'ഭർത്താവിന് പ്രൈവസി കൊടുത്ത വീണ ആ പിഞ്ചുകുഞ്ഞിന്റെ സ്വകാര്യത ഇല്ലാതാക്കി, നാണമില്ലേയെന്ന് ചോദിച്ചാലും ചിരി'
ഓൺലൈൻ മീഡിയകളിലെ അവതാരകരിൽ വളരെ പെട്ടന്ന് വൈറലായ ഒരു അവതാരകയാണ് വീണ മുകുന്ദൻ. കൊവിഡ്-ലോക്ക് ഡൗൺ കാലത്താണ് വീണയുടെ ഇന്റർവ്യൂകൾക്ക് കാഴ്ചക്കാർ കൂടിയത്. ഇപ്പോൾ സ്വന്തമായി ഒറിജിനൽസ് എന്നൊരു യുട്യൂബ് ചാനൽ നടത്തുകയാണ് വീണ. എന്നാൽ അന്നും ഇന്നും വീണയുടെ അഭിമുഖങ്ങളിലെ ചില കാര്യങ്ങളോട് ആളുകൾക്ക് എതിർപ്പുണ്ട്. അതിൽ ഒന്ന് ഗസ്റ്റായി എത്തുന്ന സെലിബ്രിറ്റികളുടെ സ്വകാര്യതയ്ക്ക് വിലകൽപ്പിക്കാതെ ചോദ്യങ്ങൾ ചോദിക്കുന്നുവെന്നതാണ്.
പലപ്പോഴായി ആളുകൾ ഇതിനെ വിമർശിച്ചുവെങ്കിലും തന്റെ ചോദ്യങ്ങളുടെ പാറ്റേണിൽ യാതൊരു തരത്തിലുള്ള മാറ്റവും വീണ കൊണ്ടുവന്നിട്ടില്ല. ഇപ്പോഴിതാ വീണയുടെ അഭിമുഖങ്ങളിൽ കണ്ട ഗുരുതരമായ വീഴ്ചകൾക്ക് എതിരെ യുട്യൂബറായ ഉണ്ണി വ്ലോഗ്സ് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ വീണയുടെ ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോകളെ ഉദാഹരണമായി എടുത്തായിരുന്നു ഉണ്ണിയുടെ പ്രതികരണം.

ഹേറ്റ് സ്പീച്ച് വന്നാലും കുഴപ്പമില്ല തനിക്ക് വ്യൂസ് വരണമെന്നതാണ് വീണയുടെ ലക്ഷ്യമെന്ന് ഉണ്ണി പറയുന്നു. ഉണ്ണിയുടെ വാക്കുകളിലൂടെ തുർന്ന് വായിക്കാം... ഒരാളുടെ പേഴ്സണൽ ലൈഫിലേക്ക് കടന്ന് കയറും മുമ്പ് നമ്മൾ പാലിക്കേണ്ട മിനിമം മര്യാദകളുണ്ട്. പറയാൻ ആഗ്രഹമില്ലാത്ത കാര്യങ്ങൾ കുത്തികുത്തി ചോദിക്കുന്ന ആങ്കർമാരുണ്ട്. പ്രൈവസി വയലേറ്റ് ചെയ്യുന്നത് എന്തിനാണ്. ഒരാളെ അൺകംഫർട്ടബിൾ ആക്കുന്ന ചോദ്യങ്ങൾ എന്തിനാണ്?.
ഗസ്റ്റിന്റെ മാനസീകാരോഗ്യത്തിനെങ്കിലും പ്രാധാന്യം കൊടുക്കണ്ടേ?. വീണ മുകുന്ദൻ ചില ഇന്റർവ്യൂസിൽ ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ തോന്നിയ കാര്യങ്ങളാണ് ഞാൻ പങ്കുവെക്കുന്നത്. വീണയുടെ ചോദ്യങ്ങൾ ഹ്യൂമൺ ഇമോഷൻസിന് ഒരു വിലയും കൊടുക്കാത്ത തരത്തിലുള്ളതാണ്. അവർ ചെയ്തിട്ടുള്ളതിൽ ഏറ്റവും മോശമായ ഇന്റർവ്യു സിബിനുമായി ഉള്ളതാണ്. സിബിന്റെ പ്രൊഫഷണൽ ലൈഫിനെ കുറിച്ച് അറിയാനുള്ള ആകാംഷകൊണ്ട് എടുത്തതല്ല ആ അഭിമുഖമെന്നത് വ്യക്തമാണ്. സിബിൻ ഡിവോഴ്സ്ഡാണ്.
അയാളുടെ മുൻ ഭാര്യ വന്ന് കമന്റ് ചെയ്യുന്ന തരത്തിൽ അത്രത്തോളം മോശമായ ഒരു രീതിയിലാണ് ആ അഭിമുഖം അവസാനിപ്പിച്ചത്. സിബിന് പ്രായപൂർത്തിയാക്കാത്ത ഒരു കൊച്ചുകുട്ടിയുണ്ട്. സിബിന്റെ ഇന്റർവ്യു സെൻസേഷണലൈസ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് വീണ അപ്ലോഡ് ചെയ്തിരിക്കുന്നത്. കുഞ്ഞിനെ കുറിച്ച് പറയാൻ സിബിനെ വീണ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മാത്രമല്ല കോടതിയിൽ എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്നത് വരെ വീണയോട് സിബിൻ സംസാരിച്ചു.
സിബിൻ കുഞ്ഞിന് മാസം കൊടുക്കുന്ന തുകയെ കുറിച്ച് പോലും വീണ ചോദിച്ച് മനസിലാക്കി. സിബിന്റെ വ്യക്തി ജീവിതത്തിൽ നടന്ന കാര്യങ്ങൾ വീണ ഓൺലൈനിലേക്ക് എടുത്തിട്ടപ്പോൾ സിബിന്റെ പ്രായപൂർത്തിയാകാത്ത കുഞ്ഞിന്റെ പ്രൈവസിയാണ് ഇല്ലാതായത്. വീണ ചെയ്യുന്ന ഈ പരിപാടിയെ വൃത്തികേടെന്ന് പറഞ്ഞാൽ പോലും കുറഞ്ഞുപോകും. ഹേറ്റ് സ്പീച്ച് ഉണ്ടായിട്ടെങ്കിലും തനിക്ക് വ്യൂസ് വരണമെന്നതാണ് വീണയുടെ ലക്ഷ്യം.

