ളയാളാണ് വ്യാജ ബിഷപ്പായ സന്തോഷ്. അയാളെ അടുത്തിടെ ഒരു വീഡിയോയിലൂടെയും രേണു പ്രമോട്ട് ചെയ്യുന്നത് കണ്ടപ്പോഴും ഞാൻ വിമർശിച്ചിരുന്നു എന്നും അതുൽ പറയുന്നു. ജന്മം കൊണ്ട് ഹിന്ദുവായ കൊല്ലം സുധിയെ രേണുവിന്റെ ഇടവക പള്ളിയിലെ സെമിത്തേരിയിൽ ക്രിസ്ത്യൻ ആചാരപ്രകാരമാണ് അടക്കിയത്.

മൂത്ത മകന്റെ പൂർണ്ണ സമ്മതം അതിനുണ്ടായിരുന്നുവെന്നും രേണു മുമ്പൊരിക്കൽ പറഞ്ഞിരുന്നു. താൻ മരിച്ചാൽ പള്ളിയിൽ അടക്കിയാൽ മതിയെന്ന് സുധി മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നതായും രേണു വെളിപ്പെടുത്തിയിരുന്നു. നിരവധി പണം തട്ടിപ്പ് കേസിൽ പ്രതിയായ വ്യാജ ബിഷപ്പ് സന്തോഷാണ് തന്റെ മകന് സ്കൂൾ തുറന്ന സമയത്ത് ബാ​ഗും കുടയും മറ്റും വാങ്ങി തന്ന് സഹായിച്ചതെന്നും രേണും അടുത്തിടെ പറഞ്ഞിരുന്നു.

ഇതെല്ലാമാണ് പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്. സിനിമാ, മ്യൂസിക്ക് വീഡിയോ എന്നിവയിൽ അഭിനയിച്ചാണ് രേണു വരുമാനം കണ്ടെത്തുന്നത് അസുഖ ബാധിതരായ മാതാപിതാക്കളും തന്റെ സംരക്ഷണയിലാണെന്ന് അടുത്തിടെ രേണു പറഞ്ഞിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X