മകൾക്ക് വേണ്ടി അവർ വില കൊടുത്ത് വാങ്ങിയ വസ്തു; അശ്വിനായിരിക്കുക എളുപ്പമല്ല, അയാൾ ഇതൊന്നും അർഹിക്കുന്നില്ല!
ഏറെക്കാലം ദിയയുടെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളായിരുന്നു അശ്വിൻ. പിന്നീട് ഒരു ഘട്ടത്തിൽ തനിക്ക് ചേർന്ന പങ്കാളി അശ്വിനാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇരുവരും പ്രണയത്തിലായതും വിവാഹിതരായതും. സെലിബ്രിറ്റി ടാഗുണ്ടെങ്കിൽ സോഷ്യൽ ഓഡിറ്റിങിന് വിധയമാക്കപ്പെടും. ദിയയുമായി പ്രണയത്തിലായ നിമിഷം മുതൽ അശ്വിനും നിരന്തരം ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. ദിയയേക്കാൾ ഒരുപക്ഷെ പരിഹാസം ഏറ്റുവാങ്ങുന്നൊരാൾ അശ്വിനാകും.
ടിപ്പിക്കൽ ഭർത്താക്കന്മാരിൽ കണ്ട് വരാറുള്ള ദേഷ്യവും വാശിയും അധികാരം കാണിക്കലും അശ്വിനിൽ ഇല്ലെന്നതാണ് ചിലർ അദ്ദേഹത്തെ വിമർശിക്കാനുള്ള പ്രധാന കാരണം. തന്റെ സ്വപ്നങ്ങൾക്ക് എത്രത്തോളം പ്രധാന്യം നൽകുന്നുവോ അതുപോലെ തന്നെയാണ് ദിയയുടെ സ്വപ്നങ്ങളേയും ആഗ്രഹങ്ങളേയും അശ്വിൻ പരിഗണിക്കുന്നത്.

എന്നാൽ ആൺഅധികാരം ഇഷ്ടപ്പെടുന്ന ചിലർ അശ്വിന്റെ പ്രവൃത്തികളെ പെൺകോന്തൻ എന്ന ടാഗ് നൽകിയാണ് പരിഹസിക്കുന്നത്. കൃഷ്ണകുമാർ മകൾക്ക് വേണ്ടി വിലകൊടുത്ത് വാങ്ങിയതാണ് അശ്വിനെ എന്നാണ് ദിയയുടെ യുട്യൂബ് വീഡിയോകൾക്ക് താഴെ വരാറുള്ള നെഗറ്റീവ് കമന്റുകളിൽ ഒന്ന്. ഇപ്പോഴിതാ അശ്വിനെ വിമർശിക്കുന്നവർക്ക് എതിരെ റിവ്യൂവറും മുൻ ആർജെയുമായ ഉണ്ണി വ്ലോഗ്സ് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യുന്നയാളാണ് അശ്വിനെന്നും കമന്റ് ബോക്സിലെ ഹേറ്റ് അയാൾ അർഹിക്കുന്നില്ലെന്നും ഉണ്ണി പറയുന്നു. ദിയ കൃഷ്ണയുടെ വ്ലോഗ് വീഡിയോകളുടെ കമന്റ് ബോക്സിലൂടെ കടന്നുപോകുമ്പോൾ ഒരുപാട് വിഷമം തോന്നിച്ച കുറേ കാര്യങ്ങൾ കണ്ടു.
അതിൽ വളരെ പ്രധാനപ്പെട്ട ഒന്ന്. സ്വന്തം ഭാര്യയേയും കുഞ്ഞിനേയും ഏറ്റവും നല്ല രീതിയിൽ നോക്കുന്ന എന്നുവെച്ചാൽ ദിയയുടെ പ്രഗ്നൻസി സമയത്ത് അടക്കം അശ്വിനെ നമ്മൾ കാണുമ്പോൾ അത്രയധികം സപ്പോർട്ടായി കൂടെ നിൽക്കുന്നത് കാണാം. ഒരു കുഞ്ഞുണ്ടായതിനുശേഷവും ഭാര്യയുടെ വ്ലോഗുകൾക്കും കാര്യങ്ങൾക്കും അയാൾ കൊടുക്കുന്നൊരു സപ്പോർട്ടുണ്ട്. അത് പറഞ്ഞ് മനസിലാക്കി തരാൻ പറ്റുമോയെന്ന് അറിയില്ല.
ഒരു മൊബൈൽ ഫോൺ എടുത്ത് വെച്ച് ഒരാൾ സംസാരിക്കുമ്പോഴെല്ലാം കൂടെ നടന്ന് അത് മുഴുവൻ അയാൾ എന്താണോ മനസിൽ കാണുന്നത് അതുപോലെ പകർത്തി കൊടുക്കുകയും ബാക്കി കാര്യങ്ങൾക്ക് ഒപ്പം നിന്ന് മാനസീകമായി സപ്പോർട്ട് കൊടുത്ത് തുടരുക എന്നത് ഈസി ടാസ്ക്ക് അല്ല. അത്രയും നല്ല രീതിയിൽ തന്റെ ഭാര്യയേയും കുഞ്ഞിനേയും നോക്കുന്ന ഭർത്താവായ അശ്വിനെ കുറിച്ച് കമന്റ് ബോക്സിൽ വരുന്നത് വളരെ മോശമായ പദപ്രയോഗങ്ങളാണ്.