അടുത്തിടെ ഒരു ക്യു ആന്റ് എയിൽ എന്തുകൊണ്ടാണ് ഭർത്താവിനെ വീഡിയോയിൽ കൊണ്ടുവരാത്തതെന്ന ചോദ്യത്തിന് വീണ നൽകിയ മറുപടി അദ്ദേഹത്തിന്റെ പ്രൈവസിക്ക് വിലകൽപ്പിക്കുന്നത് കൊണ്ടാണെന്നാണ്. അതേ വീണയാണ് സിബിന്റെ പിഞ്ചുകുഞ്ഞിന്റെ പ്രൈവസി ഇല്ലാതാക്കിയത്. നമുക്ക് ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ വീണയുടെ മുമ്പിൽ അവരെ ഇന്റർവ്യൂവിനായി ഇട്ട് കൊടുത്താൻ മതി.
സിബിനോട് മാത്രമല്ല മറ്റ് ചില സെലിബ്രിറ്റികളോടും സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറിയുള്ള ചോദ്യം വീണ പലപ്പോഴായി ചോദിച്ചിട്ടുണ്ട്. വിജയ് യേശുദാസിനോട് അദ്ദേഹത്തിന്റെ പേരിലുണ്ടായ വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഒപ്പം ഉണ്ടായിരുന്ന രഞ്ജിനി ജോസ് അടക്കമുള്ളവർ വീണയ്ക്ക് ക്ലാസ് എടുത്ത് കൊടുത്തിരുന്നു. ഇത്തരം ചോദ്യങ്ങൾ കുടുംബത്തേയും പ്രിയപ്പെട്ടവരേയും ബാധിക്കുമെന്ന്.
എന്നിട്ടും വീണ പിന്നീട് ചോദിച്ച ചോദ്യം വിജയ് യേശുദാസ് കമ്മിറ്റഡാണോയെന്നാണ്. രഞ്ജിനി ജോസിനോട് ചോദ്യം ചോദിച്ചപ്പോഴും വീണ ഒരു ബേസിക്ക് സ്റ്റഡി പോലും നടത്തിയിട്ടില്ലെന്നത് വ്യക്തമാണ്. കാരണം മേക്കപ്പിനെ കുറിച്ചാണ് വർഷങ്ങളായി പിന്നണി ഗാനരംഗത്ത് നിൽക്കുന്ന രഞ്ജിനിയോട് വീണ ചോദിച്ചത്.
നിങ്ങൾക്ക് നാണമില്ലേയെന്ന് ചോദിച്ചാൽ പോലും ഒരു ചിരികൊണ്ട് വീണ അത് കവർ ചെയ്യും. അതുപോലെ അടുത്തിടെ മിറാഷ് സിനിമയുടെ പ്രമോഷന് വന്ന ആസിഫിനോട് വീണ ചോദിച്ചത് അദ്ദേഹം ഒരു ഫങ്ഷനിൽ ഇട്ടുകൊണ്ടുവന്ന പാവടപോലെയുള്ള പാന്റിനെ കുറിച്ചാണ്. പിന്നീട് അപർണ്ണയോട് ചോദിച്ചത് അഞ്ച് പൊറോട്ടയൊക്കെ എങ്ങനെ ഒറ്റയടിക്ക് കഴിക്കുന്നുവെന്നാണ്. എന്തൊക്കയോ മറുപടി പറയണമെന്ന് ഉണ്ടെങ്കിലും അപർണ അതൊക്കെ മനസിൽ ഒതുക്കി എന്നത് മുഖത്ത് നിന്ന് വ്യക്തമാണെന്നും ഉണ്ണി പറയുന്നു.


Click it and Unblock the Notifications











