'സുധി ജീവിച്ചിരുന്നപ്പോഴും രേണു പണം ചോദിച്ചു, കുറേ നി​ഗൂഢതകളുണ്ട്, കള്ള് കുടിച്ചും ധൂർത്തടിച്ചും പണം പാഴാക്കി'

കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണുവിന് ഇത്രയേറെ മാധ്യമശ്രദ്ധ കിട്ടി തുടങ്ങിയത്. അഭിമുഖങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീട് അഭിനയത്തിലേക്ക് ഇറങ്ങിയതോടെ നടിയെന്ന രീതിയിലും ശ്രദ്ധ ലഭിച്ചു വൈറലായി. രണ്ട് വർഷം കൊണ്ട് കേരളത്തിലെ ഒട്ടുമിക്ക ആളുകൾക്കും പരിചിതമായ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമായി രേണു. ഒന്ന് തീരും മുമ്പ് മറ്റെന്തെങ്കിലുമൊക്കെ വിവാദങ്ങൾ രേണുവിനെ ചുറ്റി പറ്റി വരും.

അടുത്തിടെയായി വിമർശനവും പരിഹാസവും സൈബർ ബുള്ളിയിങ്ങുമാണ് രേണുവിന് നേരെ ഏറെയും വരുന്നത്. ബി​ഗ് ബോസിൽ കയറുന്നതിന് മുന്നോടിയായി രേണു തന്നെ പല വിവാദങ്ങളും സൃഷ്ടിച്ചെടുക്കുന്നതാണെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഇപ്പോഴിതാ രേണുവിനെ കുറിച്ച് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Renu Sudhi
Photo Credit: Renu Sudhi / instagram

നി​ഗൂഢതകൾ നിറഞ്ഞ ഭൂതകാലമുള്ളവരാണ് രേണുവും സുധിയുമെന്നും ബി​ഗ് ബോസിൽ പോയാൽ രേണുവിന്റെ ജീവിതം കൂടുതൽ വഷളാകുമെന്നും സായ് കൃഷ്ണ പറയുന്നു. കൊല്ലം സുധിയുടെ സുഹൃത്ത് താജ് നൽകിയ ഇന്റർവ്യൂവിൽ കൊല്ലം സുധിയുടെ നമ്പറിലേക്ക് അദ്ദേഹം മരിച്ചശേഷം പലരും പണം അയച്ച് കൊടുത്തതിന്റെ സ്ക്രീൻ ഷോട്ടുകൾ കാണിക്കുന്നുണ്ട്.

ആ ഫണ്ട് ചെല്ലുന്നതെല്ലാം രേണുവിന്റേയും കുട്ടികളുടേയും കയ്യിലേക്കാണ്. താജ് മുമ്പ് സുധിയുടെ കുടുംബവുമായി ഇണങ്ങി നിന്ന വ്യക്തിയാണ്. സുധി മരിച്ചശേഷം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നയാളുകൾ നൽകിയ പണത്തിന്റെ ഓഡിറ്റ് ആ പണം നൽകിയവർ നടത്തിയാൽ മതി. ഇനി ഇട്ടുകൊടുത്തവർ അതേ കുറിച്ച് അന്വേഷിച്ച് വന്നാൽ രേണു ഉത്തരം കൊടുക്കണം.

എന്നെ ഒരു വ്യക്തി കുറച്ച് ദിവസം മുമ്പ് വിളിച്ചപ്പോൾ ചില കാര്യങ്ങൾ പറഞ്ഞു. സുധി ജീവിച്ചിരുന്ന സമയത്ത് രേണുവും സുധിയും അവരുടെ ലൈഫ് മുന്നോട്ട് കൊണ്ടുപോകുമ്പോൾ രേണു ആ വ്യക്തിയെ വിളിച്ച് പണം ചോദിച്ചിട്ടുണ്ടെന്ന്. ആ വ്യക്തി ഇട്ട് കൊടുക്കുകയും ചെയ്തിരുന്നു. രേണു ബി​ഗ് ബോസിൽ പോയാൽ ലൈഫിൽ പ്രശ്നമാകും. ഇപ്പോഴെ രേണു പ്രശ്നത്തിലാണ്.

ഇനി അത് വളരെ അധികം പ്രശ്നത്തിലേക്ക് പോകും. കാരണം രേണുവിന് ഒരുപാട് ബാക്ക് സ്റ്റോറീകളുണ്ട്. ഇപ്പോഴും സുധി എന്ന വ്യക്തിയുടെ കഴിഞ്ഞ കാലം മിസ്റ്ററിയാണ്. കുറേ നി​ഗൂഢതകൾ ഉണ്ട്. രേണുവിന്റെ കാര്യവും സമാനമാണ്. കുറേ കാര്യങ്ങൾ ആരും പുറത്ത് പറഞ്ഞിട്ടില്ല. സുധിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നവർ വാ തുറന്നാൽ മരിച്ചുപോയ സുധിയെ കുറിച്ച് ആളുകൾക്കുള്ള സെന്റിമെൻസ് പോലും പോകും.

Renu Sudhi
Photo Credit: Renu Sudhi / instagram

ജീവിച്ചിരുന്ന കാലത്ത് കള്ളും കുടിച്ച് ബാക്കി പരിപാടികളും ചെയ്ത് കിട്ടുന്ന കാശ് ധൂർത്തടിച്ചും കളഞ്ഞിരുന്ന ഒരു ഫെയ്സ് സുധിക്കുണ്ട്. പലരിൽ നിന്നും കടം വാങ്ങിയ പണം തിരിച്ച് കൊടുക്കാത്ത സുധിയുടെ ഒരു മുഖമുണ്ട്. മരിച്ച് കഴിഞ്ഞാൽ എല്ലാവരുടേയും ആ ഘട്ടം ആളുകൾ മറക്കും. ഒരു സെന്റിമെൻസോടെയാകും പിന്നെ ആ വ്യക്തിയെ കാണുക.

അങ്ങനെ കിട്ടുന്ന സ്നേഹ​ത്തിനും സഹതാപത്തിനും സോഷ്യൽമീഡിയ വഴി അടുത്ത കാലത്ത് നൽകിയ അഭിമുഖങ്ങളിലൂടെയും മറ്റും രേണു വെട്ട് വെച്ചു. ഒരു ലൈൻ വരച്ച് ഓൺലൈൻ മീഡിയയോട് രേണു നോ പറയേണ്ട സമയമായി. സെൽഫ് പിആറിന്റെ പീക്കിലേക്ക് രേണു പോയതോടെ പണി പാളിയെന്നും സായ് കൃഷ്ണ പറയുന്നു. ബി​ഗ് ബോസിലേക്ക് രേണുവിന് സെലക്ഷൻ കിട്ടിയതായാണ് റിപ്പോർട്ടുകൾ.

ഷോർട്ട് ഫിലിമുകൾ, മോഡലിങ്, സിനിമ, മ്യൂസിക്ക് വീ‍ഡിയോ എന്നിവയാണിപ്പോൾ രേണുവിന്റെ വരുമാന മാർ​ഗം. സുധിയുടെ മൂന്നാം ഭാ​ര്യയാണ് രേണു. രേണുവിന് മുമ്പ് സുധി വീണ എന്നൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നുവെന്ന റിപ്പോർട്ട് അടുത്തിടെയാണ് പുറത്ത് വന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X