പെൺകോന്തൻ, സ്വന്തം അച്ഛനേയും അമ്മയേയും നോക്കാത്ത ആൾ അങ്ങനെ ഒരുപാട് പദപ്രയോഗങ്ങൾ അശ്വിന് എതിരെ കണ്ടു. പക്ഷെ അയാൾ ഇതൊന്നും അർഹിക്കുന്നില്ല. അത്രയും മോശമായ കമന്റ്സ് അയാൾ അർഹിക്കുന്നില്ല. അയാൾ ചെയ്യുന്നതിന്റെ നല്ലവശം എന്തുകൊണ്ടാണ് ആളുകൾ കാണാത്തത്. ഒരു കുഞ്ഞ് ഉണ്ടാവുക എന്നത് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ആ കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ കൂടെ നിന്നിട്ടുള്ള ഭാര്യ അവരുടെ പരിചരണം അശ്വിൻ ചെയ്യുന്നു. കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ഫുൾ സപ്പോർട്ട് കൊടുക്കുക തുടങ്ങി ഒത്തിരി കാര്യങ്ങൾ അയാൾ ഗംഭീരമായി ചെയ്യുന്നുണ്ട്. അതിനെ പ്രശംസിച്ചില്ലെങ്കിൽ അധിക്ഷേപിക്കാൻ മാത്രമായി കമന്റ് ബോക്സിൽ ആളുകൾ ഒത്തുകൂടുന്നത് കണ്ടിട്ടുണ്ട്. ആ പ്രവണതയും വിമർശിക്കപ്പെടേണ്ട ഒന്നാണെന്ന് ഉണ്ണി പറയുന്നു.
ഐടി മേഖലയിലാണ് അശ്വിൻ ഗണേഷ് ജോലി ചെയ്യുന്നത്. വിവാഹ ദിവസം പോലും സമയം കണ്ടെത്തി ഏറ്റെടുത്ത വർക്കുകൾ പൂർത്തിയാക്കുന്ന അശ്വിനെ ദിയയുടെ വ്ലോഗുകളിലൂടെ പ്രേക്ഷകർ കണ്ടതാണ്. ഭാര്യ ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെങ്കിലും അതിൽ നിന്നും പണം പറ്റാതെ സ്വന്തമായി അദ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കാൻ ഇഷ്ടപ്പെടുന്നയാളാണ് അശ്വിൻ.


Click it and Unblock the Notifications