'കുടുങ്ങാൻ സാധ്യതയുള്ള പല കാര്യങ്ങളും പുറത്ത് വരും, ബിജു മടിച്ച് നിൽക്കുന്നു, സ്നേഹയുടെ വാശി വെല്ലുവിളിയാകും'

By Desk

ആറ് മാസം മുമ്പാണ് ഉപ്പും മുളകും സിറ്റ്കോമിലൂടെ ജനശ്രദ്ധനേടിയ താരങ്ങളായ ബിജു സോപാനവും ശ്രീകുമാറും ലൈം​ഗീകാതിക്രമ കേസിൽ ഉൾപ്പെടുന്നത്. ഇരുവർക്കും ഒപ്പം പ്രവർത്തിച്ച പ്രമുഖ നടി തന്നെയാണ് പരാതിക്കാരി. കേസ് ഇപ്പോഴും കോടതിയിൽ പുരോ​ഗമിക്കുകയാണ്. കേസിൽ ഉൾപ്പെട്ടശേഷം ബിജു സോപാനവും ശ്രീകുമാറും ഉപ്പും മുളകും സീരിയലിൽ നിന്നും വിട്ടുനിൽക്കുകയാണ്.

സീരിയലിൽ നീലുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഷ സാരം​ഗും ഇപ്പോൾ ഉപ്പും മുളകിൽ ഇല്ല. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത് ശ്രീകുമാർ മാത്രമാണ്. ഭാര്യയും നടിയുമായ സ്നേഹയ്ക്ക് ഒപ്പമെത്തിയാണ് താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തന്റെ സത്യസന്ധത വൈകാതെ പുറത്ത് വരുമെന്നും പറഞ്ഞത്. തന്റെ പേരിലുള്ള കേസ് വ്യാജമാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും ശ്രീകുമാർ പറഞ്ഞിരുന്നു.

Serial Actress Sneha
Photo Credit: sneha Sreekumar / Instagram

പരാതിക്കാരിയായ സ്ത്രീക്കെതിരെ ശക്തമായ ആരോപണങ്ങളാണ് സ്നേഹ അഭിമുഖത്തിലൂടെ പറഞ്ഞത്. പരാതിക്കാരി ഒത്തുതീർപ്പിന് ശ്രമിച്ചതായും സ്നേഹ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ബിജു സോപാനത്തിനും ശ്രീകുമാറിനും എതിരെയുള്ള കേസിനെ കുറിച്ച് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ അനന്ദു പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

കേസിലെ സത്യം പുറത്ത് കൊണ്ടുവരണമെന്ന സ്നേഹയുടെ വാശി വാ​ദിക്കും പ്രതികൾക്കും വെല്ലുവിളിയായേക്കുമെന്ന് അനന്ദു പറയുന്നു. സനേഹയും ശ്രീകുമാറും അടുത്തിടെ നൽകിയ അഭിമുഖം കണ്ടിരുന്നു. സ്നേഹ നല്ല കലിപ്പിലാണ്. പരാതിക്കാരിയെ അടച്ച് ആക്ഷേപിച്ച് തന്നെയാണ് സംസാരിക്കുന്നത്. ശ്രീകുമാറിന്റെയും ബിജു സോപാനത്തിന്റെയും കേസ് മാത്രമല്ല. ഇതേ സ്ത്രീ ഇതിന് മുമ്പ് മറ്റൊരാൾക്ക് എതിരേയും കേസ് കൊടുത്തിട്ടുണ്ട്.

അത് കള്ളക്കേസാണെന്നും പറയുന്നുണ്ട്. ഉപ്പും മുളകും ഡയറക്ടർക്കെതിരെ സീരിയലിലെ പ്രമുഖ നടി ലൈം​ഗീകാരോപണ കേസ് കൊടുത്തുവെന്നാണ് മുമ്പ് വാർത്ത വന്നത്. അതേ കുറിച്ചാണ് സ്നേഹ പറയുന്നത്. അന്ന് ആ കേസ് വിജയിച്ചുവെന്നും അതുകൊണ്ട് തന്നെ ഒരുപാട് സപ്പോർട്ട് കിട്ടിയെന്നും അതേ സപ്പോർട്ട് പ്രതീക്ഷിച്ചാണ് വീണ്ടും ഈ കേസുമായി നടി വന്നതെന്നും സ്നേഹ പറയുന്നു.

കുടുംബം തകർക്കുക, ഫീൽഡ് ഔട്ട് ആക്കുക എന്നിവയാണ് കേസിന് പിന്നിലെ ലക്ഷ്യമെന്നും സ്നേഹ പറയുന്നുണ്ട്. പക്ഷെ ആ ഒരു രണ്ട് റീസൺ മാത്രമാണ് കേസിന് പിന്നിലെന്ന് തോന്നുന്നില്ല. പുറത്ത് പറയാൻ പറ്റാത്ത എന്തൊക്കയോ കാരണങ്ങളുണ്ട്. ലൈം​ഗീകാരോപണം ചിലപ്പോൾ തെറ്റായിരിക്കാം. പക്ഷെ പുറത്ത് പറഞ്ഞാൽ പ്രത്യേകിച്ച് ബിജു സോപാനം കുടുങ്ങുന്ന തരത്തിലുള്ള കാര്യങ്ങളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

Serial Actress Sneha
Photo Credit: sneha Sreekumar / Instagram

അതുകൊണ്ടാണ് അയാൾ ഈ കേസിൽ അധികം ഇന്ററസ്റ്റ് കാണിക്കാത്തത്. പബ്ലിക്കായി സംസാരിക്കാൻ മടിച്ച് നിൽക്കുന്നത്. ഈ കേസിൽ ഏറ്റവും കൂടുതൽ ഇന്ററസ്റ്റ് കാണിക്കുന്നത് സ്നേഹയാണ്. കാരണം സ്നേഹയുടെ ഭർത്താവാണ് കേസിൽ പ്രതിയായി നിൽക്കുന്നത്. അതും ലൈം​ഗീകാരോപണ കേസാണ്. ഭർത്താവിന്റെ മാന്യത സ്നേഹയ്ക്ക് തെളിയിക്കണം.

അതുകൊണ്ട് ഈ വിഷയത്തിൽ കട്ടയ്ക്ക് നിൽക്കുന്നത് സ്നേഹയാണ്. അതുകൊണ്ട് സ്നേഹയുടെ വാശി വാദികൾക്കും പ്രതികൾക്കും വെല്ലുവിളിയാകാനും കുറേ കഥകൾ പുറത്ത് വരാനും കാരണമായേക്കുമെന്ന് തോന്നുന്നുണ്ടെന്നും അനന്ദു പറയുന്നു. ഉപ്പും മുളകിന്റെ ഭാ​ഗമായശേഷമാണ് ബിജുവിന്റെയും ശ്രീകുമാറിന്റേയും കരിയർ തന്നെ മാറി മറിഞ്ഞത്. രണ്ടുപേർക്കും ഇന്ന് കൈ നിറയെ സിനിമകളാണ്.

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നുവെന്നാണ് നടി പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമുള്ള തരത്തിലാണ് പരാതി ലഭിച്ചത് എന്നാണ് പോലീസ് പറഞ്ഞത്. ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തൃക്കാക്കര പോലീസിന് കൈമാറിയിരുന്നു.

More from Filmibeat

Read more about: sneha biju sopanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X